Jump to content

നിപിസിംഗ് തടാകം

Coordinates: 46°16′12″N 079°47′24″W / 46.27000°N 79.79000°W / 46.27000; -79.79000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിപിസിംഗ് തടാകം
നിപിസിംഗ് തടാകം is located in Ontario
നിപിസിംഗ് തടാകം
നിപിസിംഗ് തടാകം
Location in Ontario
സ്ഥാനംOntario
നിർദ്ദേശാങ്കങ്ങൾ46°16′12″N 079°47′24″W / 46.27000°N 79.79000°W / 46.27000; -79.79000
TypeMesotrophic
പ്രാഥമിക അന്തർപ്രവാഹംSturgeon River, South River, Rivière Veuve
Primary outflowsFrench River
Catchment area12,300 കി.m2 (1.32×1011 sq ft)
Basin countriesCanada
പരമാവധി നീളം65 കി.മീ (213,000 അടി)
പരമാവധി വീതി25 കി.മീ (82,000 അടി)
ഉപരിതല വിസ്തീർണ്ണം873.3 കി.m2 (9.400×109 sq ft)
ശരാശരി ആഴം4.5 മീ (15 അടി)
പരമാവധി ആഴം64 മീ (210 അടി)
Water volume3.8 കി.m3 (1.3×1011 cu ft)
തീരത്തിന്റെ നീളം1795 കി.മീ (2,608,000 അടി) (+ 619 കി.മീ (2,031,000 അടി) islands)
ഉപരിതല ഉയരം196 മീ (643 അടി)
IslandsNumerous
അധിവാസ സ്ഥലങ്ങൾNorth Bay
1 Shore length is not a well-defined measure.

നിപിസിംഗ് തടാകം കനേഡിയൻ പ്രവിശ്യയായ ഒണ്ടാറിയോയിലെ ഒരു തടാകമാണ്. 873.3 ചതുരശ്ര കിലോമീറ്റർ മീറ്റർ (337.2 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ളതും സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 196 മീറ്റർ (643 അടി) ഉയരത്തിലുള്ളതുമായി ഈ തടാകം ഒട്ടാവ നദിക്കും ജോർജിയൻ ഉൾക്കടലിനും ഇടയിലാണ് സ്ഥിതിചെയ്യുന്നത്. പൂർണ്ണമായും ഒണ്ടാറിയോയ്ക്കുള്ളിലായി സ്ഥിതിചെയ്യുന്ന മൂന്നാമത്തെ വലിപ്പം കൂടിയ തടാകമാണിത്. ആഴം കുറഞ്ഞ ഈ തടാകത്തിൻറെ ശരാശരി ആഴം 4.5 മീറ്റർ (15 അടി) മാത്രമാണ്. ആഴം കുറവായതിനാൽ തടാകത്തിന്റെ നിരപ്പല്ലാത്ത തീരപ്രദേശത്ത് നിരവധി മണൽത്തിട്ടകൾ കാണപ്പെടുന്നു. ബ്ലൂബെറി ദ്വീപിൽ തീരത്തുനിന്നകലെ ഫ്രഞ്ച് നദീമുഖത്തെ തടാകത്തിന്റെ പരമാവധി ആഴം 64 മീറ്റർ (210 അടി) ആണ്. തടാകത്തിൽ സ്ഥിതിചെയ്യുന്ന നിരവധി ദ്വീപുകളിൽ ഭൂരിഭാഗവും പ്രകൃതിവിഭവ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സുപ്രധാന തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിലുള്ളതാണ്.

തടാക തീരത്തുള്ള ഏറ്റവും വലിയ ജനവാസ കേന്ദ്രം നോർത്ത് ബേ നഗരമാണ്. നോർത്ത് ബേ തടാകത്തിന്റെ വടക്കുകിഴക്കൻ തീരത്തായി നിലകൊള്ളുന്നു. മറ്റ് ശ്രദ്ധേയ പട്ടണങ്ങളിൽ കാലണ്ടർ (നോർത്ത് ബേയുടെ തെക്കുഭാഗത്ത് ഹൈവേ 11 ൽ) ഉൾപ്പെടുന്നു. തടാകത്തിന്റെ പടിഞ്ഞാറേ അറ്റത്തുള്ള വലിയ പട്ടണങ്ങൾ സ്റ്റർജിയൻ ഫാൾസ്, ഗാർഡൻ വില്ലേജ്, കാഷെ ബേ, ലാവിഗ്ൻ എന്നിവയാണ്.

ഭൂമിശാസ്ത്രം, ചരിത്രം എന്നിവ

[തിരുത്തുക]

നിപ്പിസിംഗ് തടാകം ഫ്രഞ്ച് നദിയിലൂടെ ഹ്യൂറോൺ തടാകത്തിന്റെ ഭാഗമായ ജോർജിയൻ ഉൾക്കടലിലേക്ക് ഒഴുകുന്നു. അൽഗോൻക്വിൻ പ്രൊവിൻഷ്യൽ പാർക്കിന് വടക്കുപടിഞ്ഞാറായി 25 കിലോമീറ്റർ (16 മൈൽ) അകലെയാണ് നിപ്പിസിംഗ് തടാകത്തിൻറെ സ്ഥാനം. 1610 ൽ തടാകം സന്ദർശിച്ച ആദ്യത്തെ യൂറോപ്യൻ വംശജൻ ഫ്രഞ്ച് രോമവ്യാപാരിയായിരുന്ന ഇറ്റിന്നെ ബ്രെലി ആയിരുന്നു. മറ്റൊരു ഫ്രഞ്ച് വ്യാപാരിയും പര്യവേക്ഷകനുമായ ജീൻ നിക്കോലെറ്റ് നിപ്പിസിംഗ് തടാകത്തിന്റെ തീരത്ത് തദ്ദേശവാസികൾക്കിടയിൽ എട്ടോ ഒമ്പതോ വർഷം കാബിൻ, വ്യാപാര ഭവനം എന്നിവയുമായി താമസിച്ചിരുന്നു. 1633 വരെയുള്ള കാലത്ത് ഇവിടെ താമസിച്ചിരുന്ന അദ്ദേഹം ക്യൂബെക്കിലേക്ക് "കമ്പനി ഓഫ് ദി ഹണ്രഡ് അസോസിയേറ്റ്സിന്റെ" കമ്മീഷണർ, ഇന്ത്യൻ വ്യാഖ്യാതാവ് എന്നീ നിലയിൽ തിരിച്ചുവിളിക്കപ്പെട്ടു. 1776 -ലെ ഒരു ഭൂപടത്തിൽ, തടാകത്തെ അതിന്റെ ഫ്രഞ്ച് പേരായ "ലാക് ഡെസ് സോർസിയേഴ്സ്" എന്ന് പരാമർശിച്ചിരുന്നു.

അമേരിക്കൻ വിപ്ലവ യുദ്ധസമയത്ത്, ഗ്രേറ്റ് ബ്രിട്ടനുമായുള്ള സമാധാന ഉടമ്പടി ചർച്ച ചെയ്യാൻ നിയോഗിക്കപ്പെട്ട ജോൺ ആഡംസ്, കോണ്ടിനെന്റൽ കോൺഗ്രസിന്റെ നിർദ്ദേശപ്രകാരം നിപ്പിസിംഗ് തടാകം അതിർത്തിയായി നിർദ്ദേശിച്ചു.[1] തടാകത്തിലെ ആദ്യത്തെ സ്ഥിരമായ യൂറോപ്യൻ വാസസ്ഥലം 1874 മുതൽ വടക്കുപടിഞ്ഞാറേ കോണിലുള്ള, ഇപ്പോൾ എന്താണ് സ്റ്റർജൻ ഫാൾസ് എന്നറിയുപ്പെടുന്ന ഹഡ്‌സൺസ് ബേ കമ്പനിയുടെ ഒരു ട്രേഡിംഗ് പോസ്റ്റായിരുന്നു. 1882-ൽ നോർത്ത്-വെസ്റ്റ് മൗണ്ടഡ് പോലീസ് വടക്കുകിഴക്കൻ തീരത്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു.

അവലംബം

[തിരുത്തുക]
  1. "Journals of the Continental Congress --SATURDAY, AUGUST 14, 1779". memory.loc.gov. Retrieved 2018-04-19.
"https://ml.wikipedia.org/w/index.php?title=നിപിസിംഗ്_തടാകം&oldid=3631604" എന്ന താളിൽനിന്ന് ശേഖരിച്ചത്