പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പത്തനാപുരം തന്നെയാണ് ഈ ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം. ആകെ ആറ് പഞ്ചായത്തുകളാണ് ഈ ബ്ലോക്കിൽ ഉള്ളത്. പത്തനാപുരം, വിളക്കുടി, തലവൂർ, പിറവന്തൂർ, പട്ടാഴി വടക്കേക്കര, പട്ടാഴി, എന്നിവയാണവ. പത്തനാപുരം ബ്ളോക്ക് പഞ്ചായത്തിന്റെ വിസ്തീർണ്ണം 248.32 ചതുരശ്രകിലോമീറ്റർ ആണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]വിവിധയിനം ഭൂപ്രകൃതികൽ കാണപ്പെടുന്ന പത്തനാപുരം ബ്ളോക്ക് പ്രദേശത്തിനെ ഉയർന്ന സമതലം, കുത്തനെയുള്ള ചെരിവ്, ഇടത്തരം ചെരിവ്, താഴ്വര, താഴ്ന്ന പ്രദേശങ്ങൾ, വയൽ പ്രദേശങ്ങൾ, കുന്നിൻ മണ്ടകൾ, വനഭാഗം എന്നിങ്ങനെ തരം തിരിക്കാം. അതുപോലെ തന്നെ ഇവിടുത്തെ മണ്ണും വൈവിധ്യമുള്ളതാണ്. അവയിൽ പ്രധാനം ചെങ്കൽ മണ്ണ്, എക്കൽ മണ്ണും, ലാറ്ററൈറ്റ് മണ്ണ്, മണൽ കലർന്ന മണ്ണ്, മണൽ കലർന്ന ചെളി, ഡൽറ്റ കലർന്ന ചെളി, കളിമണ്ണ് എന്നിവയാണ്.
അതിരുകൾ
[തിരുത്തുക]സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കൊല്ലം |
താലൂക്ക് | പത്തനാപുരം |
വിസ്തീര്ണ്ണം | 248.32 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 157202 |
പുരുഷന്മാർ | 76962 |
സ്ത്രീകൾ | 80240 |
ജനസാന്ദ്രത | 633 |
സ്ത്രീ : പുരുഷ അനുപാതം | 1043 |
സാക്ഷരത | 90.25% |
വിലാസം
[തിരുത്തുക]പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ വിലാസം താഴെക്കൊടുക്കുന്നു.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്
പിടവൂർ - 691625
ഫോൺ : 0475 2352341
ഇമെയിൽ : smithaplr@gmail.com
അവലംബം
[തിരുത്തുക]http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/pathanapuramblock Archived 2016-03-10 at the Wayback Machine.
Census data 2001