മാമം പുഴ
ദൃശ്യരൂപം
തിരുവനന്തപുരം ജില്ലയിലുള്ള ഒരു ചെറിയ പുഴയാണ് മാമം പുഴ. [1] ഇംഗ്ലീഷ്: Mamam River. തിരുവനന്തപുരത്തെ പന്തലക്കോട്ട് കുന്നുകളിൽ നിന്ന് ഉത്ഭവിച്ച് 27 കിലോ മീറ്റർ [2] പടിഞ്ഞാറേക്ക് ഒഴുകി അഞ്ചുതെങ്ങ് കായലിൽ ചേരുന്നു. [3] 144 കിലോമീറ്ററാണ് നദീതടം.[4] ആറ്റിങ്ങല്ലിന്റെ ഒരു വശം ഈ പുഴയാൽ ചുറ്റപ്പെട്ടുകിടക്കുന്നു.
മുടക്കൽ പഞ്ചായത്തിന്റെ തെക്ക് ഭാഗത്തുകൂടെ ഒഴുകുന്ന ഈ പുഴ ആറ്റിങ്ങലിലെ ആണ്ടൂർക്കോണത്തു വച്ച് രണ്ടായി പിരിയുന്നു. ഒരു കൈവഴി പടിഞ്ഞാറേക്ക് ഒഴുകി വാമനപുരം പുഴയിൽ ചേരുന്നു. മറ്റേ കൈവഴി തെക്കോട്ട് ഒഴുകി എഞ്ചക്കൽ കടന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് അഞ്ചുതെങ്ങ് തടാകത്തിൽ ചേരുന്നു. ഈ കൈവഴിക്കിടയിലാണ് ചങ്ങണം [5]ചെക്ക് ഡാം സ്ഥാപിച്ചിരിക്കുന്നത്.
റഫറൻസുകൾ
[തിരുത്തുക]- ↑ http://www.neptjournal.com/upload-images/NL-36-23-(23)-B-176.pdf
- ↑ http://www.kerenvis.nic.in/Database/Ayroor_1843.aspx
- ↑ Rajesh Reghunath, Nokoshini, Shoby Sankar, Rohini.G.R. and Binoj Kumar R.B. 2006. Anomalous spatial variation of water pH in the Mamam river basin, South Kerala, India. Fourth Indian Environmental Congress-2006, Amritha Vishwa Vidya Nilayam, Kollam
- ↑ https://neptjournal.com/upload-images/NL-32-16-(16)B-1632com.pdf
- ↑ "MAMAM RIVER" (in ഇംഗ്ലീഷ്). Retrieved 2021-07-09.