എൻ. ശിവൻ പിള്ള
എൻ. ശിവൻ പിള്ള | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 25 1987 – ഏപ്രിൽ 5 1991 | |
മുൻഗാമി | എ.സി. ജോസ് |
പിൻഗാമി | പി. രാജു |
മണ്ഡലം | പറവൂർ |
ഓഫീസിൽ മേയ് 24 1982 – മാർച്ച് 5 1984 | |
മുൻഗാമി | എ.സി. ജോസ് |
പിൻഗാമി | എ.സി. ജോസ് |
മണ്ഡലം | പറവൂർ |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | കെ.എ. ദാമോദര മേനോൻ |
മണ്ഡലം | പറവൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കെടാമംഗലം | ഫെബ്രുവരി 4, 1918
മരണം | മാർച്ച് 13, 2004 പറവൂർ | (പ്രായം 86)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | ചെല്ലമ്മ |
കുട്ടികൾ | പി. രാജു, രാധാകൃഷണൻ, രഘു, ഗംഗ. |
As of ഡിസംബർ 30, 2011 ഉറവിടം: നിയമസഭ |
ഒന്നും, ഏഴും, എട്ടും കേരളനിയമസഭകളിൽ പറവൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എൻ. ശിവൻ പിള്ള (ഫെബ്രുവരി 1918 - 13 മാർച്ച് 2004). സി.പി.ഐ. പ്രതിനിധിയായാണ് ശിവൻ പിള്ള കേരള നിയമസഭയിലേക്കെത്തിയത്. കലാപ്പറമ്പിൽ മാധവൻ പിള്ള - കീറ്റേടത്ത് ജാനകിയമ്മ ദമ്പതികളുടെ മകനായി 1918 ഫെബ്രുവരിയിൽ കെടാമംഗലത്ത് ജനിച്ചു, ചെല്ലമ്മയാണ് ഭാര്യ മുൻ നിയമസഭാംഗം പി. രാജുവുൾപ്പടെ മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഇദ്ദേഹത്തിനുണ്ട്. കോടതി വിധിയേത്തുടർന്ന് 1984-ൽ ഇദ്ദേഹത്തിന്റെ നിയമസഭാംഗത്വം അസാധുവായിരുന്നു.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]ഏഴു ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ പ്രവർത്തകനാണ് ശിവൻ പിള്ള, 1936കളിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിൽ സജീവമായി പങ്കെടുത്തു. 1938-ൽ ഇദ്ദേഹം കോൺഗ്രസ് പാർട്ടിയിലംഗമായി, അക്കാലത്ത് കേരളത്തിൽ നടന്ന ഒട്ടു മിക്ക പ്രധാന സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിലും (ക്വിറ്റ് ഇന്ത്യാ പ്രസ്ഥാമുൾപ്പടെ) പങ്കെടുത്ത ഇദ്ദേഹം എഴു വർഷത്തോളം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവിതാകൂറിൽ ഉത്തരവാദിത്തപ്പെട്ട സർക്കാർ വേണമെന്ന സമരത്തിലും പാലിയം സമരത്തിലും ഇദ്ദേഹം സജീവ പങ്കാളിയായിരുന്നു[2]. ഒന്നര വർഷക്കാലം ഒളിവിലും കഴിയേണ്ടതായി വന്നിട്ടുണ്ട്. 1982 മുതൽ 84 വരെ ഗവണ്മെന്റ് അഷുറൻസ് സമിതിയുടേ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഭാരത സർക്കാരിന്റെ താമര പത്ര പുരസ്കാരവും രാഷ്ട്രീയ പെൻഷനും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
വടക്കൻ പറവൂരിലെ സ്വകാര്യ ആശുപതിയിൽ വച്ച് 2004 മാർച്ച് 13ന് പുലർച്ചെ 4.20ന് ഇദ്ദേഹം അന്തരിച്ചു.
അവലംബം
[തിരുത്തുക]- ↑ "എൻ.ശിവൻപിള്ള". കേരള നിയമസഭ. Archived from the original on 2014-09-09. Retrieved 2014-09-09.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "എൻ.ശിവൻപിള്ള ഡെഡ്". ദ ഹിന്ദു. 2004-03-14. Archived from the original on 2014-09-09. Retrieved 2014-09-09.
{{cite news}}
: CS1 maint: bot: original URL status unknown (link)