കുറ്റ്യാടി ജലവൈദ്യുതപദ്ധതി
കുറ്റ്യാടി ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | കക്കയം ,കോഴിക്കോട് ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 11°32′55.4388″N 75°53′56.9868″E / 11.548733000°N 75.899163000°E |
പ്രയോജനം | ജലവൈദ്യുതി |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | സെപ്റ്റംബർ 30 ,1972 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Hydro Power Plant |
Installed capacity | 231.75 MW (3 x 25 Megawatt (Pelton-type), 1 x 50 Megawatt (Pelton-type), 2 x 50 Megawatt (Pelton-type), 2 x1.5 Megawatt (Pelton-type) 3 x1.25 Megawatt (Kapaln-type)) |
Website Kerala State Electricity Board | |
പ്രതിവർഷം 591.39 ദശലക്ഷം യൂണിറ്റ് |
പ്രതിവർഷം 591.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ മലബാറിലെ ആദ്യത്തെയും കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെയും ആയ ജലവൈദ്യുതപദ്ധതിയാണ് കുറ്റ്യാടി ജലവൈദ്യുതപദ്ധതി [1] ,[2]. 1972 സെപ്റ്റംബർ 30 ന് ഇതു പ്രവർത്തനം തുടങ്ങി. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയത്താണ് ആണ് പദ്ധതിയിലെ പവർ ഹൗസുകൾ നിർമിച്ചിട്ടുള്ളത്[3] . പദ്ധതിയിൽ രണ്ടു ജലസംഭരണികളും ഏഴു അണക്കെട്ടുകളും അഞ്ചു പവർ ഹൗസുകളും ഉൾപ്പെടുന്നു.
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
[തിരുത്തുക]1) കുറ്റ്യാടി ഓൾഡ് പവർ ഹൗസ്(75 മെഗാവാട്ട്)
2) കുറ്റ്യാടി എക്സ്റ്റൻഷൻ സ്കീം പവർ ഹൗസ്(50 മെഗാവാട്ട്)
3) കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ സ്കീം പവർ ഹൗസ്(100 മെഗാവാട്ട്)
4) കുറ്റ്യാടി ചെറുകിട ജലവൈദ്യുത പദ്ധതി പവർ ഹൗസ്(3 മെഗാവാട്ട്)
5) കുറ്റ്യാടി ടെയിൽ റേയ്സ് ചെറുകിട ജലവൈദ്യുത പദ്ധതി പവർ ഹൗസ്(3.75 മെഗാവാട്ട്)
1) കക്കയം അണക്കെട്ട് (കക്കയം ജലസംഭരണി )
2) ബാണാസുര സാഗർ അണക്കെട്ട് (ബാണാസുര സാഗർ ജലസംഭരണി )
3) സ്പിൽ വേ ഡാം
വൈദ്യുതി ഉത്പാദനം
[തിരുത്തുക]കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിൽ അഞ്ചു പവർ ഹൗസുകളിലായി 231.75 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ട് . മൊത്തം വാർഷിക ഉത്പാദനം 591.39 MU ആണ്
കുറ്റ്യാടി പവർ ഹൗസ്
[തിരുത്തുക]കുറ്റ്യാടി ഓൾഡ് പവർ ഹൗസിൽ 25 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (Pelton TYPE- Fuji Japan) ഉപയോഗിച്ച് 75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [4] . Fuji Japan ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 268 MU ആണ്.1972 സെപ്റ്റംബർ 11 നു ആദ്യ യൂണിറ്റ് കമ്മീഷൻ ചെയ്തു. നവംബർ 1 ന് രണ്ടാമത്തെയും നവംബർ 28 ന് മൂന്നാമത്തെയും യൂണിറ്റും കമ്മീഷൻ ചെയ്തു.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 25 MW | 11.09.1972 |
യൂണിറ്റ് 2 | 25 MW | 01.11.1972 |
യൂണിറ്റ് 3 | 25 MW | 28.11.1972 |
കുറ്റ്യാടി എക്സ്റ്റൻഷൻ സ്കീം പവർ ഹൗസ്
[തിരുത്തുക]കക്കയം റിസെർവോയറിൽ മൺസൂൺ മഴക്കാലത്ത് ലഭിക്കുന്ന അധിക ജലം ഒഴുക്കി കളയുന്നത് ഒഴിവാക്കുവാൻ വേണ്ടി പദ്ധതിയുടെ എക്സ്റ്റൻഷൻ ആയി നിർമിച്ച കുറ്റ്യാടി എക്സ്റ്റൻഷൻ സ്കീം പവർ ഹൗസിൽ 50 മെഗാവാട്ടിന്റെ ടർബൈൻ (Pelton TYPE- GE Canada) ഉപയോഗിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [5] . GE Canada ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 75 MU ആണ്. 2001 ജനുവരി 27 നു യൂണിറ്റ് കമ്മീഷൻ ചെയ്തു.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 50 MW | 27-1-2001 |
കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ സ്കീം പവർ ഹൗസ്
[തിരുത്തുക]കക്കയം റിസെർവോയറിൽ മൺസൂൺ മഴക്കാലത്ത് ലഭിക്കുന്ന അധിക ജലം ഒഴുക്കി കളയുന്നത് ഒഴിവാക്കുവാൻ വേണ്ടി പദ്ധതിയുടെ അഡീഷണൽ എക്സ്റ്റൻഷൻ ആയി നിർമിച്ച കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ സ്കീം പവർ ഹൗസിൽ 50 മെഗാവാട്ടിന്റെ 2 ടർബൈനുകൾ (Pelton TYPE- ഭെൽ ഇന്ത്യ) ഉപയോഗിച്ച് 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [6] . ഭെൽ ഇന്ത്യ ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 223 MU ആണ്. 2010 ഒക്ടോബർ 300 നു ആദ്യ യൂണിറ്റും നവംബർ 10 ന് രണ്ടാമത്തെയും യൂണിറ്റും കമ്മീഷൻ ചെയ്തു. ഈ പദ്ധതിക്കു വേണ്ടി രണ്ടു കിലോമീറ്റർ നീരാളമുള്ള പെൻസ്റ്റോക്ക് പൈപ്പും 686 മീറ്റർ നീളമുള്ള ടണലും നിർമിച്ചു .
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 50 MW | 10/11/2010 |
യൂണിറ്റ് 2 | 50 MW | 30-10-2010 |
കുറ്റ്യാടി ചെറുകിട ജലവൈദ്യുത പദ്ധതി പവർ ഹൗസ്
[തിരുത്തുക]കുറ്റ്യാടി അഡീഷണൽ എക്സ്റ്റൻഷൻ സ്കീം പവർ ഹൗസിൽ നിന്നും വൈദ്യുതി ഉത്‌പാദനത്തിനു ശേഷം പുറത്തു വിടുന്ന വെള്ളം ഉപയോഗപ്പെടുത്തുവാൻ വേണ്ടി നിർമിച്ച ഒരു ചെറുകിട ജലവൈദ്യുത പദ്ധതിയാണ് കുറ്റ്യാടി ചെറുകിട ജലവൈദ്യുത പദ്ധതി . പദ്ധതി പവർ ഹൗസിൽ 1.5 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ഉപയോഗിച്ച് 3 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു വാർഷിക ഉൽപ്പാദനം 10.39 MU ആണ്. 2018 ജൂലൈ 16 നു കമ്മീഷൻ ചെയ്തു.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 1.5 MW | 16.07.2018 |
യൂണിറ്റ് 2 | 1.5 MW | 16.07.2018 |
കുറ്റ്യാടി ടെയിൽ റേയ്സ് ചെറുകിട ജലവൈദ്യുത പദ്ധതി പവർ ഹൗസ്
[തിരുത്തുക]കുറ്റ്യാടി പവർ ഹൗസിൽ നിന്നും വൈദ്യുതി ഉത്‌പാദനത്തിനു ശേഷം പുറത്തു വിടുന്ന വെള്ളം ഉപയോഗപ്പെടുത്തുവാൻ വേണ്ടി നിർമിച്ച ഒരു ചെറുകിട ജലവൈദ്യുത പദ്ധതിയാണ് കുറ്റ്യാടി ടെയിൽ റേയ്സ് ചെറുകിട ജലവൈദ്യുത പദ്ധതി , [7]. പദ്ധതി ഹൗസിൽ 1.25 മെഗാവാട്ടിന്റെ 3 ടർബൈനുകൾ(Kaplan TYPE- Boving Fouress) ഉപയോഗിച്ച് 3.75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. Boving Fouress ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 15 MU ആണ്. 2008 ജൂൺ 9 നു ആദ്യ യൂണിറ്റും ജൂൺ 22 ന് രണ്ടാമത്തെയും യൂണിറ്റും ഒക്ടോബർ 23 ന് മൂന്നാമത്തെ യൂണിറ്റും കമ്മീഷൻ ചെയ്തു.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 1.25 MW | 19.06.2008 |
യൂണിറ്റ് 2 | 1.25 MW | 22.06.2008 |
യൂണിറ്റ് 3 | 1.25 MW | 23.10.2009 |
കൂടുതൽ കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ "Kuttiyadi Hydroelectric Project H01194 -". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kuttiyadi Basin Hydro Electric Projects -". www.kseb.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kuttiyadi Power House -". globalenergyobservatory.org.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kuttiyadi Power House PH01199-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-04-23. Retrieved 2018-09-28.
- ↑ "Kuttiyadi Extension Power House PH01591-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-04-23. Retrieved 2018-09-28.
- ↑ "Kuttiyadi Additional Extension Power House PH01266-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-04-23. Retrieved 2018-09-28.
- ↑ "Kuttiyadi Tail Race Power House -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]