കെ. മൊയ്തീൻ കുട്ടി ഹാജി
കെ. മൊയ്തീൻ കുട്ടി ഹാജി | |
---|---|
കേരളനിയമസഭയുടെ സ്പീക്കർ | |
ഓഫീസിൽ ഒക്ടോബർ 22 1970 – മേയ് 8 1975 | |
മുൻഗാമി | ഡി. ദാമോദരൻ പോറ്റി |
പിൻഗാമി | ടി.എസ്. ജോൺ |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 25 1987 – ഏപ്രിൽ 5 1991 | |
മുൻഗാമി | യു.എ. ബീരാൻ |
പിൻഗാമി | ഇ.ടി. മുഹമ്മദ് ബഷീർ |
മണ്ഡലം | തിരൂർ |
ഓഫീസിൽ മാർച്ച് 16 1957 – മാർച്ച് 22 1977 | |
പിൻഗാമി | പി.ടി. കുഞ്ഞൂട്ടി |
മണ്ഡലം | തിരൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജൂലൈ 1, 1918 |
മരണം | സെപ്റ്റംബർ 12, 1997 | (പ്രായം 79)
രാഷ്ട്രീയ കക്ഷി | മുസ്ലിം ലീഗ് |
പങ്കാളി | അയിഷാ ഹജ്ജുമ |
കുട്ടികൾ | ആറ് ആൺകുട്ടികൾ, ആറ് പെൺകുട്ടികൾ |
മാതാപിതാക്കൾ |
|
As of നവംബർ 4, 2011 ഉറവിടം: നിയമസഭ |
ഒന്നും, രണ്ടും, മൂന്നും, നാലും, എട്ടും കേരളനിയമസഭകളിൽ തിരൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനും നാലാം കേരള നിയമസഭയിലെ സ്പീക്കറുമായിരുന്നു കെ. മൊയ്തീൻ കുട്ടി ഹാജി (ജീവിതകാലം:1 ജൂലൈ 1918 - 12 സെപ്റ്റംബർ 1997). മുസ്ലീം ലീഗ് പ്രതിനിധിയായാണ് മൊയ്തീൻ കുട്ടി ഹാജി കേരള നിയമസഭയിലേക്കെത്തിയത്. 1918 ജൂലൈ 1ന് ജനിച്ചു, കെ. അലിക്കുട്ടിഹാജിയാണ് പിതാവ്. രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് അധ്യാപകനായിരുന്ന ഇദ്ദേഹം 1976-78 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും, 1975-ൽ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.
കേരള ആഗ്രൊ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ബോർഡംഗം(തവന്നൂർ), മുസ്ലീം ലീഗ് ഹൈപവർ കമ്മിറ്റിയംഗം, മുസ്ലീൽ ലീഗിന്റെ നിയമസഭാകക്ഷി ഉപനേതാവ്, ചീഫ് വിപ്പ്; മുസ്ലീം ലീഗിന്റെ കേരള സംസ്ഥാന ഘടകത്തിന്റെ വൈസ് പ്രസിഡന്റ്, മുസ്ലീം ലീഗ് സംസ്ഥാന സമിതിയുടെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും മൊയ്തീൻ കുട്ടി ഹാജി പ്രവർത്തിച്ചിരുന്നു.
അവലംബം
[തിരുത്തുക]- 1918-ൽ ജനിച്ചവർ
- 1997-ൽ മരിച്ചവർ
- ജൂലൈ 1-ന് ജനിച്ചവർ
- സെപ്റ്റംബർ 12-ന് മരിച്ചവർ
- കേരളത്തിലെ മുസ്ലിം ലീഗ് പ്രവർത്തകർ
- കേരള നിയമസഭയിലെ സ്പീക്കർമാർ
- ഒന്നാം കേരള നിയമസഭാംഗങ്ങൾ
- രണ്ടാം കേരള നിയമസഭാംഗങ്ങൾ
- 1965-ലെ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
- മൂന്നാം കേരള നിയമസഭാംഗങ്ങൾ
- നാലാം കേരള നിയമസഭാംഗങ്ങൾ
- എട്ടാം കേരള നിയമസഭാംഗങ്ങൾ