ഫാൻ തി കിം ഫുക്
ദൃശ്യരൂപം
ഫാൻ തി കിം ഫുക് | |
---|---|
ജനനം | Phan Thị Kim Phúc ഏപ്രിൽ 2, 1963 Trang Bang, South Vietnam |
ദേശീയത | Canadian |
മറ്റ് പേരുകൾ | Kim Phúc |
പൗരത്വം | Canadian |
കലാലയം | University of Havana, Cuba |
തൊഴിൽ | Author, UNESCO Goodwill Ambassador |
അറിയപ്പെടുന്നത് | Being "The Girl in the Picture" (Vietnam War) |
ജീവിതപങ്കാളി(കൾ) | Bui Huy Toan |
കുട്ടികൾ | Two |
പുരസ്കാരങ്ങൾ | Order of Ontario |
വിയറ്റ്നാമീസ്-കനേഡിയൻ വനിതയാണ് ഫാൻ തി കിം ഫുക്. 2 ഏപ്രിൽ 1963 നാണ് ജനിച്ചത്. അനൗദ്യോഗികമായി നാപാം പെൺകുട്ടി എന്നറിയപ്പെടുന്നു. 8 ജൂൺ 1972 ന് വിയറ്റ്നാം യുദ്ധമുഖത്തുനിന്ന് എടുത്ത പുലിറ്റസർ അവാർഡ് നേടിയ ചിത്രത്തിലെ ഒമ്പതുവയസ്സുള്ള പെൺകുട്ടിയായാണ് ഫാൻ തി കിം ഫുക് അറിയപ്പെട്ടത്. ഏപി ഫോട്ടോഗ്രാഫറായ നിക് ഉട്ട് ആണ് ട്രാങ്ങ് ബാങ്ങിൽ വച്ച് ഈ ചിത്രമെടുത്തത്. തെക്കേ വിയറ്റ്നാമിലുണ്ടായ നാപാം ബോംബാക്രമണത്തിൽ ശരീരത്തിൽ വലിയ തോതിൽ പൊള്ളലേറ്റ് പൂർണ്ണ നഗ്നയായി റോഡിലൂടെ പലായനം ചെയ്യുകയായിരുന്നു ഫാൻ തി കിം ഫുക് ഈ ചിത്രത്തിൽ. [1]
References
[തിരുത്തുക]- ↑ "Girl, 9, Survives Napalm Burns". The New York Times. June 11, 1972. p. 17. Retrieved 2014-08-18.
Nine-year-old Phan Thi Kim-Phuc is recuperating in a Saigon children's hospital, the unintended victim of a misdirected napalm attack....