കേക
ഒരു ഭാഷാവൃത്തമാണ് കേക. 3,2,2,3,2,2 എന്ന് കേരളപാണിനി ഗണവ്യവസ്ഥ നൽകിയിരിക്കുന്നു. ഇവ്വിധം പതിന്നാലക്ഷരങ്ങളിൽ ആറു ഗണങ്ങൾ ഈരടിയുടെ ഓരോ വരിയിലും. എല്ലാ ഗണത്തിലും ഒരു ഗുരുവക്ഷരമെങ്കിലും വേണം. ഏഴക്ഷരം കഴിഞ്ഞ് യതി. പാദങ്ങൾ തുല്യമാത്രകളിൽ തുടങ്ങണം.
ലക്ഷണം
[തിരുത്തുക]“ | മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ; പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോൽ. |
” |
ഉദാ: സൂര്യകാന്തി
മന്ദമ | ന്ദമെൻ | താഴും | മുഗ്ദ്ധമാം | മുഖം | പൊക്കി
സുന്ദര | ദിവാ | കരൻ | ചോദിച്ചു | മധു | രമായ്
ഉദാ: മാമ്പഴം
അങ്കണ | ത്തൈമാ | വിൽനി | ന്നാദ്യത്തെ | പ്പഴം | വീഴ്കെ
അമ്മതൻ | നേത്ര | ത്തിൽനി | ന്നുതിർന്നൂ | ചുടു | കണ്ണീർ
കേകാവൃത്തത്തിൽ എഴുതിയ പ്രശസ്തകൃതികൾ
[തിരുത്തുക]എഴുത്തച്ഛൻറെ മഹാഭാരതം കിളിപ്പാട്ടിലെ ശകുന്തളോപാഖ്യാനം
“ | കണ്ണാടി കാൺമോളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കുമെത്രയും വിരൂപൻമാർ. |
” |
അച്ഛനും മകളും - വള്ളത്തോൾ നാരായണമേനോൻ
“ | സാഹസക്കാരൻ പൈതലാവിമുക്തനെ വീണ്ടു-
മൈഹികത്തിലേക്കതാ, വലിച്ചു താഴ്ത്തീ ക്ഷണാൽ |
” |
എന്റെ ഗുരുനാഥൻ – വള്ളത്തോൾ
“ | ലോകമേ തറവാട്, തനിക്കി ചെടികളും
പുൽകളും പുഴുക്കളും കൂടിതൻ കുടുംബക്കാർ |
” |
മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോൻ
“ | വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ |
” |
കണ്ണീർപ്പാടം - വൈലോപ്പിള്ളി ശ്രീധരമേനോൻ
“ | നിർദ്ദയലോകത്തിൽ നാ-
മിരുപേരൊറ്റപ്പെട്ടോർ അത്രയുമല്ലാ തമ്മിൽ തമ്മിലുമൊറ്റപ്പെട്ടോർ. പിറക്കാതിരുന്നെങ്കിൽ- പാരിൽ, നാം സ്നേഹിക്കുവാൻ, വെറുക്കാൻ, തമ്മിൽക്കണ്ടു- മുട്ടാതെയിരുന്നെങ്കിൽ! |
” |
ഊഞ്ഞാലിൽ - വൈലോപ്പിള്ളി
“ | ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെ -
യുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം ? |
” |
മഴുവിന്റെ കഥ - ബാലാമണിയമ്മ
“ | തിൻമയെത്തകർക്കുവാ-
നല്ലെങ്കിൽ കരാളമീ വെൺമഴുവെനിക്കേകി യെന്തിനു സദാശിവൻ |
” |
സൂര്യകാന്തി - ജി ശങ്കരക്കുറുപ്പ്
“ | സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ;
സ്നേഹത്തിൻഫലം സ്നേഹം, ജ്ഞാനത്തിൻ ഫലം ജ്ഞാനം. സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം, സ്നേഹം മേ ദിക്കാലാതിവർത്തിയായ് ജ്വലിച്ചാവൂ! |
” |
എന്റെ വിദ്യാലയം - ഒളപ്പമണ്ണ
“ | ആരെല്ലെൻ ഗുരുനാഥരാരെല്ലെൻ ഗുരുനാഥർ
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ |
” |
കൊച്ചുതൊമ്മൻ - എൻ. വി. കൃഷ്ണവാര്യർ
“ | അവളുണ്ടെന്നാൽ തോട്ടം
സ്വർഗ്ഗമാവില്ലേ പണി കളിയാവില്ലേ?സ്വപ്ന മാവില്ലേ നഗ്നം സത്യം? |
” |
ഓർക്കുക വല്ലപ്പോഴും - പി. ഭാസ്കരൻ
“ | വാക്കിന് വിലപിടിപ്പേറുമീ സന്ദർഭത്തിൽ
ഓർക്കുക വല്ലപ്പോഴും എന്നല്ലാതെന്തോതും ഞാൻ |
” |
മാമ്പഴക്കാലം - പി. പി. രാമചന്ദ്രൻ
“ | വാങ്ങുക കുടിക്കുക പുറത്തേക്കെറിയുക
ജീവിതം നിറച്ചൊരിക്കൂടുകൾ നാളേക്കില്ല. |
” |
നിർവ്വചനവും വിമർശനങ്ങളും
[തിരുത്തുക]മറ്റു ഭാഷാവൃത്ത നിർവ്വചനങ്ങളെപ്പോലെ കേകയ്ക്കു നൽകിയിരിക്കുന്ന നിർവചനവും ഒട്ടേറെ വിമർശിക്കപ്പെട്ടിട്ടുണ്ട്.പാദാദിപ്പൊരുത്തം കവികൾ പാലിക്കാറില്ല[അവലംബം ആവശ്യമാണ്].