അന്നനട
ദൃശ്യരൂപം
അന്നനട രണ്ടക്ഷരം വീതമുളള ആറു ഗണം ഒരു വരിയിൽ എന്ന ക്രമത്തിൽ ഇരുപത്തിനാല് അക്ഷരങ്ങൾ കൊണ്ടു വിന്യസിക്കുന്ന ഒരു ഭാഷാവൃത്തമാണ്. ലഘു, ഗുരു,എന്നീ ക്രമത്തിൽ മൂന്നു മാത്രയാണ് ഓരോ ഗണത്തിനും. മൂന്നാം ഗണം കഴിയുമ്പോൾ യതി വേണമെന്നും രണ്ടു മുറിയുടെയും ആദ്യഗണത്തിൽ മുൻലഘു, പിൻഗുരു എന്ന നിയമം അവശ്യം ദീക്ഷിച്ചിരിക്കണമെന്നുമാണ് വ്യവ്യസ്ഥ. മഹാഭാരതം കിളിപ്പാട്ടിലെ കർണ്ണപർവ്വം രചിച്ചിരിക്കുന്നത് ഈ വൃത്തത്തിലാണ്.
ലക്ഷണം
[തിരുത്തുക]“ | ലഘുപൂർവ്വം ഗുരു പരമീമട്ടിൽ ദ്വ്യക്ഷരം ഗണം, ആറെണ്ണം മധ്യയതിയാലർദ്ധിതം, മുറി രണ്ടിലും, |
” |