Jump to content

ബൗണ്ടറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു സാധാരണ ബൗണ്ടറി കയർ.

ഒരു ക്രിക്കറ്റ് ഫീൽഡിന്റെ അതിർത്തിയാണ് ബൗണ്ടറി. സാധാരണയായി കയർ ഉപയോഗിച്ചാണ് ബൗണ്ടറി അടയാളപ്പെടുത്തുന്നത്. ബൗണ്ടറി രേഖയ്ക്ക് പുറത്ത് നിലം തൊടാതെ പോകുന്ന പന്തുകളിൽ ആറും , നിലത്തു തൊട്ട് പോകുന്ന പന്തുകളിൽ നാലും റൺസാണ് ബാറ്റ്സ്മാനു ലഭിക്കുന്നത്. പലപ്പോഴും ഫോർ എന്ന അർഥത്തിലാണ് ബൗണ്ടറി എന്ന വാക്ക് ഉപയോഗിക്കുന്നത്.സിക്സ് അടിച്ചാലും ബൗണ്ടറി എന്ന് പറയാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ബൗണ്ടറി&oldid=3732987" എന്ന താളിൽനിന്ന് ശേഖരിച്ചത്