Jump to content

പാൻ ഇസ്ലാമികത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാൻ ഇസ്ലാമിസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Islamic World
മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങൾ.

മുസ്‌ലിംകൾ ഒരു ഇസ്ലാമിക രാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ വരണമെന്ന അഭിപ്രായം മുന്നോട്ടുവയ്ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് പാൻ ഇസ്ലാമിസം (അറബി: الوحدة الإسلامية തുർക്കിഷ്: İttihad-ı İslam). ഒരു ഖലീഫയുടെ ഭരണത്തിൻ കീഴിലുള്ള രാജ്യമോ [1] ഇസ്ലാമിക തത്ത്വങ്ങളനുസരിച്ച് പ്രവ‌ർത്തിക്കുന്ന യൂറോപ്യൻ യൂണിയന്റേതുപോലുള്ള ഘടനയുള്ള ഒരു കൂട്ടായ്മയോ ആണ് സാധാരണഗതിയിൽ ഈ വാക്കുകൊണ്ടുദ്ദേശിക്കുന്നത്. മതാധിഷ്ഠിതമായ ദേശീയതാവാദത്തിന്റെ ഒരു രൂപമെന്നനിലയിൽ മറ്റുള്ള ദേശീയതാ തത്ത്വശാസ്ത്രങ്ങളിൽ നിന്ന് (ഉദാഹരണത്തിന് പാൻ അറബിസം) പാൻ ഇസ്ലാമിസം വ്യത്യാസപ്പെട്ടിരിക്കുന്നു. മറ്റുള്ള ദേശീയതാപ്രസ്ഥാനങ്ങൾ സംസ്കാരം, വംശം തുടങ്ങിയ ഘടകങ്ങളിൽ അടിസ്ഥാനമായുള്ളവയാണ്.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ബിസ്സനോവെ (February 2004). "ഓട്ടോമാനിസം, പാൻ-ഇസ്ലാമിസം, ആൻഡ് ദി ഖലീഫേറ്റ്; ഡിസ്കോഴ്സ് അറ്റ് ദി ടേൺ ഓഫ് ദി റ്റ്വന്റിയത് സെഞ്ച്വറി" (PDF). BARQIYYA. Vol. 9, no. 1. അമേരിക്കൻ യൂണിവേഴ്സിറ്റി ഇൻ കൈറോ: ദി മിഡിൽ ഈസ്റ്റ് സ്റ്റഡീസ് പ്രോഗ്രാം. Archived from the original (PDF) on 2018-12-24. Retrieved April 26, 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പാൻ_ഇസ്ലാമികത&oldid=4018129" എന്ന താളിൽനിന്ന് ശേഖരിച്ചത്