ലോവർ പെരിയാർ ജലവൈദ്യുതപദ്ധതി
ലോവർ പെരിയാർ ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | നീണ്ടപാറ കഞ്ഞിക്കുഴി,ഇടുക്കി ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 10°1′3.2592″N 76°51′12.4416″E / 10.017572000°N 76.853456000°E |
പ്രയോജനം | ജലവൈദ്യുതി |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 27 സെപ്റ്റംബർ , 1997 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Hydro Power Plant |
Installed capacity | 180 MW (3 x 60 MW) (Francis-type) |
Website Kerala State Electricity Board | |
പ്രതിവർഷം 493 ദശലക്ഷം യൂണിറ്റ് |
പ്രതിവർഷം 493 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് ലോവർ പെരിയാർ ജലവൈദ്യുതപദ്ധതി[1],[2]. 1997 സെപ്റ്റംബർ 27 ന് ഇതു പ്രവർത്തനം തുടങ്ങി. ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ നീണ്ടപാറക്കു സമീപം കരിമണലിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത് [3] , [4] . പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
[തിരുത്തുക]1) ലോവർപെരിയാർ പവർ ഹൗസ്
1) ലോവർപെരിയാർ അണക്കെട്ട് (പെരിയാർ)
വൈദ്യുതി ഉത്പാദനം
[തിരുത്തുക]ലോവർപെരിയാർ ജലവൈദ്യുതപദ്ധതി യിൽ 60 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (FRANCIS TYPE- ഭെൽ ഇന്ത്യ) ഉപയോഗിച്ച് 180 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു ഭെൽ ഇന്ത്യ ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 493 MU ആണ്. 1997 സെപ്റ്റംബർ 27 ന് ആദ്യ യൂണിറ്റ് കമ്മീഷൻ ചെയ്തു. ഒക്ടോബർ 22 ന് രണ്ടാമത്തെയും നവംബർ 28 ന് മൂന്നാമത്തെയും യൂണിറ്റും കമ്മീഷൻ ചെയ്തു.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 60 MW | 27.09.1997 |
യൂണിറ്റ് 2 | 60 MW | 22.10.1997 |
യൂണിറ്റ് 3 | 60 MW | 28.11.1997 |
കൂടുതൽ കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Lower Periyar Hydroelectric Project JH01236 -". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "LOWER PERIYAR HYDRO ELECTRIC PROJECT -". www.kseb.in.
- ↑ "Lower Periyar Power House PH01243 -". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-04-20. Retrieved 2018-09-28.
- ↑ "Lower Periyar Power House -". globalenergyobservatory.org. Archived from the original on 2018-11-07. Retrieved 2018-11-13.