കോട്ടയം ഭാസി
ദൃശ്യരൂപം
കോട്ടയം ഭാസി | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | എം.പി. ഗോവിന്ദൻ നായർ |
മണ്ഡലം | കോട്ടയം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പി. ഭാസ്കരൻ നായർ ഡിസംബർ 25, 1912 കോട്ടയം |
മരണം | 1981 | (പ്രായം 68–69)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
As of സെപ്റ്റംബർ 16, 2020 ഉറവിടം: നിയമസഭ |
ഒന്നാം കേരളാ നിയമസഭയിൽ കോട്ടയം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റുകാരനായ രാഷ്ട്രീയ പ്രവർത്തകനാണ് കോട്ടയം ഭാസി എന്നറിയപ്പെടുന്ന പി. ഭാസ്കരൻ നായർ. 1912 ഡിസംബർ 25നായിരുന്നു ഭാസി ജനിച്ചത്. 1952-56 വരെ തിരുക്കൊച്ചി നിയമസഭയിലും ഭാസി അംഗമായിരുന്നു.[1]
ആദ്യകാലങ്ങളിൽ കോൺഗ്രസ് അനുഭാവിയായിരുന്ന ഭാസി പിന്നീട് സി.പി.ഐ.യിൽ ചേർന്നു. എ.ഐ.സി.സി. അംഗം, കോട്ടയം മുനിസിപ്പൽ കൗൺസിലർ, കോട്ടയം ഡി.സി.സി. പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വിലക്ക് ലംഘിച്ച് സമരം നടത്തിയതിന് 1942-ൽ ഭാസിയേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.