Jump to content

ഹോൾ ബ്ലഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോൾ ബ്ലഡ്
A Red Cross whole blood donation
Clinical data
Routes of
administration
IV
ATC code
Identifiers
ChemSpider
  • none

ഒരു സാധാരണ രക്തദാനത്തിൽ നിന്നുള്ള പല ഘടകങ്ങളായി വേർതിരിക്കാത്ത മുഴുവൻ രക്തമാണ് ഹോൾ ബ്ലഡ് (WB) എന്ന് അറിയപ്പെടുന്നത്. [1] വലിയ രക്തസ്രാവത്തിന്റെ ചികിത്സയിലും, എക്സ്ചേഞ്ച് ട്രാൻസ്ഫ്യൂഷൻ രീതിയിലുള്ള രക്തപ്പകർച്ചയിലും, ആളുകൾ സ്വയം രക്തം ദാനം ചെയ്യുമ്പോഴും ഇത് ഉപയോഗിക്കുന്നു. [1] [2] ഹോൾ ബ്ലഡിന്റെ ഒരു യൂണിറ്റ് (~517 മില്ലി) ഹീമോഗ്ലോബിന്റെ അളവ് ഏകദേശം 10 g/L വർദ്ധിപ്പിക്കുന്നു. [3] [4] രക്തം നൽകുന്നതിന് മുമ്പ് ക്രോസ് മാച്ചിംഗ് നടത്താറുണ്ട്. [2] [5] സിരയിലേക്ക് കുത്തിവയ്പ്പിലൂടെയാണ് ഇത് നൽകുന്നത്. [6]

ഘടകങ്ങളായി വേർതിരിക്കാത്ത മുഴുവൻ രക്തവും ഉപയോഗിക്കുന്നത് ചുവന്ന രക്താണുക്കളുടെ തകർച്ച, ഉയർന്ന പൊട്ടാസ്യം, അണുബാധ, വോളിയം ഓവർലോഡ്, ശ്വാസകോശത്തിലെ ക്ഷതം, അനാഫൈലക്സിസ് പോലുള്ള അലർജി പ്രതിപ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള പാർശ്വഫലങ്ങൾക്ക് കാരണമാകുന്നു. [2] [3] രക്തം ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ, രക്ത പ്ലാസ്മ എന്നിവയാൽ നിർമ്മിതമാണ്. [3] ശേഖരിച്ച് ഒരു ദിവസത്തിനുള്ളിൽ ഹോൾ ബ്ലഡ് മികച്ചതാണ്; എന്നിരുന്നാലും, മൂന്നാഴ്ച വരെ ഉപയോഗിക്കാം. [3][5] [7] ശേഖരണ പ്രക്രിയയിൽ രക്തത്തിൽ സാധാരണയായി ആൻറിഓകോഗുലന്റും പ്രിസർവേറ്റീവും ചേർക്കുന്നു. [8]

1818-ലാണ് ആദ്യമായി രക്തപ്പകർച്ച നടത്തിയത്. എന്നിരുന്നാലും, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ വരെ സാധാരണ ഉപയോഗം ആരംഭിച്ചിരുന്നില്ല. [5] [9] ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിലാണ് രക്തം ഉൾപ്പെടുന്നത്. [10] [11] 1980-കളിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഹോൾ ബ്ലഡ് വില യൂണിറ്റിന് ഏകദേശം 50 യുഎസ് ഡോളറായിരുന്നു. [12] വികസ്വര രാജ്യങ്ങൾക്കും സൈന്യ ആവശ്യത്തിനും പുറത്ത് ഹോൾ ബ്ലഡ് സാധാരണയായി ഉപയോഗിക്കാറില്ല. [2] പായ്ക്ക് ചെയ്ത ചുവന്ന രക്താണുക്കൾ, പ്ലേറ്റ്ലെറ്റ് കോൺസെൻട്രേറ്റ്, ക്രയോപ്രെസിപിറ്റേറ്റ്, ഫ്രഷ് ഫ്രോസൺ പ്ലാസ്മ എന്നിവയുൾപ്പെടെ നിരവധി രക്ത ഉൽപന്നങ്ങൾ നിർമ്മിക്കാൻ ഹോൾ ബ്ലഡ് ഉപയോഗിക്കുന്നു. [1]

മെഡിക്കൽ ഉപയോഗം

[തിരുത്തുക]

മുഴുവൻ രക്ത രക്തപ്പകർച്ചയ്ക്കും ചുവന്ന രക്താണുക്കളുടെ കൈമാറ്റത്തിന് സമാനമായ അപകടസാധ്യതകളുണ്ട്, ഹീമോലിറ്റിക് ട്രാൻസ്ഫ്യൂഷൻ പ്രതികരണങ്ങൾ ഒഴിവാക്കാൻ ക്രോസ്-മാച്ച് ചെയ്യണം. ഉപയോഗിക്കാനുള്ള കാരണങ്ങളിൽ ഭൂരിഭാഗവും ആർബിസി കൾക്കുള്ളതുതന്നെയാണ്, കൂടാതെ പായ്ക്ക് ചെയ്ത ചുവന്ന രക്താണുക്കൾ പെട്ടെന്നുള്ള ആവശ്യത്തിന് ലഭ്യമായ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഹോൾ ബ്ലഡ് പതിവായി ഉപയോഗിക്കാറില്ല. [13] [14] എന്നിരുന്നാലും, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഹോൾ ബ്ലഡ് ഉപയോഗം വളരെ സാധാരണമാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ശേഖരിക്കുന്ന രക്തത്തിന്റെ 40%-ലധികം ഹോൾ ബ്ലഡ് ആയി തന്നെ ഉപയോഗിക്കുന്നു, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ശേഖരിക്കുന്ന ഏകദേശം മൂന്നിലൊന്ന് രക്തവും ഹോൾ ബ്ലഡ് ആയി തന്നെ ഉപയോഗിക്കുന്നു. [15]

നവജാതശിശു രക്തപ്പകർച്ചയ്ക്കായി, സംഭരിച്ചിരിക്കുന്ന ചുവന്ന രക്താണുക്കളും ഫ്രഷ് ഫ്രോസൺ പ്ലാസ്മയും (FFP) ഉപയോഗിച്ച് ഹോൾ ബ്ലഡ് ചിലപ്പോൾ "പുനഃസൃഷ്ടിക്കുന്നു". സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഒ ഗ്രൂപ്പ് ടൈപ്പ് ചുവന്ന കോശങ്ങളും ടൈപ്പ് എബി പ്ലാസ്മയും ഉള്ള വളരെ നിർദ്ദിഷ്ട ഹീമാറ്റോക്രിറ്റ് (ചുവന്ന രക്താണുക്കളുടെ ശതമാനം) ഉള്ള ഒരു അന്തിമ ഉൽപ്പന്നം നൽകാനാണ് ഇത് ചെയ്യുന്നത്. 

സൈനിക ക്രമീകരണത്തിൽ ഹോൾ ബ്ലഡ് സാധാരണയായി ഉപയോഗിക്കുന്നു, കൂടാതെ ആശുപത്രിയിൽ എത്തിക്കും മുമ്പുള്ള ട്രോമ കെയറിലും സിവിലിയൻ പശ്ചാത്തലത്തിൽ വൻതോതിലുള്ള രക്തപ്പകർച്ചയുടെ പശ്ചാത്തലത്തിലും ഇതിന്റെ ഉപയോഗം പഠിച്ചുവരുന്നു. [13] [16] [17] [14]

പ്രോസസ്സിംഗ്

[തിരുത്തുക]

തുടക്കത്തിൽ, കൂടുതൽ പ്രോസസ്സിംഗ് കൂടാതെ രക്തം മുഴുവനായി തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. മിക്ക രക്തബാങ്കുകളും ഇപ്പോൾ ശേഖരിക്കുന്ന രക്തത്തെയും രണ്ടോ അതിലധികമോ ഘടകങ്ങളായി വിഭജിക്കുന്നു, [18] സാധാരണയായി ചുവന്ന രക്താണുക്കളും ഫ്രെഷ് ഫ്രോസൺ പ്ലാസ്മ പോലുള്ള പ്ലാസ്മ ഘടകവും ആയി വിഭജിക്കുന്നു. രക്തപ്പകർച്ചയ്‌ക്കുള്ള പ്ലേറ്റ്‌ലെറ്റുകൾ ഒരു യൂണിറ്റ് ഹോൾ ബ്ലഡിൽ നിന്നും തയ്യാറാക്കാം. മുതിർന്നവരുടെ ചികിത്സാ ഡോസിന് മതിയായ അളവിൽ ലഭ്യമാകുന്നതിന് ഒന്നിലധികം ദാതാക്കളിൽ നിന്ന് ശേഖരിക്കണം എന്നതിനാൽ ചില രക്തബാങ്കുകൾ "റാൻഡം ഡോണർ" പ്ലേറ്റ്‌ലെറ്റുകൾ എന്ന് വിളിക്കപ്പെടുന്ന മുഴുവൻ രക്തത്തിൽ നിന്നുള്ള പ്ലേറ്റ്‌ലെറ്റുകളെ പ്ലേറ്റ്‌ലെറ്റ്‌ഫെറെസിസ് ശേഖരിക്കുന്ന പ്ലേറ്റ്‌ലെറ്റുകൾ ഉപയോഗിച്ച് ഇത് മാറ്റിസ്ഥാപിച്ചിട്ടുണ്ട്.

ശേഖരിച്ച രക്തം സാധാരണയായി മൂന്ന് രീതികളിൽ ഒന്ന് ഉപയോഗിച്ച് ഘടകങ്ങളായി വേർതിരിക്കുന്നു. രക്തത്തെ പ്ലാസ്മയായും ചുവന്ന കോശങ്ങളായും വേർതിരിക്കുന്ന ഒരു "ഹാർഡ് സ്പിൻ" അല്ലെങ്കിൽ, രക്തത്തെ പ്ലാസ്മ, ബഫി കോട്ട് (പ്ലേറ്റ്ലെറ്റുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു), ചുവന്ന രക്താണുക്കൾ എന്നിങ്ങനെ വേർതിരിക്കുന്ന "സോഫ്റ്റ് സ്പിൻ" എന്നിവ ഒരു സെൻട്രിഫ്യൂജ് ഉപയോഗിച്ചു ചെയ്യുന്നു. മൂന്നാമത്തെ രീതിയായ സെഡിമെന്റേഷൻനിൽ രക്തം ഒറ്റരാത്രി വെറുതെ വെച്ച്, ഗുരുത്വാകർഷണം മൂലം അത് ചുവന്ന കോശങ്ങളും പ്ലാസ്മയും ആയി വേർതിരിക്കപ്പെടുകയും ചെയ്യുന്നു.

സംഭരണം

[തിരുത്തുക]

ഹോൾ ബ്ലഡ് സാധാരണയായി ചുവന്ന രക്താണുക്കളുടെ അതേ രീതിയിലാണ് സംഭരിക്കപ്പെടുന്നത്, കൂടാതെ ഇത് സിപിഡിഎ-1 സ്റ്റോറേജ് സൊല്യൂഷൻ ഉപയോഗിച്ച് 35 ദിവസം വരെയും അല്ലെങ്കിൽ സിപിഡി പോലുള്ള മറ്റ് സാധാരണ സംഭരണ സൊല്യൂഷനുകൾ ഉപയോഗിച്ച് 21 ദിവസം വരെയും സൂക്ഷിക്കാം.

പ്ലേറ്റ്‌ലെറ്റുകൾ നിർമ്മിക്കാൻ ഉപയോഗിക്കുകയാണെങ്കിൽ, പ്രക്രിയ പൂർത്തിയാകുന്നതുവരെ രക്തം സാധാരണ ഊഷ്മാവിൽ സൂക്ഷിക്കുന്നു. യൂണിറ്റിലെ ആർബിസികളുടെ വാം സ്റ്റോറേജ് കുറയ്ക്കുന്നതിന് ഇത് വേഗത്തിൽ ചെയ്യണം.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Hess JR, Beyer GM (2007). "Red Blood Cell Metabolism During Storage: Basic Principles and Practical Aspects". In Hillyer CD (ed.). Blood Banking and Transfusion Medicine: Basic Principles & Practice (in ഇംഗ്ലീഷ്). Elsevier Health Sciences. p. 190. ISBN 978-0443069819. Archived from the original on 2017-01-12.
  2. 2.0 2.1 2.2 2.3 "Transfusion Medicine". Primary Care. 43 (4): 651–659. December 2016. doi:10.1016/j.pop.2016.07.004. PMID 27866583.
  3. 3.0 3.1 3.2 3.3 Plumer AL (2007). "Transfusion Therapy". Plumer's Principles and Practice of Intravenous Therapy (in ഇംഗ്ലീഷ്). Lippincott Williams & Wilkins. p. 422. ISBN 9780781759441. Archived from the original on 2017-01-12.
  4. Woodson LC, Sherwood ER, Kinsky MP, Talon M, Martinello C, Woodson SM (2012). "Anesthesia for burned patients". In Herndon DN (ed.). Total Burn Care: Expert Consult - Online and Print (in ഇംഗ്ലീഷ്). Elsevier Health Sciences. p. 194. ISBN 9781455737970.
  5. 5.0 5.1 5.2 "Whole blood for the acutely haemorrhaging civilian trauma patient: a novel idea or rediscovery?". Transfusion Medicine. 26 (6): 406–414. December 2016. doi:10.1111/tme.12329. PMID 27357229.
  6. Flagg C (2015). "Intravenous Therapy". In Linton AD (ed.). Introduction to Medical-Surgical Nursing (in ഇംഗ്ലീഷ്). Elsevier Health Sciences. p. 287. ISBN 9781455776412. Archived from the original on 2017-09-14.
  7. Marini JF, Wheeler AP (2012). "Blood Conservation and Transfusion". Critical Care Medicine: The Essentials (in ഇംഗ്ലീഷ്) (4th ed.). Lippincott Williams & Wilkins. p. 267. ISBN 9781451152845. Archived from the original on 2017-01-11.
  8. Rudmann SV, ed. (2005). "Donor Screening and Blood Collection". Textbook of Blood Banking and Transfusion Medicine (in ഇംഗ്ലീഷ്). Elsevier Health Sciences. p. 205. ISBN 072160384X. Archived from the original on 2017-01-12.
  9. Tanaka K (2012). "Transfusion and Coagulation Therapy". In Hemmings HC, Egan TD (eds.). Pharmacology and Physiology for Anesthesia: Foundations and Clinical Application (in ഇംഗ്ലീഷ്). Elsevier Health Sciences. p. 628. ISBN 978-1455737932. Archived from the original on 2017-01-11.
  10. World Health Organization (2019). World Health Organization model list of essential medicines: 21st list 2019. Geneva: World Health Organization. hdl:10665/325771. WHO/MVP/EMP/IAU/2019.06. License: CC BY-NC-SA 3.0 IGO.
  11. World Health Organization (2021). World Health Organization model list of essential medicines: 22nd list (2021). Geneva: World Health Organization. hdl:10665/345533. WHO/MHP/HPS/EML/2021.02.
  12. "Introduction and Summary". Blood policy & technology (in ഇംഗ്ലീഷ്). DIANE Publishing. 1985. p. 8. ISBN 9781428923331. Archived from the original on 2017-01-12.
  13. 13.0 13.1 "Massive transfusions for critical bleeding: is everything old new again?". Transfusion Medicine. 28 (2): 140–149. April 2018. doi:10.1111/tme.12524. PMID 29607593.
  14. 14.0 14.1 "Whole Blood for Resuscitation in Adult Civilian Trauma in 2017: A Narrative Review". Anesthesia and Analgesia. 127 (1): 157–162. July 2018. doi:10.1213/ANE.0000000000003427. PMID 29771715. {{cite journal}}: Invalid |display-authors=6 (help)
  15. "Blood safety and availability". www.who.int (in ഇംഗ്ലീഷ്). Retrieved 2019-06-22.
  16. "Blood Far Forward". THOR (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-06-22.
  17. "Fresh Whole Blood Transfusion: Military and Civilian Implications". Critical Care Nurse. 36 (3): 50–57. June 2016. doi:10.4037/ccn2016780. PMID 27252101.
  18. Greene CE, Hillyer CD (17 June 2009). "Component preparation and manufacturing". In Hillyer CD, Shaz BH, Zimring JC, Abshire TC (eds.). Transfusion Medicine and Hemostasis: Clinical and Laboratory Aspects. Elsevier. pp. 45–. ISBN 978-0-12-374432-6. Archived from the original on 23 September 2017. Retrieved 16 November 2010.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹോൾ_ബ്ലഡ്&oldid=4011703" എന്ന താളിൽനിന്ന് ശേഖരിച്ചത്