കേരളത്തിലെ അണക്കെട്ടുകളുടെ പട്ടിക
കേരളത്തിൽ മൊത്തം 62 അണക്കെട്ടുകളാണ് ഉള്ളത് [1]
40 വലിയ ജലസംഭരണികളും , 5 വളരെ ചെറിയ ജലസംഭരണികളും 7 വളരെ ചെറിയ ഡൈവേർഷൻ ജലസംഭരണികളും അടക്കം 52 ജലസംഭരണികളാണ് ഉള്ളത്.മൂന്നാർ ഹെഡ്‍വർക്സ്, ലോവർപെരിയാർ, മണിയാർ എന്നീ 3 അണക്കെട്ടുകൾ പുഴക്ക് കുറുകെ വൃഷ്ടി പ്രദേശം ഇല്ലാത്തവയാണ്. ഈ മൂന്നെണ്ണം അടക്കം 55 ജലസംഭരണികൾ ഉള്ളതിൽ 20 എണ്ണം കേരള സംസ്ഥാന ജലസേചന വകുപ്പിന്റെ കീഴിലും , 2 എണ്ണം കേരള വാട്ടർ അതോറിറ്റിയുടെ കീഴിലും , 29 എണ്ണം KSEB യുടെ കീഴിലും , 3 എണ്ണം തമിഴ്നാട് PWD യുടെ കീഴിലും ഒരെണ്ണം(മുല്ലപ്പെരിയാർ) ഉടമസ്ഥത തർക്കത്തിലും ആണ്. ഗവി, കക്കി, ഇടുക്കി എന്നീ 3 ജലസംഭരണികളിൽ ഒന്നിലധികം അണക്കെട്ടുകൾ ഉണ്ട്. ഇതിനു പുറമെ 10 വലിയ തടയണകളും ഉണ്ട് .
മൊത്തം 55 ജലസംഭരണികൾ ഉള്ളതിൽ 37 ജലസംഭരണികൾ ജലവൈദ്യുത പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നു [2] ,[3] , [4] . 27 ജലസംഭരണികൾ ജലസേചന പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നു [5]. ഇതിൽ 9 ജലസംഭരണികൾ ജലവൈദ്യുത പദ്ധതിക്കും ജലസേചന പദ്ധതിക്കും വേണ്ടി ഒരു പോലെ ഉപയോഗപ്പെടുത്തുന്നവയാണ് .ജലസംഭരണികൾ ഉപയോഗിച്ച് മൊത്തം 16 പ്രധാന ജലവൈദ്യുത പദ്ധതികളും 7 ചെറുകിട ജലവൈദ്യുത പദ്ധതികളും ആണ് നിലവിൽ ഉള്ളത് [6] ,[7].
ജില്ല | ഡാമുകളുടെ എണ്ണം |
---|---|
തിരുവനന്തപുരം | 4 |
കൊല്ലം | 1 |
പത്തനംതിട്ട | 3 |
ഇടുക്കി | 21 |
എറണാകുളം | 4 |
തൃശ്ശൂർ | 8 |
പാലക്കാട് | 11 |
വയനാട് | 6 |
കോഴിക്കോട് | 3 |
കണ്ണൂർ | 1 |
ആകെ | 62 |
ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിൽ മലങ്കര ഒഴിച്ചുള്ള 19 അണക്കെട്ടുകളും പെരിയാറിലും അതിന്റെ പോഷകനദികളായ മുതിരപ്പുഴയാറിലും പന്നിയാറിലും ആണ് .എറണാകുളം ജില്ലയിലെ 2 അണക്കെട്ടുകളും പെരിയാറിൽ തന്നെയാണ് . അത് കൊണ്ട് തന്നെ അണക്കെട്ടുകൾ മഴക്കാലത്ത് തുറക്കുമ്പോൾ പെരിയാറിന്റെ തീരങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നു. പത്തനംതിട്ട ജില്ലയിലെ 11 അണക്കെട്ടുകളും പമ്പാനദിയിലും അതിന്റെ പോഷകനദികളായ കക്കിയാറിലും കക്കാട്ടാറിലും ആണ് . അത് കൊണ്ട് തന്നെ അണക്കെട്ടുകൾ മഴക്കാലത്ത് തുറക്കുമ്പോൾ പമ്പാനദിയുടെ തീരങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നു. ചാലക്കുടിപ്പുഴയിൽ 5 അണക്കെട്ടുകൾ ഉണ്ട് . പാലക്കാട് ജില്ലയിലെ 11 അണക്കെട്ടുകളിൽ 7 അണക്കെട്ടുകളും ഭാരതപ്പുഴയുടെയും അതിന്റെ പോഷകനദികളിലും ആണ് ഉള്ളത്.
കേരളത്തിലെ അണക്കെട്ടുകളുടെ പട്ടിക[8],[9] താഴെ കൊടുത്തിരിക്കുന്നു.
കേരളത്തിലെ തടയണകളുടെ പട്ടിക[10] താഴെ കൊടുത്തിരിക്കുന്നു.
നിര | തടയണ | നദി | സ്ഥലം | ജില്ല | നീളം (മീ.) | ഉയരം (മീ.) | നിർമ്മാണം |
---|---|---|---|---|---|---|---|
8 | ഒറ്റക്കൽ | കല്ലടയാർ | തെന്മല | കൊല്ലം | 131.04 | ||
1 | തുമ്പൂർമുഴി | ചാലക്കുടിപ്പുഴ | ചാലക്കുടി | തൃശൂർ | 185 | 4.66 | 1966 |
2 | മൂലത്തറ | ചിറ്റൂർ പുഴ | മൂലത്തറ | പാലക്കാട് | 144.84 | ||
3 | കുന്നംകാട്ടുപതി | ചിറ്റൂർ പുഴ | മൂലത്തറ | പാലക്കാട് | |||
4 | തെമ്പാറമട | ചിറ്റൂർ പുഴ | മൂലത്തറ | പാലക്കാട് | |||
5 | നൂറണി | ചിറ്റൂർ പുഴ | പാലക്കാട് | പാലക്കാട് | |||
6 | ചിറമംഗലം | ഗായത്രിപ്പുഴ | നെന്മാറ | പാലക്കാട് | 115.98 | 2.89 | 1951 |
7 | ചീരക്കുഴി | ഗായത്രിപ്പുഴ | പഴയന്നൂർ | തൃശൂർ | |||
9 | റഗുലേറ്റർ കം ബ്രിഡ്ജ് തൃത്താല | ഭാരതപ്പുഴ | തൃത്താല | പാലക്കാട് | 295 | 13 | 2007 |
10 | റഗുലേറ്റർ കം ബ്രിഡ്ജ് ചമ്രവട്ടം | ഭാരതപ്പുഴ | ചമ്രവട്ടം | മലപ്പുറം | 978 | 2012 |
കൂടുതൽ കാണുക
[തിരുത്തുക]
അവലംബങ്ങൾ
[തിരുത്തുക]- ↑ "National register of large dams". Central water commission. 27-05-2020. Archived from the original on 2020-05-14. Retrieved 27-05-2020.
{{cite web}}
: Check date values in:|access-date=
and|date=
(help) - ↑ "Hydro Electric Projects in Kerala -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Powerhouses in Kerala -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Power Projects in Kerala-". www.kseb.in. Archived from the original on 2018-02-03. Retrieved 2018-11-21.
- ↑ "Major Medium Irrigation Projects in Kerala -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Small Hydro Electric Projects in Kerala-". www.kseb.in. Archived from the original on 2018-02-03. Retrieved 2018-11-21.
- ↑ "On going &Future Projects in Kerala-". www.kseb.in. Archived from the original on 2019-02-12. Retrieved 2018-11-21.
- ↑ "കേരളത്തിലെ അണക്കെട്ടുകൾ-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "KSEB DAMS -". www.expert-eyes.org.
- ↑ "കേരളത്തിലെ തടയണകൾ -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]