Jump to content

പൂഴിത്തോട് തടയണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂഴിത്തോട് തടയണ

പൂഴിത്തോട് തടയണ (Poozhithodu Weir) കേരളത്തിലെ കോഴിക്കോട് ജില്ലയിൽ മരുത്തോങ്കര ഗ്രാമത്തിൽ കാവിലുമ്പാറ പഞ്ചായത്തിൽ പൂഴിത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചെറിയ തടയണയാണ് . പൂഴിത്തോട് ചെറുകിട ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി വെള്ളം തടഞ്ഞു നിർത്താതെ നദിയുടെ റൺ ഓഫ് പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. പേരമ്പ്ര പട്ടണത്തിനടുത്തായി കടന്ത്രപ്പുഴയിലാണ് ഈ തടയണ നിർമ്മിച്ചിരിക്കുന്നത്. ഈ തടയണക്ക് 6 മീറ്റർ (20 അടി) ഉയരവും 57 മീറ്റർ (187 അടി) നീളവും ഉണ്ട്. തടയണയിലെ ജലം 790 മീറ്റർ നീളമുള്ള ഒരു ഫോർബേ ടാങ്കിലേക്ക് വിട്ട് അവിടെ നിന്ന് 125 മീറ്റർ നീളമുള്ള പെൻസ്റ്റോക്ക് പൈപ്പുകളിലൂടെ താഴെയുള്ള പൂഴിത്തോട് പവർ സ്റ്റേഷനിലെത്തിക്കുന്നു. 2009 ൽ ആരംഭിച്ച പൂഴിത്തോട് ചെറുകിട ജലവൈദ്യുത പദ്ധതി 2011 ൽ പൂർത്തീകരിച്ചു. പവർ ഹൗസിന് 4.8 കിലോ വാട്ട് ശേഷിയുണ്ട്. [1]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

റഫറൻസുകൾ

[തിരുത്തുക]
  1. "Diversion Structures in Kozhikode District – KSEB Limted Dam Safety Organisation" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-03. This article incorporates text available under the CC BY-SA 2.5 license.
"https://ml.wikipedia.org/w/index.php?title=പൂഴിത്തോട്_തടയണ&oldid=3619609" എന്ന താളിൽനിന്ന് ശേഖരിച്ചത്