പുഷ്പിതാഗ്ര
ദൃശ്യരൂപം
സംസ്കൃതഛന്ദശ്ശാസ്ത്രത്തിലെ ഒരു അർദ്ധസമവൃത്തമാണ് പുഷ്പിതാഗ്ര.
ലക്ഷണം
[തിരുത്തുക]“ | നനരയ വിഷമത്തിലും സമത്തിൽ
പുനരിഹ നംജജരംഗ പുഷ്പിതാഗ്ര - വൃത്തമഞ്ജരി |
” |
“ | നൗ ര്യൗ തു പ്രഥമേ പാദേ
ന ജൗ ജ്രൗ ഗസ്തഥാ പരേ യത്ര സാ പുഷ്പിതാഗ്രാ സ്യാ- ദ്യഥൈതാവപരൗ തഥാ -നാട്യശാസ്ത്രം |
” |
എന്ന് ഭരതമുനിയും പുഷ്പിതാഗ്രയ്ക്ക് ലക്ഷണം ചെയ്തിട്ടുണ്ട്.
വിശദീകരണം
[തിരുത്തുക]ഒന്നും മൂന്നും വരികളിൽ (വിഷമപാദം) നനരയ എന്നീ നാല് ഗണങ്ങളും രണ്ടും നാലും വരികളിൽ (സമപാദം) നജജര എന്നിങ്ങനെ നാലു ഗണങ്ങളും ഒരു ഗുരുവും ചേരുന്ന വൃത്തമാണ് പുഷ്പിതാഗ്ര.
ഉദാ: 1
“ | പവനബലവിധൂതചാരുശാഖം
പ്രമുദിത കോകിലകണ്ഠനാദരമ്യം മധുകരപരിഗീയമാനശബ്ദം വരതനു! കാൺകവനം സുപുഷ്പിതാഗ്രം- നാട്യശാസ്ത്രം |
” |