Jump to content

പ്രൊട്ടക്റ്റിനിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
91 thoriumprotactiniumuranium
Pr

Pa

(Uqu)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ protactinium, Pa, 91
കുടുംബം actinides
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 7, f
രൂപം bright, silvery metallic luster
സാധാരണ ആറ്റോമിക ഭാരം 231.03588(2)  g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 7s2 6d1 5f2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 20, 9, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 15.37  g·cm−3
ദ്രവണാങ്കം 1841 K
(1568 °C, 2854 °F)
ക്വഥനാങ്കം ? 4300 K
(? 4027 °C, ? °F)
ദ്രവീകരണ ലീനതാപം 12.34  kJ·mol−1
ബാഷ്പീകരണ ലീനതാപം 481  kJ·mol−1
Atomic properties
ക്രിസ്റ്റൽ ഘടന orthorhombic
ഓക്സീകരണാവസ്ഥകൾ 2, 3, 4, 5
(weakly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.5 (Pauling scale)
അയോണീകരണ ഊർജ്ജം 1st: 568 kJ/mol
Atomic radius 180pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (0 °C) 177 nΩ·m
താപ ചാലകത (300 K) 47  W·m−1·K−1
CAS registry number 7440-13-3
Selected isotopes
Main article: Isotopes of പ്രൊട്ടക്റ്റിനിയം
iso NA half-life DM DE (MeV) DP
229Pa syn 1.4 d α 5.58 225Ac
230Pa syn 17.4 d ε 1.310 230Th
β- 0.563 230U
231Pa ~100% 32760 y α 5.149 227Ac
232Pa syn 1.31 d β- 0.31 232U
233Pa syn 26.967 d β- 0.571 233U
234mPa syn 1.17 min β- 2.29 234U
IT 0.0694 234Pa
234Pa syn 6.75 h β- 0.23 234U
അവലംബങ്ങൾ

അണുസംഖ്യ 91 ആയ മൂലകമാണ് പ്രൊട്ടക്റ്റീനിയം. Pa ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

[തിരുത്തുക]

വെള്ളിനിറമുള്ള ഒരു ലോഹമാണ് പ്രൊട്ടക്റ്റീനിയം. ആക്റ്റിനൈഡ് ഗ്രൂപ്പിൽ ഉൾപ്പെടുന്നു. ഇതിന് ഉജ്ജ്വലമായ വെള്ളിനിറത്തിലുള്ള തിളക്കമുണ്ട്. വായുവിൽ ഈ തിളക്കം അൽ‌പനേരത്തേക്കേ നിലനിൽക്കുകയുള്ളൂ. 1.4 കെൽ‌വിനലും താഴ്ന്ന താപനിലയിൽ ഈ ലോഹം സൂപ്പർകണ്ടക്റ്റീവാണ്.

ഉപയോഗങ്ങൾ

[തിരുത്തുക]

ശാസ്ത്രീയപരീക്ഷണങ്ങളിലാണ് പ്രൊട്ടക്റ്റീനിയം പ്രധാനമായി ഉപയോഗിക്കുന്നത്. സുലഭമല്ലാത്തതിനാലും ഉയർന്ന റേഡിയോ ആക്റ്റീവായതിനാലും വിഷവസ്തുവായതിനാലും മറ്റു മേഖലകളിൽ കാര്യമായി ഉപയോഗിക്കപ്പെടുന്നില്ല.

ചരിത്രം

[തിരുത്തുക]

1871ൽ ദിമിത്രി മെൻഡലീഫ് തോറിയത്തിനും യുറേനിയത്തിനും ഇടയിൽ ഒരു മൂലകമുണ്ടെന്ന് പ്രവചിച്ചു. 1900ത്തിൽ വില്യം ക്രൂക്ക്‌സ് യുറേനിയത്തിൽനിന്ന് ഒരു റേഡിയോആക്ടീവ് വസ്തുവായി പ്രൊട്ടക്റ്റിനിയത്തെ വേർതിരിച്ചെടുത്തു. എന്നാൽ അത് ഒരു പുതിയ മൂലകമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല.

1913ൽ കസിമിർ ഫജൻസ്, ഒ.എച്. ഗോഹ്രിങ് എന്നീ ശാസ്ത്രജ്ഞന്മാർ പ്രൊട്ടക്റ്റിനിയത്തെ ആദ്യമായി തിരിച്ചറിഞ്ഞു. ബ്രെവിയം എന്നാണ് അവർ ആ പുതിയ മൂലകത്തിന് പേരിട്ടത്. 1918ൽ രണ്ട്കൂട്ടം ശാസ്ത്രജ്ഞർ (ജർമൻ‌കാരായ ഓട്ടോ ഹാൻ, ലിസ് മെയ്റ്റ്നർ-ബ്രിട്ടീഷുകാരായ ഫ്രെഡറിക്ക് സോഡി, ജോൺ ക്രാൻസ്റ്റൻ) സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ 231-Pa കണ്ടെത്തിയതോടെ പുതിയ മൂലകത്തിന്റെ പേര് പ്രോട്ടോആക്റ്റിനിയം എന്നായിമാറി. 1949ൽ ഇത് പ്രൊട്ടക്റ്റിനിയം എന്ന് ചുരുക്കപ്പെട്ടു.

സാന്നിദ്ധ്യം

[തിരുത്തുക]

പിച്ച്‌ബ്ലെൻഡിലാണ് പ്രൊട്ടക്റ്റിനിയം കാണപ്പെടുന്നത്. 10 മില്യൺ അയിരിന്റെ ഭാഗങ്ങളിൽ ഒരു ഭാഗം 231Pa (അതായത് 0.1 ppm)എന്ന അളവിലാണ് ഇതിന്റെ സാന്നിദ്ധ്യം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ചില അയിരുകളിൽ 3 ppm അളവിലും പ്രൊട്ടക്റ്റിനിയം കാണപ്പെടുന്നു.

സം‌യുക്തങ്ങൾ

[തിരുത്തുക]

പ്രൊട്ടക്റ്റിനിയത്തിന്റെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള സം‌യുക്തങ്ങൾ

"https://ml.wikipedia.org/w/index.php?title=പ്രൊട്ടക്റ്റിനിയം&oldid=1715283" എന്ന താളിൽനിന്ന് ശേഖരിച്ചത്