Jump to content

ഓച്ചിറ ഗ്രാമപഞ്ചായത്ത്

Coordinates: 9°08′09″N 76°30′37″E / 9.1359°N 76.5103°E / 9.1359; 76.5103
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓച്ചിറ
Map of India showing location of Kerala
Location of ഓച്ചിറ
ഓച്ചിറ
Location of ഓച്ചിറ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം
ഏറ്റവും അടുത്ത നഗരം കായംകുളം
പ്രസിഡന്റ് കെ.ചെല്ലപ്പൻ
നിയമസഭ (സീറ്റുകൾ) പഞ്ചായത്ത് ()
ലോകസഭാ മണ്ഡലം കൊല്ലം
നിയമസഭാ മണ്ഡലം കരുനാഗപ്പള്ളി
ജനസംഖ്യ
ജനസാന്ദ്രത
24,325 (2001—ലെ കണക്കുപ്രകാരം)
1,892/കിമീ2 (1,892/കിമീ2)
സ്ത്രീപുരുഷ അനുപാതം 1059 /
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 12.86 km² (5 sq mi)
കോഡുകൾ
വെബ്‌സൈറ്റ് http://lsgkerala.in/oachirapanchayat

9°08′09″N 76°30′37″E / 9.1359°N 76.5103°E / 9.1359; 76.5103

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് ഓച്ചിറ(ഇംഗ്ലീഷ്:Ochira Gramapanchayat)[1]. ചുറ്റമ്പലങ്ങളോ ശ്രീകോവിലുകളോ ഇല്ലാത്ത പ്രസിദ്ധമായ പരബ്രഹ്മ മൂർത്തി ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമാണ്‌ ഓച്ചിറ.ഇവിടം ഒരു കാലത്ത് ബൗദ്ധകേന്ദ്രമായിരുന്നുവെന്ന് കരുതപ്പെടുന്നു. കൊല്ലംജില്ലയുടെ ഒരു അതിർത്തി പ്രദേശമാണ്‌ ഓച്ചിറ. 1953-ലാണ് ഓച്ചിറ പഞ്ചായത്ത് നിലവിൽ വന്നത്.

അതിരുകൾ

[തിരുത്തുക]

വടക്ക് - കൃഷ്ണപുരം, ദേവികുളങ്ങര എന്നീ പഞ്ചായത്തുകൾ.
പടിഞ്ഞാറ് - ക്ലാപ്പന പഞ്ചായത്ത്.
തെക്ക് - തഴവ, കുലശേഖരപുരം എന്നീ പഞ്ചായത്തുകൾ.
കിഴക്ക് - വള്ളികുന്നം പഞ്ചായത്ത്.

ചരിത്രം

[തിരുത്തുക]

ക്ഷേത്ര പ്രവേശന വിളംബരത്തിനു നൂറ്റാണ്ടുകൾക്കു മുമ്പേ ജാതിഭേദമോ സ്ത്രീ പുരുഷഭേദമോ കൂടാതെ എല്ലാവർക്കും പ്രവേശിച്ച് ആരാധന നടത്താൻ കഴിഞ്ഞിരുന്നത് ഓച്ചിറയിൽ മാത്രമാണ്. ഓച്ചിറ പ്രധാനപ്പെട്ട ബുദ്ധവിഹാര കേന്ദ്രമായിരുന്നുവെന്നുമാണ് ചരിത്രകാരൻമാരുടെ അഭിപ്രായം. ഓച്ചിറയും പരിസര പ്രദേശങ്ങളിലുള്ള ബുദ്ധമത സംസ്കാരാവശിഷ്ടങ്ങളും പള്ളി എന്നവസാനിക്കുന്ന സ്ഥലനാമങ്ങളുടെ ബാഹുല്യവും ഇതിനുപോൽബലകമായി ചൂണ്ടികാണിക്കപ്പെടുന്നു[2].
ആയോധനകലയുടെ മുഴുവൻ കരുത്തും സൗന്ദര്യവും സമന്വയിപ്പിച്ച് ആണ്ടോടാണ്ട് നടത്തിവരുന്ന ഓച്ചിറക്കളിയും ഏതോ ചരിത്ര പാരമ്പര്യത്തിന്റെ ഓർമ്മ പുതുക്കലായാണ് ഗണിക്കപ്പെടുന്നത്. നിരവധി ഐതിഹ്യങ്ങൾ ഇതുസംബന്ധിച്ച് പ്രചാരത്തിലുണ്ടെങ്കിലും തിരുവിതാംകൂറിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പടനിലത്തു നടന്ന യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതാണ് ഓച്ചിറക്കളി എന്ന അഭിപ്രായത്തിനാണ് മുൻതൂക്കം.
പുന്നപ്ര-വയലാർ സമരത്തിന്റെ ആവേശം മറ്റേതൊരു തിരുവിതാംകൂർ ഗ്രാമത്തെയും പോലെ ഓച്ചിറയേയും ഇളക്കിമറിച്ചു.

ഭൂപ്രകൃതി

[തിരുത്തുക]

സമുദ്ര നിരപ്പിൽ നിന്ന് 3.05 മീ ഉയരത്തിലാണ്‌ ഓച്ചിറ സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം ഭൂപ്രകൃതിയനുസരിച്ച് കേരളത്തിന്റെ ഭൂവിഭാഗങ്ങളിലൊന്നായ തീരപ്രദേശങ്ങൾ എന്ന വിഭാഗത്തിലുൾപ്പെടുന്ന ഒരു തീരദേശ മേഖലയാണ്. മണൽത്തിട്ടകളും (റിഡ്ജുകൾ ), സമതലങ്ങളും (റണ്ണലുകൾ ), ആണ് പ്രധാന ഭൂപ്രകൃതി മേഖലകൾ. മൊത്തം ഭൂവിഭാഗത്തിന്റെ 25% സമതലങ്ങളും ബാക്കിഭാഗം മണൽത്തിട്ടകളുമാണ്.
പ്രധാനമായും രണ്ടുതരം മണ്ണുകളാണ് ഇവിടെ കണ്ടുവരുന്നത്. പശിമ കലർന്ന മണൽമണ്ണും (സാൻഡിലോം) അലൂവിയൽ മണ്ണും. സാൻഡിലോം മണൽതിട്ടകളിലും അലൂവിയൽ മണ്ണ് സമതലങ്ങളിലും കാണപ്പെടുന്നു. പുഴകളും മറ്റ് ജലസ്രോതസ്സുകളും നിക്ഷേപിച്ച മണ്ണാണ് സമതലങ്ങളിൽ ഉള്ളത്.

കാലാവസ്ഥ

[തിരുത്തുക]

ഓച്ചിറയിൽ ഇടവപ്പാതിയും തുലാവർഷവും നല്ലതുപോലെ ലഭിക്കാറുണ്ട്. വർഷത്തിൽ ശരാശരി 2564 മില്ലിമീറ്റർ മഴ ഇവിടെ ലഭിക്കും.
കൂടിയ താപനില മാർച്ച്, ഏപ്രിൽ മാസങ്ങളിലും, കുറഞ്ഞ താപനില ഡിസംബർ , ജനുവരി മാസങ്ങളിലുമാണ് അനുഭവപ്പെടുന്നത്.

വിദ്യാഭ്യാസം

[തിരുത്തുക]

തിരുവനന്തപുരം കഴിഞ്ഞാൽ തിരുവിതാംകൂറിൽ സംസ്കൃതം, ആയുർവേദം ഇവ സമാന്തരമായി പഠിപ്പിച്ചിരുന്ന ഒരു വിദ്യാലയ സമുച്ചയം ഓച്ചിറയിലെ ചങ്ങൻകുളങ്ങരയിൽ മാത്രമാണുണ്ടായിരുന്നത്. 1970 ഓടു കൂടി സ്വകാര്യ മേഖലയിൽ ഹൈസ്കൂൾ ആരംഭിക്കുകയുണ്ടായി. 1950 കൾ വരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് പഞ്ചായത്തിലെ വിദ്യാർത്ഥികൾ 5 കി.മീ അകലെയുള്ള കായംകുളം ഹൈസ്കൂളിനെയും ചുരുക്കം ചിലരെങ്കിലും 10 കി.മീ അകലെയുള്ള കരുനാഗപ്പള്ളി ഹൈസ്കൂളിനെയുമായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ 57 നു ശേഷം ഓച്ചിറയുടെ പരിസരങ്ങളിൽ ആവശ്യാനുസരണം ഹൈസ്ക്കൂളുകൾ പ്രവർത്തിച്ചു തുടങ്ങിയതോടെ ഹൈസ്കൂൾ വിദ്യാഭ്യാസം ഏതാണ്ട് സാർവ്വത്രികമായി എന്നുതന്ന പറയാം .

ഓച്ചിറ പഞ്ചായത്തു പ്രദേശം തികച്ചും കാർഷിക മേഖലയാണ്. കരഭൂമിയിൽ തെങ്ങ്, കമുക് തുടങ്ങിയ പ്രധാന വിളകളും മാവ്, പ്ലാവ്, പുളി തുടങ്ങിയ ഫലവൃക്ഷങ്ങളും ആഞ്ഞിലി, പൂവരശ് തുടങ്ങിയ ഗൃഹനിർമ്മാണ വൃക്ഷങ്ങളും വാഴ, കുരുമുളക്, മരച്ചീനി, ചേമ്പ്, ഇഞ്ചി, മഞ്ഞൾ , വെറ്റില തുടങ്ങിയ ഇടവിളകളും വയലുകളിൽ നെല്ല്, എള്ള്, പയർ , മുതിര, ചീര തുടങ്ങിയ വിളകളും വ്യാപകമായി കൃഷി ചെയ്തു വരുന്നു. മുൻപ് മൊത്തം ഭൂവിഭാഗത്തിൽ 51%(2178 ഏക്കർ ) നെൽവയലുകളായിരുന്നു. ഇപ്പോൾ നെൽവയലുകളുടെ വിസ്തീർണ്ണം 9.3% (300 ഏക്കർ ) ആയി കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആകെ വിസ്തീർണ്ണത്തിന്റെ ഏകദേശം 83% (2675 ഏക്കർ ) സ്ഥലത്ത് തെങ്ങുകൃഷി ചെയ്തുവരുന്നു.

വ്യവസായം

[തിരുത്തുക]

അഞ്ച് എൻജീനിയറിഗ് വർക്കുഷോപ്പുകൾ , ആറ് ഈർച്ചമില്ലുകൾ , രണ്ട് ഐസ്പ്ളാന്റുകൾ , അലൂമിനിയം പാത്രങ്ങൾ , സോപ്പ്, പാക്കിംഗ് കേയ്സ്, ക്ഷീരോൽപ്പന്നങ്ങൾ , ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയുടെ ഒരോ വ്യവസായ യൂണിറ്റല്ലാതെ കാര്യമായ വ്യവസായ സംരംഭങ്ങൾ ഒന്നും ഇവിടെയില്ല. കശുവണ്ടി മേഖലയിൽ സമീപ സ്ഥലങ്ങളിലുള്ള വ്യവസായ ശാലകളിൽ പണിയെടുക്കുന്ന നല്ലൊരു ശതമാനം സ്ത്രീ തൊഴിലാളികൾ ഇവിടെയുണ്ട്.

സാംസ്കാരികരംഗം

[തിരുത്തുക]

ചുറ്റമ്പലമോ ശ്രീകോവിലോ ബലിക്കല്ലോ ഇവിടുത്തെ പരബ്രഹ്മ ക്ഷേത്രത്തിൽ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ആരാധനക്കായെത്തുന്നുണ്ട് എന്നതു മാത്രമല്ല ഈ പ്രശസ്തിക്കു കാരണം. ക്ഷേത്രപ്രവേശന വിളംബരത്തിനു നൂറ്റാണ്ടുകൾക്കു മുമ്പേ ജാതിഭേദമോ സ്ത്രീപുരുഷഭേദമോ കൂടാതെ എല്ലാവർക്കും പ്രവേശിച്ച് ആരാധന നടത്താൻ കഴിഞ്ഞിരുന്നത് ഓച്ചിറയിൽ മാത്രമാണെന്ന പ്രത്യേകതയുമുണ്ട്. ആയോധന കലയുടെ മുഴുവൻ കരുത്തും സൌന്ദര്യവും സമന്വയിപ്പിച്ച് ആണ്ടോടാണ്ട് നടത്തിവരുന്ന ഓച്ചിറക്കളിയും ഏതോ പുരാതന പാരമ്പര്യത്തിന്റെ ഓർമ്മ പുതുക്കലായാണ് ഗണിക്കപ്പെടുന്നത്.

വാർഡുകൾ

[തിരുത്തുക]

ഓച്ചിറ പഞ്ചായത്തിൽ ആകെ 16 വാർഡുകളാണുള്ളത്[3]. വാർഡുകളുടെ വിവരണം ചുവടെ കൊടുക്കുന്നു.

നമ്പർ വാർഡിന്റെ പേര്
1 പായിക്കുഴി
2 ഓച്ചിറ
3 മേമന വടക്ക്
4 മേമന തെക്ക്
5 വയനകം
6 ഞക്കനാൽ
7 മഠത്തികാരാഴ്മ വടക്ക്
8 മഠത്തികാരാഴ്മ തെക്ക്
9 കൊറ്റമ്പളി
10 വയനകം പടിഞ്ഞാറ്
11 ചങ്ങൻകുളങ്ങര വടക്ക്
12 ചങ്ങൻകുളങ്ങര
13 ചങ്ങൻകുളങ്ങര തെക്ക്
14 ചങ്ങൻകുളങ്ങര പടിഞ്ഞാറ്
15 വലിയകുളങ്ങര വടക്ക്
16 വലിയകുളങ്ങര

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-02. Retrieved 2010-06-09.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2010-06-10.
  3. http://www.electionker.org/warddetails/kollam.pdf[പ്രവർത്തിക്കാത്ത കണ്ണി]