Jump to content

വെള്ളത്തൂവൽ ജലവൈദ്യുതപദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളത്തൂവൽ ജലവൈദ്യുതപദ്ധതി
സ്ഥലം കൊന്നത്തടി ,ഇടുക്കി ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°58′26.7348″N 77°1′41.1312″E / 9.974093000°N 77.028092000°E / 9.974093000; 77.028092000
പ്രയോജനംജലവൈദ്യുതി
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്2016 സെപ്റ്റംബർ
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeHydro Power Plant
Installed capacity3.6 MW (1 x 3.6 MW)
Website
Kerala State Electricity Board
പ്രതിവർഷം 12.17 ദശലക്ഷം യൂണിറ്റ്

പ്രതിവർഷം 12.17 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുതപദ്ധതിയാണ് വെള്ളത്തൂവൽ ചെറുകിട ജലവൈദ്യുതപദ്ധതി [1]. 2016 സെപ്റ്റംബറിൽ ഇതു പ്രവർത്തനം തുടങ്ങി. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ കൊന്നത്തടിയിൽ (വെള്ളത്തൂവലിൽ മുതിരപ്പുഴയുടെ ഇടതു കരയിൽ, ചെങ്കുളം പവർ ഹൗസിനു എതിർ കരയിൽ ) പന്നിയാർ പവർ ഹൗസിനു മുകളിലായി ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്.

വൈദ്യുതി ഉത്പാദനം

[തിരുത്തുക]

പൊന്മുടി അണക്കെട്ടിൽ നിന്നും പന്നിയാർ വഴി ഒഴുകിയെത്തുന്ന ജലവും ചെങ്കുളം പദ്ധതിയിൽ നിന്നും വൈദ്യുതോല്പാദനത്തിനുശേഷം പുറന്തള്ളുന്ന ജലവും പെരിയാറിന്റെ പോഷക നദിയായമുതിരപ്പുഴയാറിൽ വെള്ളത്തൂവൽ പാലത്തിനു താഴെ തടയണ കെട്ടി നിർത്തിയാണ് പുതിയ പദ്ധതിക്കാവശ്യമായ ജലം ശേഖരിക്കുന്നത്. തടയണയോടു ചേർന്ന് തന്നെ പുഴയിൽ പവർ ഹൌസ് നിർമിച്ചു വെള്ളത്തൂവൽ ചെറുകിട ജലവൈദ്യുതപദ്ധതിയിൽ 3.6 മെഗാവാട്ടിന്റെ ഒരു ടർബൈൻ ഉപയോഗിച്ച് 3.6 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . വാർഷിക ഉൽപ്പാദനം 12.17 MU ആണ്. 2016 സെപ്റ്റംബറിൽ പദ്ധതി കമ്മീഷൻ ചെയ്തു.31 കോടിയാണ് പദ്ധതിയുടെ നിർമ്മാണച്ചിലവ്.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 3.6 MW സെപ്റ്റംബർ 2016

കൂടുതൽ കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "On going &Future Projects in Kerala-". www.kseb.in. Archived from the original on 2019-02-12. Retrieved 2018-11-21.