Jump to content

എം.കെ.എ. ഹമീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.കെ.എ. ഹമീദ്
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിടി.ഒ. ബാവ
പിൻഗാമിഎ.എ. കൊച്ചുണ്ണി
മണ്ഡലംആലുവ
വ്യക്തിഗത വിവരങ്ങൾ
ജനനം(1930-10-00)ഒക്ടോബർ , 1930
മരണംനവംബർ 25, 1998(1998-11-25) (പ്രായം 68)
പങ്കാളിഷെറീഫ ബീവി
കുട്ടികൾ3 മകൻ
മാതാപിതാക്കൾ
  • എം.കെ. കാദർ പിള്ള (അച്ഛൻ)
  • മറിയുമ്മ (അമ്മ)
As of ഡിസംബർ 29, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, വ്യവസായിയും, പണ്ഡിതനും മുൻ നിയമസഭാംഗവുമായിരുന്നു എം.കെ.എ. ഹമീദ്[1]. ആലുവ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. കേരളസംസ്ഥാന ആസൂത്രണബോർഡിന്റെ ആദ്യ ഉപാധ്യക്ഷനുമായിരുന്നു ഹമീദ്.

ആദ്യകാല ജീവിതം

[തിരുത്തുക]

1930 ഒക്ടോബറിലായിരുന്നു ജനനം. ആലുവ മുനിസിപ്പാലിറ്റിയുടെ മുൻ പ്രസിഡന്റും ഖാൻ സാഹിബ് പുരസ്കാര ജേതാവുമായിരുന്ന എം.കെ. കാദർ പിള്ളയായിരുന്നു പിതാവ്. വ്യവസായിയും ശ്രീമുലം പോപ്പുലർ അസംബ്ലി അംഗവുമായിരുന്ന എം.കെ. മക്കർ പിള്ളയുടെ അനിന്തരവനുമായിരുന്നു എം.കെ.എ. ഹമീദ്. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) നിന്ന് ബിരുദം നേടിയതു ശേഷം എഫ്.എ.സി.റ്റി.യിൽ ഒരു കെമിക്കൽ എഞ്ചിനിയറായി ജോലി നോക്കി. കേരളത്തിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ തങ്ങൾ കുഞ്ഞ് മുസ്‌ലിയാരുടെ മകളായ ഷെറീഫാ ബീവിയെ ഇദ്ദേഹം വിവാഹം ചെയ്തു, ഇവർക്ക് മൂന്ന് ആൺകുട്ടികളാണുണ്ടായിരുന്നത്.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

പുതുതായി പ്രവർത്തനമാരംഭിച്ച ടി.കെ.എം. കോളേജിന്റെ വൈസ് പ്രിൻസിപ്പളായി സ്ഥാനമേറ്റ ഇദ്ദേഹം, മെക്കാനിക്കൽ എഞ്ചിനീയറിംഗിലെ ബിരുദാനന്തര ബിരുദം അമേരിക്കയിലെ മിസൗറി യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആർഡ് ടെക്നോളജിയിൽ നിന്ന് കരസ്ഥമാക്കി. അമേരിക്കയിലെ പഠനം പൂർത്തിയാക്കിയ ശേഷം അദേഹം തിരികെയെത്തി ടി.കെ.എം. കോളേജിന്റെ പ്രിൻസിപ്പലായി സ്ഥാനമേറ്റു. 1967-ൽ മൂന്നാം കേരള നിയമസഭയിലേക്ക് നടന്ന് അതിരഞ്ഞെടുപ്പിൽ സി.പി.ഐ.എം. പിന്തുണയുള്ള സ്വതന്ത്രനായി ആലുവയിൽ നിന്ന് മത്സരിച്ച് വിജയിച്ച് മൂന്നാം കേരള നിയമസഭയിൽ അംഗമായി. നാലാം നിയമാസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ രണ്ടാമതു മത്സരിച്ചെങ്കിലും എ.എ. കൊച്ചുണ്ണിയോട് ഇദ്ദേഹം പരാജയപ്പെട്ടു. രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷം ഹൈക്കൗണ്ട് ഗ്രൂപ്പ് എന്ന ഒരു കമ്പനി ആരംഭിച്ചു, ഇത് കേരളത്തിലെ ഒരു പ്രാഥമിക പിവിസി പൈപ്പ് നിർമ്മാണക്കമ്പനിയാണ്. കേരള സർവ്വകലാശലാ സെനറ്റംഗം, കേരള സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡംഗം, കേരളാ സ്പോർട്സ് കൗൺസിലംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ചരിത്രം

[തിരുത്തുക]
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1970[2] ആലുവ നിയമസഭാമണ്ഡലം എ.എ. കൊച്ചുണ്ണി കോൺഗ്രസ് 30,179 2,124 എം.കെ.എ. ഹമീദ് സി.പി.ഐ.എം., സ്വതന്ത്രൻ 28,055
2 1967[3] ആലുവ നിയമസഭാമണ്ഡലം എം.കെ.എ. ഹമീദ് സി.പി.ഐ.എം., സ്വതന്ത്രൻ 29,978 9,618 വി.പി. മരയ്ക്കാർ കോൺഗ്രസ് 20,360

അവലംബം

[തിരുത്തുക]
  1. "Members - Kerala Legislature". Retrieved 2020-12-29.
  2. "Kerala Assembly Election Results in 1970". Retrieved 2020-12-15.
  3. "Kerala Assembly Election Results in 1967". Retrieved 2020-12-11.
"https://ml.wikipedia.org/w/index.php?title=എം.കെ.എ._ഹമീദ്&oldid=3505158" എന്ന താളിൽനിന്ന് ശേഖരിച്ചത്