നാൽപാമരം
ആയുർവേദത്തിലെ ഒരു മരുന്നാണ് നാൽപാമരം. ഇത് പേരാൽ, അരയാൽ, അത്തി, ഇത്തി എന്നീ നാല് മരങ്ങളുടെ ഒരു മിശ്രിതം ആണ്[1]. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് ഈ മരുന്ന് കഷായമായി ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളിലെ ശുദ്ധികലശങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്.
- നാല് പാല് മരങ്ങൾ എന്നതാണിതിന്റെ യഥാർത്ഥപേര്. അതായത് അത്തി,ഇത്തി,ആല്,അരയാല് എന്നിവ
- നാല്പാമരവെണ്ണ മൂലക്കുരു ഉൾപ്പെടെയുള്ള കുരുക്കൾക്കുള്ള സിദ്ധൗഷധമാണ്.
നാൽപാമരങ്ങൾ
[തിരുത്തുക]അത്തി
[തിരുത്തുക]സാധാരണമായി കേരളത്തിൽ രണ്ടുതരം അത്തിയാണ്. ചെറിയപഴങ്ങൾ ഉള്ള ചെറിയ അത്തിയും, വലിയപഴങ്ങൾ ഉള്ള ബ്ലാത്തിഅത്തിയും (ബിലായത്തി)
ഇത്തി
[തിരുത്തുക]വിഷം,ചർമ്മരോഗങ്ങൾ ,പ്രമേഹരോഗങ്ങൾക്കു ഉപയോഗിക്കുന്നു.
പേരാൽ
[തിരുത്തുക]നാൽപ്പാമരങ്ങളിൽ ധാരാളം താങ്ങവേരുകളൊടെ വളരുന്ന ഒരു വട വൃഷമാണ് പേരാൽ.അണലി കടിച്ചുണ്ടാക്കുന്ന വിഷ വികാരങ്ങൾ മാറുന്നത്തിന് നാൽപ്പാമരപട്ടകഷായം ഇട്ട് സേവിക്കുകയും ധാരകോരുകയും ചെയ്യാറുണ്ട്.
അരയാൽ
[തിരുത്തുക]നാൽപാമരങ്ങളിൽ പ്രധാനമായ ഒന്നാണ് അരയാൽ അഥവാ അരശ്. അഹിംസയിലുടെ വഴിനടത്തിയ ബുദ്ധൻ തന്റെ അദ്ധ്യാത്മികാനുഭുതി തിരിച്ചറിയുന്നത് ഈ വൃക്ഷത്തിന്റെ ചുവട്ടിലീരിക്കുമ്പോൾ ആയിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Nature lovers to the rescue of grand old mahogany" (in ഇംഗ്ലീഷ്). ദി ഹിന്ദു. Archived from the original (പത്ര ലേഖനം) on 2003-12-23 11:06:03.00. Retrieved 2013 ഡിസംബർ 12.
{{cite web}}
: Check date values in:|accessdate=
and|archivedate=
(help)