ബാബാ ആംടേ
മുരളീധർ ദേവീദാസ് ആംടേ | |
---|---|
ജനനം | [1] ഹിങ്കാൻഘട്ട്, മഹാരാഷ്ട്ര, ബ്രിട്ടീഷ് ഇന്ത്യ | ഡിസംബർ 26, 1914
മരണം | 9 ഫെബ്രുവരി 2008 ആനന്ദവൻ, മഹാരാഷ്ട്ര, ഇന്ത്യ | (പ്രായം 94)
ദേശീയത | ഇന്ത്യ |
ജീവിതപങ്കാളി(കൾ) | സാധന ആംടേ |
കുട്ടികൾ | ഡോക്ടർ.വികാസ് ആംടേ ഡോക്ടർ.പ്രകാശ് ആംടേ |
ഒപ്പ് | |
ഇന്ത്യക്കാരനായ സാമൂഹ്യ പ്രവർത്തകനാണ് ബാബാ ആംടേ. മഹാരാഷ്ട്രയിലെ വറോറയിൽ 1914-ൽ ജനിച്ചു. മുരളീധർ ദേവീദാസ് ആംടേ എന്നാണ് ശരിയായ പേര്. അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംടേ പിൽക്കാലത്ത് രാഷ്ട്രീയസാമൂഹ്യ പ്രവർത്തനങ്ങൾക്ക് തിരിഞ്ഞു. ഗാന്ധിജി, ആചാര്യ വിനോബാ ഭാവെ എന്നിവരോട് ചേർന്ന് അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു.
പത്മശ്രീ, ബജാജ് അവാർഡ്, കൃഷിരത്ന, ദാമിയൻ ദത്തൻ അവാർഡ്, ഇന്ദിരാഗാന്ധി മെമ്മോറിയൽ അവാർഡ്, റമോൺ മാഗ്സസെ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ആംടേയ്ക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ നാഗപൂർ സർവകലാശാല ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. 1999 നവംബറിൽ അദ്ദേഹത്തിനു ഗാന്ധി സമാധാന സമ്മാനം ലഭിച്ചു.
ആനന്ദവൻ
[തിരുത്തുക]ആംടേ സ്ഥാപിച്ച “ആനന്ദവൻ“ ഇന്ന് രാജ്യത്താകമാനമുള്ള സാമൂഹ്യപ്രവർത്തക്ക് മാതൃകയും പ്രചോദനവുമാണ്. ‘വിദർഗ’ എന്ന സ്ഥലത്ത് “ആനന്ദവൻ“ എന്ന പേരിൽ ഒരു ചെറിയ കുടിൽ കെട്ടി അതിൽ ആറ് കുഷ്ഠരോഗികളെ പാർപ്പിച്ച് സാമൂഹ്യപ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഇന്ന് ഇത് 450 ഏക്കർ വിസ്തൃതിയുള്ള ഒരു പുനരധിവാസകേന്ദ്രമായി വളർന്നിട്ടുണ്ട്. കുഷ്ഠരോഗികളുടെയും വികലാംഗരുടെയും അനാഥരുടെയും ആശാകേന്ദ്രമാണിത്. ഇവിടെ രോഗികളുടെ ശ്രമദാനത്തോടെ ഒരു കാർഷിക കോളേജും ഒരു ആർട്ട്സ്, സയൻസ്, കൊമേഴ്സ് കോളേജും പണിതീർന്നിട്ടുണ്ട്.
ഇതിനു പുറമേ 2500 രോഗികൾക്ക് താമസിക്കാൻ തക്ക സൌകര്യമുള്ള അശോക് ഭവൻ, സോമനാഥ് എന്നീ പുനരധിവാസ കേന്ദ്രങ്ങളും ഗിരി വർഗ്ഗക്കാർക്ക് ആശാദീപമായ “ഹേമൽ കാസ്” എന്ന ആരോഗ്യ വിദ്യാഭ്യാസ കാർഷിക എക്സ്റ്റെൻഷൻ സെന്ററും ആംടേയുടെ ശ്രമഫലമായി ഉയർന്നിട്ടുണ്ട്.
മരണം
[തിരുത്തുക]കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന ആനന്ദവനം ആശ്രമത്തിൽ 2008 ഫിബ്രുവരി 9 കാലത്ത് 4.15 ന് മുരളീധരൻ ദേവീദാസ് എന്ന ബാബാ ആംടേ അന്തരിച്ചു.[2]
അംഗീകാരങ്ങൾ
[തിരുത്തുക]- മഹാരാഷ്ട്ര് ഭൂഷൺ അവാർഡ്
- ഡാമയൽ-ദത്തൻ അവാർഡ് അമേരിക്ക
- റമോൺ മാഗ്സസെ അവാർഡ്
- ജിഡി ബിർള ഇൻറർനാഷണൽ അവാർഡ്
- യു.എൻ മനുഷ്യാവകാശ അവാർഡ്
- ടെംബ്ലിടൻ അവാർഡ്
- ഇൻറർനാഷണൽ ജിറാഫ് അവാർഡ്
- ഗ്ലോബൽ 500 യു.എൻ അവാർഡ്
- റൈറ്റ് ലൈവ് ലി ഹുഡ് അവാർഡ് ,സ്വീഡൻ
- പത്മശ്രീ
- പത്മ വിഭൂഷൺ
- പൂന, നാഗ്പൂർ സർവകലാശാല ഡിലിറ്റ്
- ജംനാലാൽ അവാർഡ്
- ഗാന്ധി സമാധാന സമ്മാനം .[3]
കണ്ണികൾ
[തിരുത്തുക]- നിയ.ഒർഗ് - ബാബാ ആംടേയുടെ ജീവചരിത്രം Archived 2007-09-08 at the Wayback Machine
- നർമത.ഒർഗ് - ബാബാ ആംടേയുടെ വാനപ്രസ്ഥ Archived 2007-09-19 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ "India daily obituary". Archived from the original on 2010-06-17. Retrieved 2012-04-23.
- ↑ "വാർത്ത ശേഖരിച്ചത് [[തേജസ്]] ദിനപത്രം ഫിബ്രുവരി 10,2008". Archived from the original on 2008-04-05. Retrieved 2008-02-10.
- ↑ "വാർത്ത ശേഖരിച്ചത് [[തേജസ്]] ദിനപത്രം ഫിബ്രുവരി 10,2008". Archived from the original on 2008-04-05. Retrieved 2008-02-10.
- Pages using the JsonConfig extension
- Articles with hatnote templates targeting a nonexistent page
- അപൂർണ്ണ ജീവചരിത്രങ്ങൾ
- ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ
- ഗാന്ധി സമാധാന സമ്മാനം ലഭിച്ചവർ
- മാഗ്സസെ പുരസ്കാരം ലഭിച്ചവർ
- 1914-ൽ ജനിച്ചവർ
- ഡിസംബർ 26-ന് ജനിച്ചവർ
- 2008-ൽ മരിച്ചവർ
- ഫെബ്രുവരി 9-ന് മരിച്ചവർ
- യുക്തിവാദികൾ
- ഗാന്ധിയർ