പൊന്നറ ശ്രീധർ
പൊന്നറ ജി. ശ്രീധർ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | സി.എസ്. നീലകണ്ഠൻ നായർ |
മണ്ഡലം | വിളപ്പിൽ |
തിരുവനന്തപുരം കോർപ്പറേഷൻ മേയർ | |
ഓഫീസിൽ മാർച്ച് 20 1956 – ഫെബ്രുവരി 20 1957 | |
മുൻഗാമി | ആർ.പരമേശ്വരൻ പിള്ള |
പിൻഗാമി | പി.ഗോവിന്ദൻകുട്ടി നായർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തൈക്കാട്, തിരുവനന്തപുരം | സെപ്റ്റംബർ 22, 1898
മരണം | ഫെബ്രുവരി 27, 1966 തിരുവനന്തപുരം | (പ്രായം 67)
രാഷ്ട്രീയ കക്ഷി | പി.എസ്.പി |
മാതാപിതാക്കൾ |
|
As of ജനുവരി 2, 2012 ഉറവിടം: നിയമസഭ |
ഒന്നും, രണ്ടും കേരളനിയമസഭകളിൽ വിളപ്പിൽ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പൊന്നറ ജി. ശ്രീധർ (22 സെപ്റ്റംബർ 1898 - 27 ഫെബ്രുവരി 1966). സ്വതന്ത്രനായി മത്സരിച്ചാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1898 സെപ്റ്റംബർ 22ന് തിരുവനന്തപുരത്തേ തൈക്കാട് ജനിച്ചു,[2] ഗോവിന്ദപ്പിള്ളയാണ് പിതാവ്. ഒരു അഭിഭാഷകനായിരുന്ന ഇദ്ദേഹം ബിഎ., ബി.എൽ. ബിരുധധാരിയായിരുന്നു. കേരളനിയമസഭയിൽ അംഗമാകുന്നതിനു മുൻപ് 1948-ൽ തിരുവിതാംകൂർ നിയമസഭയിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ നിന്ന് എതിരില്ലാതേയും 1949 മുതൽ 1956 വരെ തിരുക്കൊച്ചി നിയമസഭയിലും പൊന്നറ ശ്രീധർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]പൊന്നറ ശ്രീധർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. 1922-ലെ നിസ്സഹകരണ പ്രസ്ഥാനം, വിദേശ വസ്ത്ര ബഹിഷ്ക്കരണം, 1923ലെ നാഗ്പൂർ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം തുടങ്ങിയ നിരവധി സമരങ്ങളിൽ ഇദ്ദേഹം സജീവ പങ്കാളിയായിരുന്നു. നിരവധി തവണ ജയിൽ വാസം അനുഷ്ടിക്കുകയും പോലീസിന്റെ നിഷ്ഠൂര ക്രൂരകൃത്യങ്ങൾക്കിരയാവുകയും ചെയ്തിട്ടുണ്ട്.[1] തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റേയും കെ.പി.സി.സി.യുടെയും സജീവാംഗമായിരുന്ന ഇദ്ദേഹം 1923-ൽ ദില്ലി കോൺഗ്രസ്സിലും 1924-ൽ ബെൽഗാം കോൺഗ്രസ്സിലും പങ്കെടുത്തു. പുരോഗമനാശയക്കാരുടെ സംഘടനയായ സമസ്ത തിരുവിതാംകൂർ യൂത്ത് ലീഗ് 1933 -ൽ ഇദ്ദേഹം സംഘടിപ്പിച്ചു. പിന്നീട് പ്രജാസോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി. 1956-ൽ[3] തിരുവനന്തപുരം നഗരസഭയുടെ മേയറായും[4] ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരിക്കൊച്ചിയിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ യൂണിയൻ പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന ഇദ്ദേഹം പിന്നോക്കക്ഷേമപ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയിരുന്നു. 1966 ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് അന്തരിച്ചു.
പൊന്നറ പാർക്ക്
[തിരുത്തുക]തമ്പാനൂർ റയിൽവേ സ്റ്റേഷനു സമീപം പൊന്നറ ശ്രീധറിന്റെ അർദ്ധകായ പ്രതിമ സ്ഥാപിച്ചിരിക്കുന്ന പ്രദേശമാണ് പൊന്നറ പാർക്ക്.[5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 http://niyamasabha.org/codes/members/m645.htm
- ↑ http://www.corporationoftrivandrum.org/ml/freedom-struggle[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-17. Retrieved 2012-01-02.
- ↑ http://www.mathrubhumi.com/thiruvananthapuram/news/1177907-local_news-Thiruvananthapuram-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-01. Retrieved 2012-01-02.
- Pages using the JsonConfig extension
- 1898-ൽ ജനിച്ചവർ
- സെപ്റ്റംബർ 22-ന് ജനിച്ചവർ
- 1966-ൽ മരിച്ചവർ
- ഫെബ്രുവരി 27-ന് മരിച്ചവർ
- തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗങ്ങൾ
- കേരളത്തിലെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകർ
- തിരു-കൊച്ചി നിയമസഭാംഗങ്ങൾ
- ഒന്നാം കേരള നിയമസഭാംഗങ്ങൾ
- രണ്ടാം കേരള നിയമസഭാംഗങ്ങൾ
- തിരുവനന്തപുരത്തിന്റെ മേയർമാർ