ശുദ്ധവിരാഡാർഷഭം
ദൃശ്യരൂപം
ഒരു മലയാള വൃത്തമാണ് ശുദ്ധവിരാഡാർഷഭം. വൃത്തമഞ്ജരിയിൽ വിഷമവൃത്തപ്രകരണത്തിലാണ് ഈ വൃത്തം പരാമർശിച്ചിരിക്കുന്നത്. ഉപസ്ഥിതപ്രചുപിത എന്ന വൃത്തതിൽനിന്നും നിഷ്പാദിപ്പിക്കുന്ന വൃത്തമാണിത്. ലക്ഷണം ഉപസ്ഥിതപ്രചുപിത വൃത്തത്തിന്റെതുതന്നെയാണ്.
ലക്ഷണം
[തിരുത്തുക]“ | ഒന്നാംപാദമതൊറ്റയായ് മസം ജഭഗം ഗം പുനരത്ര സനജരേഫഗങ്ങൾ രണ്ടിൽ |
” |
ഉപസ്ഥിതപ്രചുപിതത്തിന്റെ മൂന്നാംപാദത്തിന് തജരഗണങ്ങളെക്കൊണ്ട് ചെയ്താൽ അതിന് ‘ശുദ്ധവിരാഡാർഷഭം’ എന്നു പേർ.