Jump to content

ബന്ദേ മാതരം (പാരീസ് പ്രസിദ്ധീകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദൻലാൽ ഢിംഗ്രയുടെ മരണവാർത്തയുമായി 1909-ൽ പുറത്തിറങ്ങിയ ബന്ദേ മാതരം ദിനപത്രം. അദ്ദേഹത്തിന്റെ മരണശേഷം ലാലാ ഹർ ദയാൽ പത്രത്തിന്റെ എഡിറ്ററായി.

1909 സെപ്റ്റംബറിൽ പാരീസ് ഇന്ത്യൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാരീസിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ഒരു പത്രമാണ് ബന്ദേ മാതരം അഥവാ വന്ദേ മാതരം. മാഡം ഭിക്കാജി കാമയാണ് പത്രം സ്ഥാപിച്ചത്. ഈ പത്രവും പിന്നീട് പുറത്തിറങ്ങിയ തൽവാർ എന്ന ആനുകാലിക പ്രസിദ്ധീകരണവും ഇന്ത്യയിലെ ദേശീയവാദികളെയും ബ്രിട്ടീഷ് ഇന്ത്യൻ ശിപായിമാരെയും വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയിൽ ദേശീയവാദികളുടെ നേതൃത്വത്തിൽ വിപ്ലവങ്ങൾ ആരംഭിക്കാൻ പോലും ഇത് പ്രചോദനം നൽകിയിരുന്നു. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേ മാതരം എന്ന ഗാനം ബ്രിട്ടീഷുകാർ നിരോധിച്ചതിൽ പ്രതിഷേധിച്ചാണ് മാഡം കാമയുടെ നേതൃത്വത്തിൽ ബന്ദേ മാതരം പ്രസിദ്ധീകരണം ആരംഭിച്ചത്. 1905-ൽ കൊൽക്കത്തയിൽ അരവിന്ദഘോഷും ഇതേ പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. ഈ പ്രസിദ്ധീകരണവും ശ്യാംജി കൃഷ്ണ വർമ്മയുടെ ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ് പത്രവും പോലെ തന്നെ വിപ്ലവാശയങ്ങളിലൂന്നിയാണ് ബന്ദേ മാതരം പുറത്തിറങ്ങിയിരുന്നത്.

അവലംബം

[തിരുത്തുക]
  • Indian Unrest, by Valentine Chirol. 2000. ISBN 0-543-94122-1. pp149–151
  • Kumar, R (1993), The History of Doing: An illustrated account of movements for women's rights and Feminism in India, 1800-1990, Zubaan, ISBN 81-85107-76-9. p49
  • Hind Swaraj and Other Writings, by Anthony Parel. 1997 Cambridge University Press. ISBN 0-521-57431-5. p xxviii
  • Masculinity, Hinduism, and Nationalism in India, by Sikata Banerjee. 2005. SUNY Press. ISBN 0-7914-6367-2. p 66