Jump to content

പി.പി. തങ്കച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.പി. തങ്കച്ചൻ
കെ.പി.സി.സി പ്രസിഡൻറ്
പദവിയിൽ
ഓഫീസിൽ
2004
മുൻഗാമികെ. മുരളീധരൻ
പിൻഗാമിതെന്നല ബാലകൃഷ്ണപിള്ള
നിയമസഭാംഗം
ഓഫീസിൽ
1982,1987,1991,1996–2001
മുൻഗാമിപി.ആർ. ശിവൻ
പിൻഗാമിസാജു പോൾ
മണ്ഡലംപെരുമ്പാവൂർ നിയമസഭാമണ്ഡലം
യു.ഡി.എഫ് കൺവീനർ
ഓഫീസിൽ
2004–2018
മുൻഗാമിഉമ്മൻചാണ്ടി
പിൻഗാമിബെന്നി ബെഹനാൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1939-07-29) 29 ജൂലൈ 1939  (85 വയസ്സ്)
അങ്കമാലി, എറണാകുളം ജില്ല
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിടി.വി. തങ്കമ്മ
ഉറവിടം: നിയമസഭ

2004 മുതൽ 2018 വരെ തുടർച്ചയായി പതിനാല് വർഷം യു.ഡി.എഫ് കൺവീനർ, കെപിസിസിയുടെ മുൻ പ്രസിഡൻ്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കർ, രണ്ടാം എ.കെ.ആൻ്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് പി.പി. തങ്കച്ചൻ(ജനനം: 29 ജൂലൈ 1939) [1]

ജീവിതരേഖ

[തിരുത്തുക]

എറണാകുളം ജില്ലയിലെ അങ്കമാലിയിൽ റവ.ഫാ. പൗലോസിൻ്റെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ്.എച്ച്. കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു. പൊതുഭരണത്തിൽ ഡിപ്ലോമ ബിരുദവും നേടി.[2]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1968-ൽ പെരുമ്പാവൂർ കോർപ്പറേഷൻ്റെ ചെയർമാൻ ആയിട്ടാണ് പൊതുരംഗ പ്രവേശനം. 1968-ൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേഷൻ ചെയർമാൻ എന്ന റെക്കോർഡും തങ്കച്ചൻ്റെ പേരിലാണ്.

1968 മുതൽ 1980 വരെ പെരുമ്പാവൂർ കോർപ്പറേഷൻ കൗൺസിൽ അംഗമായിരുന്നു. 1977 മുതൽ 1989 വരെ എറണാകുളം ഡി.സി.സി പ്രസിഡൻറായും 1980-1982 കാലത്ത് പെരുമ്പാവൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.

1982-ൽ പെരുമ്പാവൂരിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും(1987,1991, 1996) പെരുമ്പാവൂരിൽ നിന്ന് തന്നെ നിയമസഭാംഗമായി. 1987-1991 കാലഘട്ടത്തിൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്നു.

2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സാജു പോളിനോട് പരാജയപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എം.എം. മോനായിയോട് പരാജയപ്പെട്ടു.

1991-1995-ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായും 1995-1996-ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയായും [3] 1996-2001-ലെ നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ ചീഫ് വിപ്പായും പ്രവർത്തിച്ചു.

2001 മുതൽ 2004 വരെ മാർക്കറ്റ് ഫെഡ് ചെയർമാനായും കെ.പി.സി.സിയുടെ വൈസ് പ്രസിഡൻറായും നിയമിതനായി.

2004-ൽ കെ.പി.സി.സി പ്രസിഡൻറായിരുന്ന കെ. മുരളീധരൻ സ്ഥാനമൊഴിഞ്ഞതോടെ കെ.പി.സി.സിയുടെ താത്കാലിക പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.

2004-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതോടെ യു.ഡി.എഫ് കൺവീനറായ തങ്കച്ചൻ 2018 വരെ കൺവീനറായി തുടർന്നു.[4][5]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2006 കുന്നത്തുനാട് നിയമസഭാമണ്ഡലം എം.എം. മോനായി സി.പി.ഐ.എം., എൽ.ഡി.എഫ്. പി.പി. തങ്കച്ചൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.ആർ. രാജഗോപാൽ ബി.ജെ.പി.
2001 പെരുമ്പാവൂർ നിയമസഭാമണ്ഡലം സാജു പോൾ സി.പി.ഐ.എം., എൽ.ഡി.എഫ്. പി.പി. തങ്കച്ചൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 പെരുമ്പാവൂർ നിയമസഭാമണ്ഡലം പി.പി. തങ്കച്ചൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ. രാമൻ കർത്ത ജനതാ ദൾ എൽ.ഡി.എഫ്.
1991 പെരുമ്പാവൂർ നിയമസഭാമണ്ഡലം പി.പി. തങ്കച്ചൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആലുങ്കൽ ദേവസി ജനതാ ദൾ എൽ.ഡി.എഫ്.
1987 പെരുമ്പാവൂർ നിയമസഭാമണ്ഡലം പി.പി. തങ്കച്ചൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ. രാമൻ കർത്ത ജനതാ ദൾ, എൽ.ഡി.എഫ്.
1982 പെരുമ്പാവൂർ നിയമസഭാമണ്ഡലം പി.പി. തങ്കച്ചൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ആർ. ശിവൻ സി.പി.ഐ.എം., എൽ.ഡി.എഫ്.

കുടുംബം

[തിരുത്തുക]

ഭാര്യ - ടി.വി. തങ്കമ്മ, ഒരു മകനും രണ്ട് മകളും.

അവലംബം

[തിരുത്തുക]
  1. http://www.niyamasabha.org/codes/members/m682.htm
  2. http://www.niyamasabha.org/codes/members/m682.htm
  3. http://www.niyamasabha.org/codes/ginfo_6_9.htm
  4. https://www.thehindu.com/news/national/kerala/benny-behanan-is-udf-convener/article24996840.ece
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-21. Retrieved 2021-01-11.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-03. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  7. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പി.പി._തങ്കച്ചൻ&oldid=4091759" എന്ന താളിൽനിന്ന് ശേഖരിച്ചത്