മുപ്പത്തടം
ദൃശ്യരൂപം
കേരളത്തിലെ എറണാകുളം ജില്ലയിൽ ആലുവക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മുപ്പത്തടം. ആലുവായിൽ നിന്ന് ഏകദേശം 8 കി.മി. ദൂരത്തുള്ള ഇവിടെ അനേകം വ്യവസായശാലകൾ പ്രവർത്തിക്കുന്നുണ്ട്. ബിനാനി സിങ്ക്, സി.എം.ആർ.എൽ., ശ്രീ ശക്തി പേപ്പർ മിൽ, തുടങ്ങിയ ചെറുതും വലുതുമായ വ്യവസായശാലകൾ മുപ്പത്തടത്തിൽ ഉണ്ട്. വ്യവസായകേന്ദ്രങ്ങളായ എടയാർ, ഏലൂർ തുടങ്ങിയവയാണ് അയൽഗ്രാമങ്ങൾ. ജാതി മത ഭേദമില്ലാതെ മുപ്പത്തടത്തുകാർ ഒരുമിക്കുന്ന ആഘോഷങ്ങൾ ആണ് ശ്രീ മുതുകാട് ഭഗവതീ ക്ഷേത്രത്തിലെയും സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഉത്സവവും.,സെന്റ് ജോൺസ് ദേവാലയത്തിലെ തിരുന്നാളും. ഒരേ സമയത്ത് ഒന്നോ രണ്ടോ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ഈ മൂന്ന് ആഘോഷങ്ങളും നടക്കുന്നത്.