Jump to content

ബ്ലഡ് പ്രൊഡക്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യ രക്തത്തിൽ നിന്ന് ചികിത്സക്കായി തയ്യാറാക്കുന്ന ഏതെങ്കിലും പദാർത്ഥമാണ് ബ്ലഡ് പ്രൊഡക്റ്റ് എന്ന് അറിയപ്പെടുന്നത്.[1] ഇതിൽ ഹോൾ ബ്ലഡ്, രക്ത ഘടകങ്ങൾ; പ്ലാസ്മ ഡെറിവേറ്റീവുകൾ എന്നിവ ഉൾപ്പെടുന്നു. ട്രാൻസ്ഫ്യൂഷൻ മെഡിസിനിൽ ഹോൾ ബ്ലഡ് സാധാരണയായി ഉപയോഗിക്കാറില്ല. രക്ത ഘടകങ്ങളിൽ ചുവന്ന രക്താണുക്കളുടെ കോൺസൺട്രേറ്റ് അല്ലെങ്കിൽ സസ്പെൻഷനുകൾ; ഘടകങ്ങൾ നീക്കം ചെയ്യാത്ത രക്തത്തിൽ നിന്നോ അഫെറെസിസ് വഴിയോ ഉത്പാദിപ്പിക്കുന്ന പ്ലേറ്റ്ലെറ്റുകൾ; പ്ലാസ്മ; കൂടാതെ ക്രയോപ്രെസിപിറ്റേറ്റ് എന്നിവ ഉൾപ്പെടുന്നു. ഫാർമസ്യൂട്ടിക്കൽ നിർമ്മാണ സാഹചര്യങ്ങളിൽ തയ്യാറാക്കിയ പ്ലാസ്മ പ്രോട്ടീനുകളാണ് പ്ലാസ്മ ഡെറിവേറ്റീവുകൾ, അവയിൽ ആൽബുമിൻ; കോയാഗുലേഷൻ ഫാക്ടർ കോൺസൻട്രേറ്റുകൾ; ഇമ്യൂണോഗ്ലോബുലിൻ എന്നിവ ഉൾപ്പെടുന്നു.

മറ്റ് പദാർത്ഥങ്ങളുമായുള്ള ബന്ധം

[തിരുത്തുക]

രക്തത്തിന് പകരമുള്ള, കൃത്രിമമായി നിർമ്മിക്കുന്ന കൃത്രിമ രക്തത്തിൽ (ബ്ലഡ് സബ്സ്റ്റിട്യൂട്ട്സ്) നിന്ന് വേർതിരിച്ചറിയാൻ രക്തത്തെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളെ ബ്ലഡ്-ബേസ്ഡ് പ്രോഡക്ട്സ് എന്നും വിളിക്കാം. കൂടാതെ, പല ബ്ലഡ് പ്രൊഡക്ടുകൾക്കും വോളിയം കൂട്ടുന്ന ഫലമുണ്ടെങ്കിലും, വോളിയം കൂട്ടുന്നതിന് മാത്രമായുള്ള ഗ്രൂപ്പിനെ സാധാരണയായി വോളിയം എക്സ്പാൻഡറുകൾ എന്ന് വിളിക്കുന്നു, ഇത് സാധാരണയായി കൃത്രിമമായി ഉൽപ്പാദിപ്പിക്കുന്ന പദാർത്ഥങ്ങളെ സൂചിപ്പിക്കുന്നു.

ഇതും കാണുക

[തിരുത്തുക]
  • ക്രയോപ്രെസിപിറ്റേറ്റ്
  • ക്രയോസൂപ്പർനാറ്റന്റ്
  • ഫ്രഷ് ഫ്രോസൺ പ്ലാസ്മ
  • പിഎഫ്24
  • പ്ലേറ്റ്ലെറ്റ് ട്രാൻസ്ഫ്യൂഷൻ
  • ചുവന്ന രക്താണുക്കൾ

അവലംബം

[തിരുത്തുക]
  1. The Clinical Use of Blood Handbook (PDF). Geneva: WHO. 2002.
"https://ml.wikipedia.org/w/index.php?title=ബ്ലഡ്_പ്രൊഡക്റ്റ്&oldid=4013344" എന്ന താളിൽനിന്ന് ശേഖരിച്ചത്