ചമ്പകമാല
ദൃശ്യരൂപം
ഓരോ പാദത്തിലും പത്ത് അക്ഷരങ്ങൾ വരുന്ന ഒരു വൃത്തമാണ് ചമ്പകമാല. ഭഗണം, മഗണം, സഗണം എനിങ്ങനെ മൂന്ന് ഗണങ്ങളും അവസാനം ഒരു ഗുരുവും ആണ് ഈ വൃത്തത്തിലുണ്ടാകുന്നത്. ഈവൃത്തത്തിന് രുക്മവതി എന്നും പേരുണ്ട്.
ലക്ഷണം
[തിരുത്തുക]മലയാളത്തിൽ | ||
---|---|---|
വൃത്തമഞ്ജരി | ഭംമസഗംകേൾ ചമ്പകമാലാ | ഭഗണം മഗണം സഗണം ശേഷം ഒരു ഗുരു എന്ന ക്രമത്തിൽ വന്നാൽ ചമ്പകമാലാ വൃത്തമായി. ഇതിന് രുക്മവതി എന്നും പേരുണ്ട്. |
കാന്തവൃത്തം - കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ | ചെമ്പകമാലാവൃത്തമതിന്നെൻ- ചെമ്പകമാലാ നേർതനു! ദീർഗ്ഘം മുമ്പതുനാലഞ്ചാറഥപത്ത- ങ്ങൊമ്പതുമഞ്ചഞ്ചിങ്കൽ വിരമം |
ഒന്ന്, നാല്, അഞ്ച്, ആറ്, പത്ത് എന്നിവ ദീർഘം (ഗുരു). അഞ്ചിൽ വിരാമം (യതി) |
കേരള ഭാഷാവ്യാകരണം - വൈക്കത്തു പാച്ചുമൂത്തത് | ഒന്നഥ നാലും പഞ്ചമമാറൊ-
ടൊൻപതു പത്തും സൽഗുരുവായാൽ |
വയ്പ് എന്നു പറഞ്ഞാൽ യതി. അഞ്ചാമക്ഷരത്തിൽ യതി. |
സംസ്കൃതത്തിൽ | ||
വൃത്തരത്നാകരം - കേദാരഭട്ടൻ | भ्मौ सगयुक्तौ रुक्मवतीयम्। | ഭ്മൗ സഗയുക്തൗ രുക്മവതീയം |
വൃത്തരത്നാകരം - കേദാരഭട്ടൻ | चम्पकमाला चेद्भमसाद्गा। | ചമ്പകമാലാ ചേദ്ഭമസാദ്ഗാ |
ഉദാഹരണം
[തിരുത്തുക]“ | ചമ്പകമാലാ ചുംബികപാലാ
ചന്ദ്രസുഫാലാ ചാരുകപോലാ |
” |