നഹപാന
നഹപാന | |
---|---|
പടിഞ്ഞാറൻ സത്രപർ
| |
നഹപാനയുടെ നാണയം, "റാണോ ക്ഷാഹരതാസ നഹപാനസ" എന്നു ഗ്രീക്കിൽ "ΡΑΝΝΙΩ ΞΑΗΑΡΑΤΑϹ ΝΑΗΑΠΑΝΑϹ". ബ്രിട്ടീഷ് മ്യൂസിയം.[1] | |
ഭരണകാലം | സി.ഇ ഒന്നാം ശതകത്തിലോ രണ്ടാം ശതകത്തിലോ |
മുൻഗാമി | ഭൂമക |
ഇന്തോ- സിഥിയന്മാരുടെ പിൻഗാമികളായിരുന്ന പടിഞ്ഞാറൻ ക്ഷത്രപരുടെ ഒരു പ്രധാന ഭരണാധികാരിയായിരുന്നു നഹപാന ( ഗ്രീക്ക് : ΝΑΗΑΠΑΝΑ). അദ്ദേഹത്തിന്റെ നാണയത്തിൽ രേഖപ്പെടുതിയതനുസരിച്ച് അദ്ദേഹം ഭൂമകയുടെ മകനായിരുന്നു .
കാലഘട്ടം
[തിരുത്തുക]നഹപാനയുടെ ഭരണകാലഘട്ടം കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ചില ലിഖിതങ്ങൾ 41-46 കൊല്ലങ്ങളിലെ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഈ കൊല്ലങ്ങൾ ഏതു യുഗത്തിലെ കാലഗണനയാണെന്നു വ്യക്തമല്ല. ഈ യുഗം ശാക യുഗമാണെന്ന് (ഇത് എ.ഡി. 78-ൽ ആരംഭിക്കുന്നു) കരുതി, ചില പണ്ഡിതന്മാർ അദ്ദേഹത്തിന്റെ ഭരണം 119-124 സി.ഇ എന്നു നിർവചിച്ചിട്ടുണ്ട്. [6] മറ്റുചിലർ 41-46 വർഷങ്ങൾ അദ്ദേഹത്തിന്റെ ഭരണകാലമാണെന്ന് വിശ്വസിക്കുന്നു. പരാമർശിച്ച വർഷങ്ങൾ ഭരണവർഷങ്ങളാണെന്നു പരിഗണിച്ച്, കൃഷ്ണ ചന്ദ്ര സാഗർ, നഹപാനയുടെ ഭരണം 24-70 സി.ഇ എന്നും [7] ആർ.സി.സി ഫൈൻസ് 66-71 സി.ഇ എന്നും , ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ശൈലേന്ദ്ര ഭണ്ഡാരെ 78 സി.ഇ ഭരണത്തിന്റെ അവസാന വർഷമായും കണക്കാക്കുന്നു. [8]
ഭരണം
[തിരുത്തുക]പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ ബരിഗാസഭരിച്ചിരുന്ന നംബാനസ് എന്ന ഭരണാധികാരിയെക്കുറിച്ച് പരാമർശിക്കുന്നു. ആധുനിക പണ്ഡിതരുടെ അഭിപ്രായത്തിൽ നഹപാനയാണ് ഈ രാജാവ്. [9]
നഹപാന ഇന്തോ-ഗ്രീക്ക് നാണയങ്ങളെ ആധാരമാക്കി ക്ഷത്രപനാണയം വികസിപ്പിച്ചെടുത്തു. നാണയത്തിന്റെ മുൻവശത്ത് ഗ്രീക്ക് ലിപിയിലെ മുദ്രക്കുള്ളിൽ ഭരണാധികാരിയുടെ രൂപരേഖയും മറുവശത്ത് ബ്രാഹ്മി, ഖരോഷ്ടി ലിപിയിലെ മുദ്രക്കുള്ളിൽ ഇടിമിന്നലിനെയും അമ്പടയാളത്തെയും പ്രതിനിധീകരിച്ചിരിക്കുന്നു.
നിരവധി ബുദ്ധഗുഹകളിലെ ലിഖിതങ്ങളിൽ ബുദ്ധർക്ക് സംഭാവന ചെയ്യുന്ന രാജാവായി നഹപാനയെ പരാമർശിക്കുന്നു. നാസികിലേയും കാർലെയിലേയും ലിഖിതങ്ങൾ നഹപാനയുടെ രാജവംശത്തെ ( "ക്ഷത്രപ" എന്നതിനെ ക്ഷഹരത എന്ന്) പരാമർശിക്കുന്നു. [10]
നഹപാനയുടെ മരുമകനായിരുന്നു ഉഷവദത. ഉഷവദതയുടെ ലിഖിതങ്ങൾ നാസികിനു സമീപത്തുള്ള പാണ്ഡവ്ലേനി ഗുഹകളിൽ കണ്ടെടുത്തിട്ടുണ്ട്. ദിനികയുടെ മകനായിരുന്ന ഉഷവദത നഹപാനയുടെ മകളായ ദക്ഷമിത്രയെ വിവാഹം കഴിച്ചു. ലിഖിതങ്ങൾ അനുസരിച്ച്, ഉഷവദത നഹപാനയ്ക്കുവേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾ നിർവഹിക്കുകയും സൈനികമുന്നേറ്റങ്ങൾ നടത്തുകയും ചെയ്തു. ഉഷവദത ബാക്കി-വീടുകൾ, ഭാരുകച്ഛ (ഭാറൂച്ച്), ദശപുര (മാണ്ഡസോർ), ഗോവർധന (നാസികിനു സമീപം), ഷോർപരഗ (താന ജില്ലയിലെ സോപാര) എന്നിവിടങ്ങളിൽ വിശ്രമഗൃഹങ്ങലും തോട്ചങ്ങളും തടാകങ്ങളും പണി കഴിപ്പിച്ചു. ഉഷവദത നാസിക്കിനടുത്തുള്ള ത്രിരാശ്മി കുന്നുകളിലെ ഒരു ഗുഹ (പാണ്ഡവ്ലേനി ഗുഹകളിലൊന്ന് ) ബുദ്ധസന്യാസിമാർക്ക് സമർപ്പിച്ചു. [11]
ഗൗതമിപുത്ര ശതകർണി
[തിരുത്തുക]ശതവാഹനരാജാവായ ഗൗതമിപുത്രശതകർണി പുനർമുദ്രണം ചെയ്ത നഹപാനയുടെ നാണയങ്ങൾ നാസികിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. [12] ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നത് ഗൗതമിപുത്ര നഹപാനയെ പരാജയപ്പെടുത്തി എന്നാണ്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ആദ്യകാലചരിത്രകാരന്മാരായ ജെയിംസ് ബർഗെസിനെപ്പോലെയുള്ളവരുടെ അഭിപ്രായത്തിൽ നഹപാനയും ഗൗതമിപുത്രശതകർണിയും സമകാലീകന്മാരായിരുന്നില്ല. ശതകർണിയുടെ താൻ കീഴടക്കിയ പ്രദേശങ്ങൾ ഭരിച്ചിരുന്നത് ഉഷവദതയായിരുന്നു എന്ന പരാമർശത്തെ അടിസ്ഥാനമാക്കിയായിരുന്നു ആ അഭിപ്രായം. ബർഗെസിന്റെ അഭിപ്രായത്തിൽ ശതകർണിയുടേയും നഹപാനയുടെയും ഭരണകാലങ്ങൾക്ക് നൂറു വർഷത്തെ അന്തരമെങ്കിലുമുണ്ട്. [13][14] എന്നാൽ ഭൂരിപക്ഷം ചരിത്രകാരന്മാരുടേയും അഭിപ്രായത്തിൽ ഇവർ രണ്ടു പേരും സമകാലികന്മാരായിരുന്നു, എന്നു മാത്രമല്ല ശതകർണി നഹപാനയെ യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ബുദ്ധഗുഹകളുടെ നിർമ്മാണം
[തിരുത്തുക]പശ്ചിമസത്രപന്മാർ മധ്യേന്ത്യയിൽ, പ്രത്യേകിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ പ്രദേശങ്ങളിൽ നിരവധി ബുദ്ധഗുഹകൾ നിർമ്മിച്ചു. [15] [16]
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഗുഹകളുടെ സമുച്ചയമായ കാർലാ ഗുഹകളിലെ ചൈത്യഗുഹകൾ 120 ബി.സി.ഇ യിൽ നഹപാന നിർമ്മിച്ചതാണ്. [15] [17] [18]
നാസിക് ഗുഹകളുടെ പല ഭാഗങ്ങളും കൊത്തിയെടുത്തത് നഹപാനയുടെ കാലത്തായിരുന്നു. [16] ജുന്നാർ ഗുഹകളിലും മൻമോദി ഗുഹകളിലും നഹപാനയുടെ ലിഖിതങ്ങൾ കാണപ്പെടുന്നു.[19]
"നഹപാന വിഹാര", നാസിക് ഗുഹ |
---|
|
അവലംബം
[തിരുത്തുക]- ↑ {{cite book |last1=Cribb |first1=Joe |title=Indian Ocean In Antiquity |date=2013 |publisher=Routledge |isbn=9781136155314 |page=310 |url=https://books.google.com/books?id=PtzWAQAAQBAJ&pg=PA310
- ↑ Cribb, Joe (2013). Indian Ocean In Antiquity (in ഇംഗ്ലീഷ്). Routledge. p. 310. ISBN 9781136155314.
- ↑ Alpers, Edward A.; Goswami, Chhaya (2019). Transregional Trade and Traders: Situating Gujarat in the Indian Ocean from Early Times to 1900 (in ഇംഗ്ലീഷ്). Oxford University Press. p. 99. ISBN 9780199096138.
- ↑ Seaby's Coin and Medal Bulletin: July 1980. Seaby Publications Ltd. 1980. p. 219.
- ↑ Rapson, E. J. (Edward James) (1908). Catalogue of the coins of the Andhra dynasty, the Western Ksatrapas, the Traikutaka dynasty, and the "Bodhi" dynasty. London : Printed by order of the Trustees.
- ↑ Buddhist Reliquaries from Ancient India. British Museum Press. 2000. p. 42. ISBN 978-0-7141-1492-7.
- ↑ Krishna Chandra Sagar (1992). Foreign Influence on Ancient India. Northern Book Centre. p. 133. ISBN 978-81-7211-028-4.
- ↑ Bhandare, Shailendra, (1999). Historical Analysis, pp. 168-178; Shimada, Akira, (2012). Early Buddhist Architecture in Context: The Great Stupa at Amaravati (ca 300 BCE - 300 CE), Brill, p. 51.
- ↑ "The mention of 'Nambanus' whom the scholars have identified as Nahapana in the Periplus of the Erythrean Sea would help us to solve the problem of Nahapana's time.", in "History of the Andhras" Archived 2009-09-17 at the Wayback Machine.
- ↑ Prasad, Durga. History of the Andrhas: Up to 1565 AD (PDF). P. G. Publishers. Archived from the original (PDF) on 24 April 2015.
- ↑ "Magarastra.gov.in Ancient Period". Archived from the original on 2011-06-30. Retrieved 2020-09-03.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Singh, Upinder (2008). A History of Ancient and Early Medieval India: From the Stone Age to the 12th Century (in ഇംഗ്ലീഷ്). Pearson Education India. p. 383. ISBN 9788131711200.
- ↑ Burgess, James (1880). The Cave Temples of India. Cambridge University Press. pp. 266–268. ISBN 978-1-108-05552-9.
- ↑ Chattopadhyaya, Sudhakar (1974). Some Early Dynasties of South India. Motilal Banarsidass. p. 77. ISBN 978-81-208-2941-1.
- ↑ 15.0 15.1 15.2 World Heritage Monuments and Related Edifices in India, Volume 1 ʻAlī Jāvīd, Tabassum Javeed, Algora Publishing, 2008 p.42
- ↑ 16.0 16.1 Foreign Influence on Ancient India, Krishna Chandra Sagar, Northern Book Centre, 1992 p.150
- ↑ Southern India: A Guide to Monuments Sites & Museums, by George Michell, Roli Books Private Limited, 1 mai 2013 p.72
- ↑ "This hall is assigned to the brief period of Kshatrapas rule in the western Deccan during the 1st century." in Guide to Monuments of India 1: Buddhist, Jain, Hindu - by George Michell, Philip H. Davies, Viking - 1989 Page 374
- ↑ Buddhist Critical Spirituality: Prajñā and Śūnyatā, by Shōhei Ichimura p.40