Jump to content

പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ
General SecretaryAhmad Sa'adat
സ്ഥാപകൻജോർജ് ഹബഷ്
രൂപീകരിക്കപ്പെട്ടത്1967 (1967)
Paramilitary wingAbu Ali Mustapha Brigades
പ്രത്യയശാസ്‌ത്രംPalestinian nationalism
Socialism[1]
Secularism[2]
Marxism–Leninism[3]
Anti-imperialism
Anti-Zionism[4][5][6]
രാഷ്ട്രീയ പക്ഷംFar-left
ദേശീയ അംഗത്വംPalestine Liberation Organisation
Legislative Council
3 / 132
പാർട്ടി പതാക
പ്രമാണം:PFLP flag.png
വെബ്സൈറ്റ്
www.pflp.ps

ഫലസ്തീനിലെ ഒരു മാർക്സിസ്റ്റ് ലെനിനിസ്റ്റ്, മതേതര, ദേശീയ പ്രസ്ഥാനമാണ് പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പാലസ്റ്റീൻ. പി.എൽ.ഒയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ പി.എഫ്.എൽ.പി ഇസ്രയേൽ അധിനിവേശത്തെ രാഷ്ട്രീയമായും സായുധമായും ചെറുക്കുകയും ഫലസ്തീനിയൻ‍ ദേശീയാഭിലാഷങ്ങളെ ഫതഹിനേക്കാൾ തീവ്രമായി പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ഓസ്‌ലോ കരാറിനും ഇസ്രയേൽ-ഫലസ്തീൻ സം‌ഘർഷം തീർക്കുന്നതിനായുള്ള ദ്വി-രാഷ്ട്ര പരിഹാരത്തിനും ഏറെക്കാലം എതിരായിരുന്നു. എന്നാൽ, 1999ൽ പി.എൽ.ഒ നേതൃത്വവുമായി എത്തിയ ധാരണയനുസരിച്ച് ഇസ്രയേൽ-ഫലസ്തീൻ സംഭാഷണങ്ങളെ അം‌ഗീകരിച്ചു വരുന്നു. പി.എഫ്.എൽ.പിയുടെ സായുധ വിഭാഗം അബൂ അലി മുസ്തഫാ ബ്രിഗേഡ്സ് എന്ന പേരിലാണ്‌ അറിയപ്പെടുന്നത്.

ചരിത്രം

[തിരുത്തുക]

ഫലസ്തീനിയൻ ദേശീയവാദിയായിരുന്ന ജോർജ് ഹബഷ് 1967-ൽ രൂപവത്കരിച്ച അറബ് നാഷനലിസ്റ്റ് മുവ്മെന്റാണ് പി.എഫ്.എൽ.പിയുടെ മാതൃ പ്രസ്ഥാനം. ഹബഷിന്റെ അഭിപ്രായമനുസരിച്ച് 'വിപ്ലവ വ്യക്തിത്വ'ത്തെക്കുറിച്ചുള്ള ചെഗുവേരയുടെ വീക്ഷണം ഉയർ‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമായിരുന്നു എ.എൻ.എം.

രൂപവത്കരണം

[തിരുത്തുക]

ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിലായിരുന്ന ലിബിയ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ എ.എൻ.എം രഹസ്യ സംഘടനകൾ രൂപവത്കരിച്ചിരുന്നു. മതേതരത്വം, സോഷ്യലിസം, സായുധ വിപ്ലവം തുടങ്ങിയ ആശയങ്ങൾ ഉയർത്തിപ്പിടിച്ചിരുന്ന എ.എൻ.എം ഫലസ്തീൻ ലിബറേഷൻ ആർമിയുമായി ചേർന്ന് 1966-ൽ അബ്ത്വാലുൽ ഔദ (ഹീറോസ് ഓഫ് റിട്ടേൺ) എന്ന പേരിൽ ഒരു കമാന്റോ ഗ്രൂപ്പ് രൂപവത്കരിച്ചു. 1967-ലെ ആറുദിന യുദ്ധത്തിനു ശേഷം അഹ്‌മദ് ജിബ്‌രീലിന്റെ ഫലസ്തീൻ ലിബറേഷൻ ഫ്രണ്ട്, യൂത്ത് ഫോർ റിവഞ്ച് എന്നീ ഗ്രൂപ്പുകളും അബ്ത്വാലുൽ ഔദയും ചേർന്ന് പി.എഫ്.എൽ.പിക്കു രൂപം നൽകി.

1969 ന്റെ തുടക്കത്തിൽ തന്നെ, പി.എഫ്.എൽ.പി 3000ത്തോളം ഗറില്ലാ പോരാളികളെ സജ്ജമാക്കിയിരുന്നു. 69-ൽ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനയായി പ്രഖ്യാപിച്ചെങ്കിലും, പാൻ അറബിസത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കുകയുണ്ടായി. പടിഞ്ഞാറൻ സാമ്രാജ്യത്വത്തിനെതിരായ വിശാലമായ സമരമുന്നണിയുടെ ഭാഗമായും, പിന്തിരിപ്പൻ അറബ് ഭരണകൂടങ്ങൾക്കെതിരായ ജനകീയപോരാട്ടവുമായാണ്‌ പി.എഫ്.എൽ.പി ഫലസ്തീൻ വിമോചന സമരത്തെ കണ്ടത്. അൽ-ഹദഫ് (ലക്‌ഷ്യം) എന്ന പേരിൽ ഒരു ദിനപത്രവും, ഗസ്സാൻ കനഫാനിയുടെ പത്രാധിപത്യത്തിൽ അവർ പുറത്തിറക്കുകയുണ്ടായി.

  1. "J'lem Bomber on Trial in US for Immigration Fraud – News from America – News – Arutz Sheva". Arutz Sheva.
  2. "Jerusalem Synagogue Attack: Motivation Was Not Religion But Revenge For 1948 Massacre, Says PFLP". International Business Times. 19 November 2014.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-08. Retrieved 2015-09-28.
  4. "Popular Front for the Liberation of Palestine (1) Archived 2011-10-17 at the Wayback Machine." Terrorist Group Symbols Database. Anti-Defamation League.
  5. " Arab Nationalism Platform of the Popular Front for the Liberation of Palestine (PFLP)" (1969). From Walter Laqueur and Barry Rubin, eds., The Israel-Arab Reader (New York: Penguin Books, 2001).
  6. "Background Information on Foreign Terrorist Organizations." Office of the Coordinator for Counterterrorism, United States Department of State