നോ ബോൾ
ദൃശ്യരൂപം
ക്രിക്കറ്റ് നിയമപ്രകാരം അസാധുവായ പന്തെറിയലാണ് നോ ബോൾ. താഴെപ്പറയുന്ന കാരണങ്ങളാൽ ഒരു പന്തേറിനെ നോ ബോൾ എന്ന് വിധിക്കാം[1];
- ബൗളിങ് ക്രീസ്, പോപ്പിങ് ക്രീസ് എന്നിവിടങ്ങളിൽ അനുവദനീയമല്ലാത്ത രീതിയിൽ ബൗളറുടെ കാൽപ്പാദം സ്പർശിക്കുക.
- ഫീൽഡ് വിന്യാസത്തിലെ നിലവിലുള്ള നിയമങ്ങൾ തെറ്റിച്ചുകൊണ്ട് ബൗൾ ചെയ്യുക.
- നിയമാനുസൃതമല്ലാത്ത ബൗളിങ് ആക്ഷൻ.
- ബൗളർ എറിഞ്ഞ പന്ത് ബാറ്റ്സ്മാന്റെ സമീപത്ത് എത്തുന്നതിനുമുൻപ് രണ്ടിലേറെ തവണ നിലത്ത് കുത്തി ഉയരുക
- അപകടകരമായ രീതിയിൽ ബൗൾ ചെയ്യുക (ഉദാഹരണം:ബീമർ)
- ബാറ്റ്സ്മാൻ പന്ത് അടിക്കാൻ ശ്രമിക്കുകയോ, പന്ത് സ്റ്റമ്പ് കടന്ന് പിന്നിലേക്ക് പോവുകയോ ചെയ്യുന്നതിനുമുൻപ് വിക്കറ്റ് കീപ്പറിന്റെ ഏതെങ്കിലും ശരീരഭാഗങ്ങൾ സ്റ്റമ്പിനെ മറികടന്ന് മുൻപിൽ എത്തുക
ഫ്രീ ഹിറ്റ്
[തിരുത്തുക]ട്വന്റി 20 ക്രിക്കറ്റ് പോലെയുള്ള ചുരുക്ക രൂപങ്ങളിൽ കാൽ പിഴവുകൾ കൊണ്ട് സംഭവിക്കുന്ന നോബോളുകൾക്ക് ശേഷമുള്ള അടുത്ത പന്തിൽ ബാറ്റ്സ്മാന് ഫ്രീ ഹിറ്റ് അനുവദിക്കുന്നു. ഫ്രീ ഹിറ്റ് പന്തുകളിൽ റൺ ഔട്ട് ഒഴികെയുള്ള മറ്റ് ഔട്ടുകളൊന്നും തന്നെ ബാധകമാകില്ല.
അവലംബം
[തിരുത്തുക]- ↑ ക്രിക്കറ്റ്, ബി.ബി.സി. സ്പോർട്ട്. "നോബോൾ നിയമത്തെ മനസ്സിലാക്കുക". ബി.ബി.സി. Retrieved 2013 ഓഗസ്റ്റ് 8.
{{cite web}}
: Check date values in:|accessdate=
(help)