Jump to content

ബ്ലൈത്ത് ഡാനർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലൈത്ത് ഡാനർ
ഡാനർ 2010ൽ
ജനനം
ബ്ലൈത്ത് കാതറിൻ ഡാനർ

(1943-02-03) ഫെബ്രുവരി 3, 1943  (81 വയസ്സ്)
കലാലയംബാർഡ് കോളേജ്
തൊഴിൽനടി
സജീവ കാലം1968–ഇതുവരെ
ജീവിതപങ്കാളി
(m. 1969; died 2002)
കുട്ടികൾ
ബന്ധുക്കൾഹാരി ഡാനർ (brother)
കാതറിൻ മൊയ്നിഗ് (niece)

ബ്ലൈത്ത് കാതറിൻ ഡാനർ (ജനനം ഫെബ്രുവരി 3, 1943) ഒരു അമേരിക്കൻ നടിയാണ്. ഹഫ് (2004-2006) എന്ന ടെലിവിഷൻ പരമ്പരയിലെ ഇസി ഹഫ്‌സ്റ്റോഡ് എന്ന കഥാപാത്രത്തിൻറെ പേരിൽ ഒരു നാടക പരമ്പരയിലെ മികച്ച സഹനടിക്കുള്ള രണ്ട് പ്രൈംടൈം എമ്മി അവാർഡുകളും ബ്രോഡ്‌വേയുടെ ബട്ടർഫ്‌ലൈസ് ആർ ഫ്രീ (1969–1972) എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ടോണി അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്. വിൽ & ഗ്രേസ് (2001-06; 2018-20) എന്ന അമേരിക്കൻ ടെലിവിഷൻ സിറ്റ്കോമിലെ മെർലിൻ ട്രൂമാനെ അവതരിപ്പിച്ചതിന് ഒരു കോമഡി പരമ്പരയിലെ മികച്ച അതിഥി നടിക്കുള്ള പ്രൈംടൈം എമ്മി അവാർഡിന് രണ്ടുതവണ നാമനിർദ്ദേശം ചെയ്യപ്പെട്ട ഡാനർ വീ വെർ ദി മൾവാനീസ് (2002), ബാക്ക് വെൻ വി വർ ഗ്രോണപ്സ് (2004) എന്നീ ചിത്രങ്ങളിലെ അഭിനയത്തിൻറെ പേരിൽ ഒരു മിനിപരമ്പര, അല്ലെങ്കിൽ സിനിമയിലെ മികച്ച നായികയ്ക്കുള്ള പ്രൈംടൈം എമ്മി അവാർഡ നാമനിർദ്ദേശവും രണ്ടാമത്തേതിന് ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശവും ലഭിച്ചിരുന്നു.

സ്വകാര്യ ജീവിതം

[തിരുത്തുക]

ഡാനർ നിർമ്മാതാവും സംവിധായകനുമായ ബ്രൂസ് പാൽട്രോയെ വിവാഹം കഴിച്ചു. അദ്ദേഹം 2002-ൽ അർബുദബാധിതനായി അന്തരിച്ചു.[1] ദമ്പതികൾക്ക് ഒരുമിച്ചു നടി ഗ്വിനെത്ത് പാൽട്രോ, സംവിധായകൻ ജെയ്ക് പാൽട്രോ എന്നീ രണ്ട് കുട്ടികളുണ്ടായിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. "Bruce Paltrow Fund". OCF Inc. Archived from the original on ജനുവരി 22, 2013. Retrieved ഡിസംബർ 20, 2012.
  2. "Gwyneth Paltrow - Hollywood Star Walk - Los Angeles Times". 2018-03-13. Archived from the original on March 13, 2018. Retrieved 2021-06-21.
"https://ml.wikipedia.org/w/index.php?title=ബ്ലൈത്ത്_ഡാനർ&oldid=3799453" എന്ന താളിൽനിന്ന് ശേഖരിച്ചത്