Jump to content

മാർത്താണ്ഡവർമപ്പാലം, ആലുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർത്താണ്ഡവർമ്മ ഇരട്ടപ്പാലം
ഇടത് പുതിയപാലം, വലത് പഴയപാലം
Coordinates10°06′44″N 76°20′52″E / 10.112238°N 76.347739°E / 10.112238; 76.347739
Crossesപെരിയാർ
Localeആലുവ
Ownerകേരള സർക്കാർ
Characteristics
Materialകോൺക്രീറ്റ്
History
Construction end1940
Construction cost8 ലക്ഷം
Opened1940 ജൂൺ 14
Location
Map

ദേശീയപാത 47-ൽ ആലുവായിൽ സ്ഥിതി ചെയ്യുന്ന ഇരട്ടപ്പാലങ്ങളാണ് മാർത്താണ്ഡവർമ്മപ്പാലം. 1940-ൽ മാർത്താണ്ഡവർമ ഇളയരാജയാണു ആദ്യ പാലം നിർമിച്ചത്[1]. പഴയപാലത്തിന്റെ മാതൃകയിൽ 8 കോടി രൂപ ചെലവിൽ 2002-ലാണ് രണ്ടാമതു പാലം കേരളസർക്കാർ നിർമ്മിച്ചത്. എട്ടു ലക്ഷം രൂപയായിരുന്നു പഴയപാലത്തിന്റെ ആകെ നിർമ്മാണച്ചിലവ്. ജെ.ബി. ഗാമൺ ആൻഡ് കമ്പനിയാണ് കരാറെടുത്തു പാലം നിർമ്മിച്ചത്. ചീഫ് എൻജിനീയർമാരായിരുന്ന ബ്രിട്ടീഷുകാരൻ ജി.ബി.എസ്. ട്രസ്കോട്ടും എം.എസ്. ദുരൈസ്വാമിയും പാലം പണിയുടെ മേൽനോട്ടം നിർവഹിച്ചു. പാലത്തിനു താഴെ ആറിടങ്ങളിലായി ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത വലിയ സ്പ്രിങ്ങുകൾ കോൺക്രീറ്റ് പെട്ടികളിലാക്കിയ ‘ഷോക്ക് അബ്സോർബിങ് സിസ്റ്റം” സ്ഥാപിച്ചിട്ടുണ്ട്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "പ്രൗഢിയെല്ലാം കെട്ട് മാർത്താണ്ഡവർമ്മപ്പാലം, മനോരമ ഓൺലൈൻ, Story Dated: Sunday, February 24, 2013 16:44 hrs IST". Archived from the original on 2012-08-24. Retrieved 2012-08-22.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]