കെ.എസ്. അച്യുതൻ
ദൃശ്യരൂപം
കെ.എസ്. അച്യുതൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | കെ.ടി. അച്യുതൻ |
മണ്ഡലം | നാട്ടിക |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മേയ് 16, 1915 |
മരണം | ജൂലൈ 1983 | (പ്രായം 68)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of സെപ്റ്റംബർ 16, 2020 ഉറവിടം: നിയമസഭ |
ആദ്യ കേരള നിയമസഭ അംഗമായിരുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു കെ.എസ്. അച്യുതൻ(16 മേയ് 1915 - ജൂലൈ 1983). നാട്ടിക നിയോജകമണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായാണ് അച്യുതൻ ഒന്നാം കേരള നിയമസഭയിൽ എത്തിയത്[1]. പതിനാറാം വയസിൽ കോൺഗ്രസിൽ പ്രവേശിച്ച അച്യുതൻ ധാരാളാം സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. വൈക്കം സത്യാഗ്രഹം, ഖാദി മൂവ്മെന്റ്, തൊട്ടുകൂടായ്മയെക്കെതിരേയുള്ള പ്രക്ഷോഭങ്ങൾ എന്നിവ അവയിൽ ചിലതാണ്. പത്രപ്രവർത്തനത്തിലും താല്പര്യം കാണിച്ചിരുന്ന അച്യുതൻ കലാകായികരംഗത്തും തന്റെ കഴിവുകൾ തെളിയിച്ചിരുന്നു.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1957 | നാട്ടിക നിയമസഭാമണ്ഡലം | കെ.എസ്. അച്യുതൻ | ഐ.എൻ.സി. | പി.കെ. ഗോപാലകൃഷ്ണൻ | സി.പി.ഐ. |