Jump to content

മഹാഭാരതം കിളിപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളഭാഷയുടെ പിതാവായി കരുതപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛൻ കിളിപ്പാട്ട് ശൈലിയിൽ എഴുതിയ മഹാഭാരതകഥയാണ്‌ മഹാഭാരതം കിളിപ്പാട്ട്.ഇതിൽ പൗലോമപർവം,ആസ്തീകപർവം, സംഭവപർവ്വം, ഐഷീകപർവ്വം എന്നുള്ള പർവ്വങ്ങൾ കൂട്ടിച്ചേർത്ത് 21 പർവങ്ങളുണ്ട്.

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ മഹാഭാരതം കിളിപ്പാട്ട് എന്ന താളിലുണ്ട്.

പർവ്വങ്ങൾ

[തിരുത്തുക]
  1. പൗലോമപർവ്വം
  2. ആസ്തികപർവ്വം
  3. സംഭവപർവ്വം
  4. സഭാപർവ്വം
  5. വനപർവ്വം (മഹാഭാരതം)
  6. വിരാടപർവ്വം
  7. ഉദ്യോഗപർവ്വം
  8. ഭീഷ്മപർവ്വം
  9. ദ്രോണപർവ്വം
  10. കർണ്ണപർവ്വം
  11. ശല്യപർവ്വം
  12. സൌപ്തികപർവ്വം
  13. ഐഷീകപർവ്വം
  14. സ്ത്രീപർവ്വം
  15. ശാന്തിപർവ്വം
  16. ആനുശാസനികപർവ്വം
  17. ആശ്വമേധികപർവ്വം
  18. ആശ്രമവാസപർവ്വം
  19. മൗസലപർവ്വം
  20. മഹാപ്രസ്ഥാനപർവ്വം
  21. സ്വർഗ്ഗാരോഹണപർവ്വം

വൃത്തങ്ങൾ

[തിരുത്തുക]

ഈ കൃതിയിൽ എഴുത്തച്ഛൻ ഉപയോഗിച്ച കിളിപ്പാട്ടുവൃത്തങ്ങൾ ശ്രദ്ധേയമാണ്. കിളിപ്പാട്ടു വൃത്തങ്ങളായ കേക , കാകളി, കളകാഞ്ചി , അന്നനട എന്നീ വൃത്തങ്ങൾ പർവങ്ങളിൽ മുഴുവനായി തന്നെ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. എട്ടുപർവങ്ങളിൽ കേക വൃത്തവും മൂന്നുപർവങ്ങളിൽ കളകാഞ്ചി വൃത്തവും എട്ടുപർവങ്ങളിൽ കാകളി വൃത്തവും കർണപർവം,മൗസലപർവം, എന്നീ രണ്ട് പർവങ്ങളിലായി അന്നനടവൃത്തവും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ മറ്റു കിളിപ്പാട്ടു വൃത്തങ്ങളായ മണികാഞ്ചി , ഊനകാകളി , മിശ്രകാകളി എന്നിവയിൽ മണികാഞ്ചി കളകാഞ്ചിയുടെ ഇടയ്ക്കിടയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഊനകാകളിയും മിശ്രകാകളിയും ചില പർവങ്ങളുടെ ആരംഭത്തിൽ ഒരു വൈചിത്ര്യത്തിനു വേണ്ടി അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ഈ മൂന്നു വൃത്തങ്ങളും ഒരു പർവത്തിൽ മുഴുവനായി ഉപയോഗിച്ചിട്ടില്ല. സഭാപർവ്വം, വിരാടപർവ്വം,സ്ത്രീപർവം എന്നീ പർവങ്ങളുടെ തുടക്കത്തിൽ ഊനകാകളിയാണ് വൈചിത്ര്യത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ചില പർവങ്ങളിൽ ഒരു വൃത്തവും ഒന്നിലധികം വൃത്തങ്ങളും ഉപയോഗിച്ച് കാണുന്നുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മഹാഭാരതം_കിളിപ്പാട്ട്&oldid=3835002" എന്ന താളിൽനിന്ന് ശേഖരിച്ചത്