മജ്മ
ദൃശ്യരൂപം
മജ്മ المجمعة | |
---|---|
മജ്മയിലെ ഒരു പുരാതന കെട്ടിടം | |
രാജ്യം | സൗദി അറേബ്യ |
പ്രവിശ്യ | റിയാദ് പ്രവിശ്യ |
(2010) | |
• ആകെ | 47,743 |
സമയമേഖല | UTC+3 (AST) |
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിനടുത്തുള്ള ഒരു ഉൾനാടൻ പട്ടണമാണ് മജ്മ (അറബി: المجمعة). നിരവധി ചരിത്ര പശ്ചാത്തലങ്ങൾ അടങ്ങിയ പ്രദേശമായ മജ്മ രാജ്യത്തെ കാർഷിക മേഖല കൂടിയാണ്. ഈന്തപ്പഴം, ഗോതമ്പ്, നെല്ല്, പശു വളർത്തൽ എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷി. 2010 ലെ കണക്കെടുപ്പ് പ്രകാരം മജ്മയിലെ ജനസംഖ്യ 47,743 ആണ്[1].