തരംഗിണി (വൃത്തം)
പ്രചുരപ്രചാരമുള്ള ഒരു ഭാഷാവൃത്തമാണ് തരംഗിണി. രണ്ടുമാത്ര വീതമുള്ള എട്ടുഗണങ്ങൾ ചേർന്നതാണ് തരംഗിണിയെന്ന് വൃത്തമഞ്ജരി. പാദമദ്ധ്യമായ നാലാം ഗണത്തിന്റെ അവസാനത്തിൽ യതിവേണം. തുള്ളൽകൃതികളിൽ പ്രായേണ ഉപയോഗിച്ചുവരുന്നതിനാൽ ഇതിനെ തുള്ളൽവൃത്തമെന്നും പറയാറുണ്ട്. തരംഗിണിവൃത്തത്തിന്റെ ദ്രുതഗതിയിലുള്ള ചെൽവടിവ് വീരരൗദ്രഹാസ്യരസങ്ങൾ പ്രതിഫലിപ്പിക്കാൻ ഈ വൃത്തത്തെ പ്രാപ്തമാക്കുന്നു. അതുപോലെ ശൃംഗാരകരുണശാന്തരസങ്ങൾക്ക് ഈവൃത്തം തീരെ അനുയോജ്യവുമല്ല.
ലക്ഷണം
[തിരുത്തുക]“ | ദ്വിമാത്രം ഗണമെട്ടെണ്ണം യതി മദ്ധ്യം തരംഗിണി | ” |
മാത്രകളെപ്പറ്റിയല്ലാതെ അക്ഷരസംഖ്യകളെപ്പറ്റി നിബന്ധനകളൊന്നും ലക്ഷണത്തിൽ പറയുന്നില്ല. അതിനാൽത്തന്നെ ലഘുമയമായും ഗുരുപൂര്ണ്ണമായും വ്യത്യസ്തതാളങ്ങൾ തരംഗിണിക്ക് പ്രാപ്യമാണ്. എട്ടുമുതൽ പതിനാറുവരെ അക്ഷരങ്ങൾ ഒരുപാദത്തിൽ സാധ്യമാണ് എന്നതാണ് തരംഗിണിയുടെ താളവൈവിധ്യത്തിനു കാരണം. സംസ്കൃത്തിൽ ഈ വൃത്തം മാത്രാസമകവർഗ്ഗങ്ങളിൽ ഉൾപ്പെടും എന്ന് എ.ആർ രാജരാജവർമ്മ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ സംസ്കൃതവൃത്തശാസ്ത്രങ്ങളിലൊന്നും സമാന ലക്ഷണവും പേരുമുള്ള വൃത്തങ്ങൾ കണ്ടിട്ടില്ല എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ചതുർമാത്രം ഗണം നാലെണ്ണം
യതിമദ്ധ്യം തരംഗിണി
ഉദാഹരണം
[തിരുത്തുക]അണിമതി കലയും സുരവാഹിനിയും
ഫണിപതി ഗണ ഫണമണികളുമണിയും