പ്രജേഷ് സെൻ
പ്രജേഷ് സെൻ | |
---|---|
ജനനം | കിളിമാനൂർ, തിരുവനന്തപുരം, കേരളം, ഇന്ത്യ | 29 മേയ് 1979
തൊഴിൽ | |
ജീവിതപങ്കാളി(കൾ) | സബീന എസ്.കെ. (m. 2013) |
കുട്ടികൾ | 1 |
ചലചിത്രപ്രവർത്തകൻ, എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് ജി. പ്രജേഷ് സെൻ (ജനനം: 29 മെയ് 1979).
2017-ൽ ക്യാപ്റ്റൻ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ ആദ്യമായി പുറത്തിറങ്ങിയത്.
ജീവിതരേഖ
[തിരുത്തുക]ഗോപി എൻ, ടി കെ ലതിക എന്നിവരുടെ മകനായി 1979-ൽ കിളിമാനൂരിലാണ് പ്രജേഷ് സെൻ ജനിച്ചത്. സബീന എസ്.കെ ഭാര്യയും അലൻ പി. സെൻ മകനുമാണ്[1].
മാധ്യമപ്രവർത്തകനായി ആകാശവാണി (തിരുവനന്തപുരം), മാധ്യമം ദിനപത്രം എന്നിവയിൽ ജോലിചെയ്തു. 2013-ൽ പത്രപ്രവർത്തന രംഗത്തെ മികവിനുള്ള രാംനാഥ് ഗോയങ്ക അവാർഡ് ലഭിച്ചിരുന്നു. സംവിധായകൻ സിദ്ദിഖിനൊപ്പം സഹസംവിധായകനായി അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചു.
ഐ.എസ്.ആർ.ഒ യിൽ ശാസ്ത്രജ്ഞനായിരുന്ന നമ്പിനാരായണന്റെ ജീവചരിത്രമായ ഓർമ്മകളുടെ ഭ്രമണപഥം എന്ന കൃതി തയ്യാറാക്കിയത് പ്രജേഷ് സെൻ ആയിരുന്നു[2]. നമ്പി, ദ സയന്റിസ്റ്റ് എന്ന ഡോക്യുമെന്ററിയും അദ്ദേഹം നിർമ്മിച്ചിരുന്നു[3]. ഡച്ച് സംവിധായകൻ ജാക്കോ ഗ്രോണിനൊപ്പം പ്രജേഷ് സെൻ അസോസിയേറ്റ് പ്രൊഡ്യൂസറായി പ്രവർത്തിച്ചിട്ടുണ്ട്. റോക്കട്രി: ദി നമ്പി ഇഫക്‌റ്റിൽ സഹസംവിധായകനായി സെൻ പ്രവർത്തിച്ചു.
പ്രജേഷിന്റെ രണ്ടാമത്തെ ചിത്രമായ വെള്ളം 2021 ജനുവരി 22-ന് പുറത്തിറങ്ങി. ചിത്രത്തിലെ നായകനായ ജയസൂര്യ മികച്ച നടനായി സംസ്ഥാന ചലചിത്ര അവാർഡ് കരസ്ഥമാക്കി. അതേ ചിത്രത്തിലെ ഗായകൻ ഷഹബാസ് അമനും അവാർഡ് നേടിയിരുന്നു[4].
ദി സീക്രട്ട് ഓഫ് വിമൻ , മേരി ആവാസ് സുനോ എന്നിവയാണ് പ്രജേഷ് സെന്നിന്റെ മൂന്നാമത്തെയും നാലാമത്തെയും ചിത്രങ്ങൾ[5][6][7][8]. ഗോപിനാഥ് മുതുകാടിന്റെ ഡിഫറന്റ് ആർട്ട് സെന്റർ എന്ന സ്ഥാപനവുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട് അദ്ദേഹം[9][10]. അഷറഫ് താമരശ്ശേരിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചലചിത്രമാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രമെന്ന് പറയപ്പെടുന്നു.
രചനകൾ
[തിരുത്തുക]- വാടകക്കൊരു തൊട്ടിൽ (2008) [11]
- മാഞ്ചി എന്ന ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ആത്മകഥ[12]
- ഏകലവ്യന്റെ വിരൽ (2009) [13]
- തന്മാത്രകൾ (2009) [14]
- ഓർമ്മകളുടെ ഭ്രമണപഥം ( നമ്പി നാരായണനൊപ്പം എഴുതിയത്) (2017) [15] [16]
റഫറൻസുകൾ
[തിരുത്തുക]- ↑ "Prajesh Sen heads to bollywood". Times of india. 29 December 2018.
- ↑ "Nambi Narayanan Autobiography". Firstpost Web. 26 October 2017.
- ↑ "Prajesh Sen Books". Commonfolks Web.
- ↑ "ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മികച്ച ചിത്രം, നടൻ ജയസൂര്യ,നടി അന്ന ബെൻ | Kerala State Film Awards 2020 Best Movie actor actress nominations director". Archived from the original on 16 October 2021. Retrieved 17 October 2021.
- ↑ "Captain director Prajesh Sen's next is an emotional thriller, titled The Secret of Women". TOI. 26 December 2020.
- ↑ "'The Secret of Women' poster: Niranjana Anoop gets roped in play the lead in Prajesh Sen's next". TOI. 26 December 2020.
- ↑ "'ദി സീക്രട്ട് ഓഫ് വിമെൻ'; നിരഞ്ജനയെ നായികയാക്കി പ്രജേഷ് സെൻ". Madhyamam. 24 December 2020.
- ↑ "'Meri Awas Suno' is the title of Manju – Jayasurya film by Prajesh Sen". TOI. 13 Feb 2021.
- ↑ "Home". differentartcentre.com.
- ↑ "ഭിന്നശേഷി കുട്ടികളുടെ പ്രതിഭ ലോകമറിയട്ടെ; ഡിജിറ്റൽ കലാവിരുന്നുമായി മുതുകാട്".
- ↑ "Vadakakkoru thotil". udumalai web. Archived from the original on 2023-04-02. Retrieved 2023-09-11.
- ↑ "Manji – Prajesh Sen Book". Indulekha Web. Archived from the original on 2015-05-01. Retrieved 2023-09-11.
- ↑ "Ekalavyante Viral – Prajesh Sen Book". Indulekha Web. Archived from the original on 2019-05-17. Retrieved 2023-09-11.
- ↑ "Thanmatrakal – Prajesh Sen Book". Indulekha Web.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ക്യാപ്റ്റൻ ചിത്രീകരിച്ചതിങ്ങനെ". Madhayamam Daily. 27 February 2018.
- ↑ "Nambi Narayanan Biography written by Prajesh Sen in Malayalam". New Indian Express. 27 October 2017.