ചവറ ബ്ലോക്ക് പഞ്ചായത്ത്
1962-ൽ പഞ്ചായത്ത് രൂപീകൃതമായ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചവറ ബ്ളോക്ക് പഞ്ചായത്തിൽ തെക്കുംഭാഗം, ചവറ, തേവലക്കര, പന്മന, നീണ്ടകര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. ചവറ ഗ്രാമപഞ്ചായത്തിന് 74.9 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
ഭൂമിശാസ്ത്രം
[തിരുത്തുക]തീരപ്രദേശമായ ചവറ സാധാരണ തീർപ്രദേശത്ത് കാണപ്പെടുന്ന വിവിധയിനം ഭൂപ്രകൃതികൽ ഉണ്ട്. അവയെ മണൽതിട്ടകൾ, മണൽതിട്ടകൾക്കിടയിലെ സമതലങ്ങൾ, ഉയർന്ന മൺതിട്ടകൾ-അവയ്ക്കിടയിലെ താഴ്ന്ന സമതലങ്ങൾ, തീര സമതലങ്ങൾ എന്നിങ്ങനെ തരം തിരിക്കാം. ധാതുമണൽ കൊണ്ട് സമ്പുഷ്ടമായ ചവറയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു മുൻപു തന്നെ ധാതുമണൽ സംസ്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നീണ്ടകര തുറമുഖത്തിന്റെ സാനിധ്യം ഈ ബ്ലോക്കിനെ മത്സ്യബന്ധന മേഖലയിലും സമുദ്രോൽപ്പന്ന കയറ്റുമതിയിലും മുന്നിലെത്തിക്കുന്നു. അതുപോലെ ഇവിടുത്തെ കയർ വ്യവസായ മേഖലയേയും എടുത്തു പറയേണ്ടതുണ്ട്.
അതിരുകൾ
[തിരുത്തുക]വാർഡുകൾ
[തിരുത്തുക]സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കൊല്ലം |
താലൂക്ക് | കരുനാഗപ്പള്ളി |
വിസ്തീര്ണ്ണം | 74.9 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 152985 |
പുരുഷന്മാർ | 76092 |
സ്ത്രീകൾ | 76893 |
ജനസാന്ദ്രത | 2043 |
സ്ത്രീ : പുരുഷ അനുപാതം | 1011 |
സാക്ഷരത | 93.94% |
വിലാസം
[തിരുത്തുക]ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ വിലാസം താഴെക്കൊടുക്കുന്നു.
ചവറ ബ്ലോക്ക് പഞ്ചായത്ത്
ചവറ - 691583
ഫോൺ : 0476 2680292
ഇമെയിൽ : bdochavara@bsnl.in
അവലംബം
[തിരുത്തുക]http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/chavarablock Archived 2020-08-03 at the Wayback Machine.
Census data 2001