Jump to content

മാമ്പലം റെയിൽ നിലയം

Coordinates: 13°2′14″N 80°13′39″E / 13.03722°N 80.22750°E / 13.03722; 80.22750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാമ്പലം
ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ദക്ഷിണ റെയിൽവെയിലേയും ഒരു സ്റ്റേഷൻ
Locationമാമ്പലം, ചെന്നൈ, തമിഴ്നാട്, ഇന്ത്യ
Coordinates13°2′14″N 80°13′39″E / 13.03722°N 80.22750°E / 13.03722; 80.22750
Owned byറെയിൽ മന്ത്രാലയം, ഭാരത റെയിൽവേ
Line(s)ചെന്നൈ പുറനഗര റെയിൽ ദക്ഷിണ പാത, പശ്ചിമ ദക്ഷിണ പാത
Platforms4 (2 island platforms)
Tracks4
Construction
Structure typeStandard on-ground station
Parkingഉണ്ട്
Other information
Station codeMBM
Fare zoneദക്ഷിണ റെയിൽവേ
History
തുറന്നത്1911
വൈദ്യതീകരിച്ചത്15 നവമ്പർ 1931
Previous namesസൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ)

ചെന്നൈ ബീച്ച് - ചെങ്കല്പട്ട് പാതയിലെ ഒരു റെയിൽവേ സ്റ്റേഷനാണ് മാമ്പലം റെയിൽ നിലയം . ഈ സ്റ്റേഷൻ വെസ്റ്റ് മാമ്പലം, ത്യാഗരായ നഗർ, സൗത്ത് ഉസ്മാൻ റോഡ്, നന്ദനം, തേനാംപേട്ട, ജി എൻ ചെട്ടി റോഡ് എന്നീ പ്രദേശങ്ങൾക്ക് സേവനം നൽകുന്നു. ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്നും 11 കിലോമീറ്റർ ദൂരത്തിൽ കടൽ നിരപ്പിൽ നിന്നും 13 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.

സൗകര്യങ്ങൾ

[തിരുത്തുക]

19 അതിവേഗ ട്രെയിനുകളും ദീർഘദൂര ട്രെയിനുകളും ഈ സ്റ്റേഷനിൽ വന്നു പോകുന്നു.[1]

ദിവസേന 200,000ലധികം യാത്രക്കാർ ഈ സ്റ്റേഷൻ ഉപയോഗിക്കുന്നു. നഗരത്തിനുള്ളിലെ ഏറ്റവും തിരക്കേറിയ ഒരു സ്റ്റേഷനാണ് മാമ്പലം. ഓരോ മണിക്കൂറിലും 1000പേർ ഈ സ്റ്റേഷൻ ഉപയോഗിക്കുന്നു. [2] 500 മോട്ടോർ സൈക്കിളുകളും 200 സൈക്കിളുകളും വയ്ക്കാനുള്ള സൗകര്യം ഇവിടെ ഉണ്ട്.[3]

നടമേടയിൽ നിന്നും കിഴക്ക് വശത്ത് രംഗനാഥൻ തെരുവിലേക്കും, പടിഞ്ഞാറു വശത്ത് വെസ്റ്റ് മാമ്പലം ഭാഗത്തേയ്ക്കും പോകാനായി നടപ്പാലങ്ങൾ ഉണ്ട്. സ്റ്റേഷന്റെ തെക്ക്ഭാഗത്താണ് ഈ പാലം.[4] എന്നിരുന്നാലും പുതിയ ഒരു നടപ്പാലത്തിനുള്ള ആവശ്യം ഇവിടെ ശക്തമാണ്.[2][4]

ഇവിടെ, യാത്രക്കാർക്കുള്ള മുൻപതിവു കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. മൂർ മാർക്കെറ്റ് വളാകവും താമ്പരവും കഴിഞ്ഞാൽ നഗരത്തിൽ ഏറ്റവും അധികം യാത്രാച്ചീട്ടുകൾ മുൻപതിവു ചെയ്യുന്നത് മാമ്പലം സ്റ്റേഷനിലാണ്. ഇതിനായി 10 കൗണ്ടറുകൾ പ്രവർത്തിച്ചു വരുന്നു.[5]

അനുബന്ധങ്ങൾ

[തിരുത്തുക]
  1. "List of trains that pass via Mambalam". Mambalam Railway Station Details. Indian Trains.org. Archived from the original on 2012-07-16. Retrieved 21-Nov-2012. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 Janardhanan, Arun (7 May 2012). "Mambalam station needs a safe way out". The Times of India. Chennai: The Times Group. Archived from the original on 2013-01-03. Retrieved 21-Nov-2012. {{cite news}}: Check date values in: |accessdate= (help); Cite has empty unknown parameter: |coauthors= (help)
  3. Sujatha, R. (17 February 2009). "Poor parking facilities at Mambalam railway station". The Hindu. Chennai: The Hindu. Archived from the original on 2009-02-21. Retrieved 22-Nov-2012. {{cite news}}: Check date values in: |accessdate= (help); Cite has empty unknown parameter: |coauthors= (help)
  4. 4.0 4.1 Ayyappan, V. (4 December 2010). "Commuters demand additional bridge at Mambalam station". The Times of India. Chennai: The Times Group. Archived from the original on 2013-01-04. Retrieved 22-Nov-2012. {{cite news}}: Check date values in: |accessdate= (help); Cite has empty unknown parameter: |coauthors= (help)
  5. Ayyappan, V. (9 September 2008). "Mambalam, a model of efficiency". The Times of India. Chennai: The Times Group. Archived from the original on 2013-10-26. Retrieved 22-Nov-2012. {{cite news}}: Check date values in: |accessdate= (help); Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മാമ്പലം_റെയിൽ_നിലയം&oldid=3656165" എന്ന താളിൽനിന്ന് ശേഖരിച്ചത്