കെ.ആർ. നാരായണൻ (ഒന്നാം കേരളനിയമസഭാംഗം)
ദൃശ്യരൂപം
കെ.ആർ. നാരായണൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | പി.എസ്. ശ്രീനിവാസൻ |
മണ്ഡലം | വൈക്കം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മേയ് 26, 1904 |
മരണം | മാർച്ച് 4, 1972 | (പ്രായം 67)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of നവംബർ 4, 2011 ഉറവിടം: നിയമസഭ |
ഒന്നാം കേരളനിയമസഭയിൽ വൈക്കം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.ആർ. നാരായണൻ (26 മേയ് 1904 - 4 മാർച്ച് 1972). കോൺഗ്രസ് പ്രതിനിധിയായാണ് കെ.ആർ. നാരായണൻ കേരള നിയമസഭയിലേക്കെത്തിയത്. 1904 മേയ് 26ന് ജനിച്ചു (കൊല്ലവർഷം 1079 ഇടവം 13). 1937-47 കാലഘട്ടങ്ങളിൽ ശ്രീമൂലം അസംബ്ലിയിലും ഇദ്ദേഹം അംഗമായിരുന്നു.
തലയോലപ്പറമ്പ് പഞ്ചായ്ത്ത് പ്രസിഡന്റ്, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി, എസ്.എൻ, കോളെജ് ട്രസ്റ്റ് എക്സിക്യൂട്ടീവംഗം, വൈക്കം സത്യാഗ്രഹ മെമ്മോറീയൽ സ്കൂൾ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ച നാരയണൻ വൈക്കം സത്യാഗ്രഹത്തിലും പങ്കെടുത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1957-1959 | വൈക്കം നിയമസഭാമണ്ഡലം | കെ.ആർ. നാരായണൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
അവലംബം
[തിരുത്തുക]- ↑ http://niyamasabha.org/codes/members/m461.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-06.
- ↑ http://www.keralaassembly.org