ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്
ആര്യങ്കാവ് | |
8°56′N 76°38′E / 8.93°N 76.64°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
ഭരണസ്ഥാപനം(ങ്ങൾ) | |
' | |
' | |
' | |
വിസ്തീർണ്ണം | 198.84ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16660 |
ജനസാന്ദ്രത | 83/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
691 0xx +91474 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്. പത്തനാപുരം താലൂക്കിലെ അഞ്ചൽ ബ്ളോക്കിൽ ഉൾപ്പെടുന്ന ഈ പഞ്ചായത്ത് വിസ്തീർണ്ണത്തിൽ കൊല്ലം ജില്ലയിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ്. പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം 196.84 ചതു.കി.മീ. ആണ്.
അതിരുകൾ
[തിരുത്തുക]- വടക്ക് പത്തനംതിട്ട ജില്ലയിൽ ഉൾപ്പെട്ട കോന്നി വനമേഖലയും അച്ചൻ കോവിൽ ആറിന്റെ ഭാഗങ്ങളും
- കിഴക്ക് തമിഴ്നാട്
- പടിഞ്ഞാറ് തെന്മല പിറവന്തൂർ പഞ്ചായത്തുകളും റിസർവ്വ് വനങ്ങളും
- തെക്ക് റിസർവ്വ് വനങ്ങളും കുളത്തൂപ്പുഴ പഞ്ചായത്തും
പ്രത്യേകതകൾ
[തിരുത്തുക]കൊല്ലം-ചെങ്കോട്ട റോഡും, കൊല്ലം ചെങ്കോട്ട മീറ്റർഗേജ് റെയിൽവേ ലൈനും ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്.
വിനോദകേന്ദ്രങ്ങൾ
[തിരുത്തുക]പാലരുവി വെള്ളച്ചാട്ടം, ബോഡിലോൺ തോട്ടം, അമ്പനാട് തേയില തോട്ടം എന്നിവ ഇവിടുത്തെ വിനോദകേന്ദ്രങ്ങളാണ്. കൂടാതെ സമീപ പ്രദേശത്തെ കല്ലട പവർഹൗസ്, ഡാം, ഒറ്റക്കൽ ലുക്ക് ഔട്ട് തുടങ്ങിയവയും ഇവിടുത്തെ വിനോദകേന്ദ്രങ്ങളാണ്.
വാർഡുകൾ
[തിരുത്തുക]- അച്ചൻകോവിൽ ക്ഷേത്രം
- അച്ചൻകോവിൽ
- അൻപനാട് ഈസ്റ്റ്
- ആര്യൻകാവ്
- ആര്യങ്കാവ് ക്ഷേത്രം
- പാലരുവി
- ഇടപ്പാളയം
- ഫ്ളോറൻസ്
- കഴുതുരുട്ടി
- നെടുംപാറ
- വെഞ്ച്വർ
- പൂന്തോട്ടം
- അമ്പനാട് വെസ്റ്റ്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]
ജില്ല : കൊല്ലം
ബ്ലോക്ക് : അഞ്ചൽ
വിസ്തീർണ്ണം : 198.84 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 16660
പുരുഷന്മാർ : 8448
സ്ത്രീകൾ : 8212
ജനസാന്ദ്രത : 83
സ്ത്രീ:പുരുഷ അനുപാതം : 972
സാക്ഷരത : 71.53
അവലംബം
[തിരുത്തുക]<http://www.trend.kerala.gov.in/trend/main/Election2010.html Archived 2010-10-22 at the Wayback Machine />
< http://lsgkerala.in/aryankavupanchayat// Archived 2016-03-11 at the Wayback Machine>