അർണ്ണം
ദൃശ്യരൂപം
(അർണ്ണവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചണ്ഡവൃഷ്ടിപ്രയാതദണ്ഡകത്തിൽ ചെറുമാറ്റങ്ങൾ വരുത്തിയാൽ അർണ്ണം, അർണ്ണവം, വ്യാളം ,ജീമൂതം ,ലീലാകരം എന്നീ ചെറുവൃത്തങ്ങളാവും.
ലക്ഷണം
[തിരുത്തുക]ഈ അഞ്ചു വൃത്തങ്ങളുടെയും സാമാന്യലക്ഷണം ചുവടെ;
“ | രഗണമിതിൽ മുറയ്ക്കോരോന്നേറിയെന്നാകിലർ-
ണാർണവവ്യാളജീമൂതലീലാകരാദ്യങ്ങളാം. |
” |
അർണ്ണം
[തിരുത്തുക]ചണ്ഡവൃഷ്ടിപ്രയാതത്തിൽ ഏഴു രഗണമുള്ളതിൽ ഒന്നുകൂടി ചേർത്ത് എട്ടാക്കിയാൽ അത് അർണ്ണം .
അർണ്ണവം
[തിരുത്തുക]ചണ്ഡവൃഷ്ടിപ്രയാതത്തിൽ രണ്ടു രഗണം ചേർത്ത് ഒൻപതാക്കിയാൽ അർണ്ണവം.
വ്യാളം
[തിരുത്തുക]ചണ്ഡവൃഷ്ടിപ്രയാതത്തിൽ പത്ത് രഗണം വരുന്ന വൃത്തം വ്യാളം.
ജീമൂതം
[തിരുത്തുക]പതിനൊന്നു രഗണമുള്ള ദണ്ഡകമാണ് ജീമൂതം.
ലീലാകരം
[തിരുത്തുക]പന്ത്രണ്ടു രഗണമുള്ള ചണ്ഡവൃഷ്ടീപ്രയാതം ലീലാകരം.