Jump to content

ബിഗ് ബിയർ തടാകം

Coordinates: 34°14′31″N 116°58′37″W / 34.24194°N 116.97694°W / 34.24194; -116.97694
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിഗ് ബിയർ തടാകം
Looking east from China Island
ബിഗ് ബിയർ തടാകം is located in California
ബിഗ് ബിയർ തടാകം
ബിഗ് ബിയർ തടാകം
Location of Big Bear Lake in California
സ്ഥാനംSan Bernardino Mountains, San Bernardino County, California
നിർദ്ദേശാങ്കങ്ങൾ34°14′31″N 116°58′37″W / 34.24194°N 116.97694°W / 34.24194; -116.97694
Lake typeReservoir
Basin countriesUnited States
പരമാവധി നീളം7 മൈ (11 കി.മീ)
പരമാവധി വീതി2.5 മൈ (4.0 കി.മീ)
പരമാവധി ആഴം72 അടി (22 മീ)
Water volume73,320 acre⋅ft (0.09044 കി.m3)

ബിഗ് ബിയർ തടാകം, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ബർണാർഡിനോ കൗണ്ടിയിലെ സാൻ ബർനാർഡിനോ മലനിരകളിൽ ആണ് സ്ഥിതിചെയ്യുന്നത്. കിഴക്ക് ലോസ് ആഞ്ചെലെസിൽ നിന്നും 160 കിലോമീറ്റർ അകലത്തിൽ സാൻ ബർനാർഡിനോ ദേശീയ വനത്താൽ വലയം ചെയ്യപ്പെട്ടാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. ബിഗ് ബിയർ തടാകത്തിനരികിലൂടെ ഹൈലാൻഡിൽ നിന്നുള്ള ദേശീയപാത 330, റെഡ്ലാൻഡിൽ നിന്നുള്ള ദേശീയപാത 38, വിക്ടർവില്ലയിൽ നിന്നുള്ള ദേശീയപാത 18, സാൻ ബർണാർഡിനോയിൽ നിന്നുള്ള ദേശീയപാത 18 എന്നീ നാലു ദേശീയപാതകൾ കടന്നു പോകുന്നുണ്ട്.

കാലാവസ്ഥ

[തിരുത്തുക]

നാഷണൽ വെതർ സർവീസിന്റെ കണക്കുകളനുസരിച്ച്, ബിഗ് ബിയർ തടാകമേഖലയിലെ ഏറ്റവും ചൂടു കൂടിയ മാസം ജൂലൈ മാസമാണ്, ഈ ദിവസങ്ങളിലെ ശരാശരി താപനില 64.7 ° F (18.2 ° C) ആണ്. ജനുവരിയിലാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടാറുള്ളത്. 34.1 ° F (1.2 ° C) ആണ് ഈ സമയത്തെ ശരാശരി താപനില. ഓരോ വർഷവും ശരാശരി 1.7 ദിവസങ്ങൾ വീതം 90 ° F (32 ° C) അല്ലെങ്കിൽ അതിൽ കൂടുതലായോ ഉള്ള താപനില ആയിരിക്കാം. ഓരോ മാസവും ജലം തണുത്തുറയുന്ന താപനിലയും സംഭവിക്കുന്നു. ഓരോ വർഷവും ശരാശരി 186 ദിവസങ്ങളിൽ, ഏകദേശം സെപ്റ്റംബർ 24 നും ജൂണ് 4 നുമിടയിലാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. 1960- ൽ രേഖപ്പെടുത്താൻ തുടങ്ങിയ താപനിലയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടിയ താപനില 94 ° F (34 ° C) ആണ്. 1998 ജൂലൈ 15 നാണ് ഇത് അവസാനമായി രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ താപനില 1979 ജനുവരി 29 നു രേഖപ്പെടുത്തിയ -25 ° F (-32 ° C) ആണ്.

ചരിത്രം

[തിരുത്തുക]

ഈ പ്രദേശത്ത് ഏകദേശം 2,500 വർഷങ്ങൾക്കുമുമ്പുതന്നെ തദ്ദേശീയ സെറാനോ ഇൻഡ്യാക്കാർ വസിച്ചിരുന്നു. അവർ ഈ പ്രദേശത്തെ യുഹാവിയത് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. യുഹാവിയത് എന്നാൽ പൈൻ പ്ലേസ് എന്നാണർത്ഥമാക്കുന്നത്. ശുദ്ധജല ഉറവിടമായ ഈ തടാകത്തിനുചുറ്റും സെറാനോ ഇൻഡ്യാക്കാർ ചെറു ഗ്രാമങ്ങളുണ്ടാക്കി 10-30 കുടിലുകൾ നിർമ്മിച്ച് ചെറു പഴങ്ങൾ, പരിപ്പുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ മുതലായവ കൃഷി ചെയ്ത് വിളവെടുപ്പുകാലം ആഘോഷമാക്കിത്തീർത്തിരുന്നു. സെറാനോ വംശജരുടെ പൂർവ്വികർ കാഴ്ചയിൽ ചാരനിറത്തിലുള്ള കരടികളുടെ പ്രതീതി ജനിപ്പിച്ചിരുന്നതിനാൽ അവർ മാംസാഹാരം ഭക്ഷിയ്ക്കുകയോ, മൃഗങ്ങളുടെ രോമങ്ങൾ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ ധരിക്കാറും ഇല്ലായിരുന്നു.[1]

ബിഗ് ബിയർ തടാകത്തെ ആദ്യമായി കണ്ടെത്തിയത് യൂറോപ്യൻ സഞ്ചാരിയായിരുന്ന ബെഞ്ചമിൻ വിൽസൺ ആയിരുന്നു. കാലിഫോർണിയയിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ മെക്സികോവിലെ ആൾട്ട കാലിഫോർണിയ പ്രദേശത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഈ തടാകത്തെ അദ്ദേഹം കണ്ടെത്തിയത്.[2]

അവലംബം

[തിരുത്തുക]
  1. Big Bear Lake California History - History of Big Bear Lake
  2. "Lake History". BBMWD Lake Management. Big Bear Municipal Water District. Retrieved 11 December 2016.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബിഗ്_ബിയർ_തടാകം&oldid=3949024" എന്ന താളിൽനിന്ന് ശേഖരിച്ചത്