പിടവൂർ
പിടവൂർ | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കൊല്ലം |
ജനസംഖ്യ | 10,087 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
• 0 കി.മീ. (0 മൈ.) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Tropical monsoon (Köppen) • 38 °C (100 °F) • 18 °C (64 °F) |
9°4′0″N 76°51′0″E / 9.06667°N 76.85000°E കൊല്ലം ജില്ലയിലെ തലവൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ആണ് പിടവൂർ. ഇതു തലവൂർ ഗ്രാമപഞ്ചായത്തിന്റെയും പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെയും അതിർത്തി ആണ്. കല്ലടയാർ ഈ രണ്ടു പഞ്ചായത്തുകളെയും തമ്മിൽ വേർതിരിക്കുന്നു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് പിടവൂരിൽ ആണ്.
രാഷ്ട്രീയം
[തിരുത്തുക]പിടവൂർ മാവേലിക്കര ലോകസഭാ മണ്ഡലത്തിലെ പത്തനാപുരം നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്.
ആരാധനാലയങ്ങൾ
[തിരുത്തുക]- തേവർകുന്ന് മഹാദേവക്ഷേത്രം
- ശാലേംസെന്റ്മേരീസ് ചർച്ച്
- ശാലേം ഓർത്തഡോകസ് ചർച്ച്
- പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രം
- മൂർത്തികാവ് ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]
- ഗവ.എൽ.പി.എസ് പിടവൂർ
- അംഗനവാടി
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- കാനറ ബാങ്ക്
- പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
- പിടവൂർ സർവീസ് സഹകരണ ബാങ്ക്
ഗതാഗതം
[തിരുത്തുക]
- എൻ.എച്ച് 784, 8 ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ്
പേരിനു പിന്നിൽ
[തിരുത്തുക]ഏതൊരു സ്ഥലത്തേയും പോലെ പിടവൂർ എന്ന സ്ഥലനാമത്തിനു പിന്നിലും ഒരു കഥ നിലനില്ക്കുന്നു. ഇവിടുത്തെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണിത്. പിടവം എന്നാൽ മരക്കൊമ്പ് എന്നർത്ഥം. ഗുരുവായൂർ കൃഷ്ണ ഭക്തനായ ബ്രാഹ്മണന് സ്വപ്ന ദർശന പ്രകാരം പിടവം കിടക്കുന്ന സ്ഥലത്ത് തനിക്ക് ക്ഷേത്രം പണിയണമെന്നും ആവശ്യപ്പെട്ടതിനാൽ ക്ഷേത്രമുണ്ടായി എന്നും പിടവം വീണ സ്ഥലമാണ് പിടവൂർ എന്ന് കരുതപ്പെടുന്നു. .