പെരുവണ്ണാമൂഴി
പെരുവണ്ണാമൂഴി | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കോഴിക്കോട് | ||
ഏറ്റവും അടുത്ത നഗരം | കോഴിക്കോട് | ||
സമയമേഖല | IST (UTC+5:30) | ||
വിസ്തീർണ്ണം • തീരം |
• 0 കി.മീ. (0 മൈ.) | ||
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Tropical monsoon (Köppen) • 35 °C (95 °F) • 18 °C (64 °F) | ||
കോഡുകൾ
|
11°35′0″N 75°49′0″E / 11.58333°N 75.81667°E
കോഴിക്കോട് ജില്ലയിലെ ഒരു ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പെരുവണ്ണാമൂഴി. കോഴിക്കോട് നഗരത്തിൽ നിന്നും 55 കി.മി. വടക്കുകിഴക്കായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഈ പ്രദേശം. മലബാർ വന്യജീവി സങ്കേതത്തിൽ പെരുവണ്ണാമൂഴിയിലെ ഏതാനും വനമേഖലയും ഉൾപ്പെടുന്നുണ്ട്.
വിനോദസഞ്ചാരം
[തിരുത്തുക]പെരുവണ്ണാമുഴി അണക്കെട്ട് പെരുവണ്ണാമൂഴിയിലാണു സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന്റെ റിസർവോയറിൽ ബോട്ടിങ്ങിനുള്ള സൗകര്യവും, സ്വാതന്ത്ര്യസമരസേനാനികളുടെ ഓർമ്മക്കായ് നിർമ്മിച്ച സ്മാരക തോട്ടം എന്ന പേരിലുള്ള പൂന്തോട്ടവും മുതലവളർത്തു കേന്ദ്രവുമാണു പെരുവണ്ണാമൂഴിയുടെ പ്രധാന ആകർഷണങ്ങൾ. 'ധ്വനി' എന്ന പ്രേം നസീറിന്റെ അവസാന സിനിമയുടെ ഏറിയ പങ്കും ഈ അണക്കെട്ടിന്റെ പരിസരങ്ങളിലാണ് നടന്നത്. ഒരു പ്രാവശ്യം വന്നു ചേരുന്ന ആർക്കും രണ്ടാമതൊന്നു കൂടി വരാനുള്ള പ്രേരണ ഈ ഭൂവിന് തരാൻ സാധിക്കും. ചെമ്പനോട സമീപ ഗ്രാമമാണ്.
സുഗന്ധവിള ഗവേഷണകേന്ദ്രം
[തിരുത്തുക]ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ (IISR) ഒരു വിഭാഗവും അതിനോടനുബന്ധിച്ചുള്ള പരീക്ഷണതോട്ടവും പെരുവണ്ണാമൂഴിയിൽ സ്ഥിതി ചെയ്യുന്നു.
മുതലവളർത്തു കേന്ദ്രം
[തിരുത്തുക]സർക്കാർ മുതലവളർത്തു കേന്ദ്രം പെരുവണ്ണാമൂഴിയിലാണ്. 1977 ജൂലൈ 1-നാണ് ഇതു സ്ഥാപിതമായത്. മഗ്ഗർ ഇനത്തിൽപ്പെട്ട മുതലകളാണ് ഇവിടെയുള്ളത്. മുതലകൾക്കു പുറമെ സമീപപ്രദേശങ്ങളിൽ നിന്നു പിടിക്കുന്ന പാമ്പുകൾ അപൂർവയിനം പക്ഷികൾ എന്നിവയെയും ഇവിടെ താത്കാലികമായി സൂക്ഷിക്കാറുണ്ട്.
എത്തിച്ചേരുവാൻ
[തിരുത്തുക]നഗരത്തിൽനിന്നും പെരുവണ്ണാമൂഴിയിലേക്ക് ബസ്സുകൾ ലഭ്യമാണ്. പേരാമ്പ്രയിൽ നിന്നും പെരുവണ്ണാമൂഴി അണക്കെട്ടിലേക്കും ബസ്സുകൾ ലഭ്യമാണ്.
ഇതും കാണുക
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
പെരുവണ്ണാമൂഴിയിലെ മുതലവളർത്തു കേന്ദ്രത്തിലെ പ്രധാനവിവരങ്ങൾ
-
മുതല(മഗ്ഗർ)
-
മുതല(മഗ്ഗർ) സമീപദൃശ്യം
അവലംബം
[തിരുത്തുക]