തനുമദ്ധ്യ
ഒരു സംസ്കൃതവൃത്തമാണ് തനുമദ്ധ്യ. ഓരോ പാദത്തിലും ആറക്ഷരങ്ങൾ ചേർന്ന ഗായത്രി ഛന്ദസ്സിലാണ് ഇതുൾപ്പെടുന്നത്. തഗണം, യഗണം എന്നിവ ഓരോ പാദത്തതിലും യഥാക്രമം ചേർന്നുവന്നാൽ തനുമദ്ധ്യയാകും.ഈ വൃത്തത്തിലെ ഗുരുലഘുവിന്യാസം : 'ഗംഗംല|ലഗംഗം'എന്നിങ്ങനെയാണ്.
ലക്ഷണം
[തിരുത്തുക]മലയാളത്തിൽ:
- വൃത്തമഞ്ജരി
“ | തം യം തനുമദ്ധ്യാ | ” |
സംസ്കൃത ലക്ഷണം
- വൃത്തരത്നാകരം - കേദാരഭട്ടൻ
“ | त्यौ स्तस्तनुमध्या। തയൗസ്തസ്തനുമദ്ധ്യാ |
” |
- നാട്യശാസ്ത്രം - ഭരതമുനി
“ | ആദ്യേ പുനരന്ത്യേ ദ്വേ ദ്വേ ഗുരുണീ ചേത് |
” |
ആദ്യത്തിലും അവസാനത്തിലും ഈരണ്ടു ഗുരുക്കളോടുകൂടി ഗായത്രീഛന്ദസ്സിലുളവാകുന്ന വൃത്തത്തിനു 'തനുമദ്ധ്യ' എന്നു പേര്. തഗണം (അന്ത്യലഘു) യഗണം (ആദ്യലഘു)എന്നിവ ചേർന്നുവരുമ്പോൾ,പാദത്തിലെ ആദ്യത്തെയും അവസാനത്തെയും ഈരണ്ടക്ഷരങ്ങൾ ഗുരുവും നടുവിലെത്തെ രണ്ടക്ഷരങ്ങൾ ലഘുവുമായിരിക്കും. ഇപ്രകാരം മദ്ധ്യഭാഗം കൃശമായതുകൊണ്ടാണ് തനുമദ്ധ്യാ എന്ന പേര് സിദ്ധിച്ചത്.
ഉദാഹരണങ്ങൾ
[തിരുത്തുക]“ | പണ്ടങ്ങൾ വെടിഞ്ഞോൾ കണ്ണിങ്ങെഴുതാത്തോൾ |
” |
“ | ഗ്ലാനിർയദിധർമേ വൃദ്ധിർയദധർമേ |
” |