മേയ് 7
ദൃശ്യരൂപം
(മെയ് 7 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 7 വർഷത്തിലെ 127 (അധിവർഷത്തിൽ 128)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1429 - ജോൻ ഓഫ് ആർക്ക് ഒർലീൻസ് കീഴടക്കുന്നു. 100 വർഷത്തെ യുദ്ധത്തിന് ഇതൊരു വഴിത്തിരിവായിരുന്നു.
- 1946 - ഡച്ച് നാസി നേതാവായിരുന്ന ആന്റൺ മ്യൂസ്സർട്ടിനെ യുദ്ധശേഷം ഹേഗിനടുത്തുവച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയുണ്ടായി.
ജനനം
[തിരുത്തുക]- 1861 - ഇന്ത്യൻ സാഹിത്യകാരനായിരുന്ന രബീന്ദ്രനാഥ് ടാഗോർ
- 1912 - ഗുജറാത്തി സാഹിത്യകാരനായിരുന്ന പന്നാലാൽ പട്ടേൽ
- 1972 - മുൻ ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്ററായിരുന്ന ഉപുൽ ചന്ദന
- 1892 - യുഗോസ്ലാവിയയുടെ മുൻ പ്രസിഡന്റും ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായിരുന്ന ജോസിപ് ബ്രോസ് ടിറ്റോ
- 1928 - എഴുത്തുകാരനും പത്രപ്രവർത്തകനും ജീവചരിത്രകാരനുമായിരുന്നടി.ജെ.എസ്. ജോർജ്
- 1927 - സാഹിത്യ, ചലച്ചിത്ര പ്രതിഭയായിരുന്ന റൂത്ത് പ്രവർ ജബാവാല
- 1833 - ജർമ്മൻ സംഗീതരചയിതാവും പിയാനോവാദകനായിരുന്നജൊഹാൻ ബ്രാംസ്
- 1812 - ഇംഗ്ലീഷ് കവിയും നാടകകൃത്തുമായിരുന്ന റോബർട്ട് ബ്രൗണിങ്
- 1840 - കാല്പനികയുഗത്തിലെ റഷ്യൻഗാനരചയിതാവായിരുന്നപ്യോട്ടർ ഇല്ലിച്ച് ചൈകോവ്സ്കി
- 1851 - ക്രിസ്തീയ സഭാചരിത്രകാരനുമായിരുന്ന അഡോൾഫ് വോൺ ഹാർനാക്
- 1901 - യു. എസ്. ചലച്ചിത്രനടനായിരുന്ന ഗാരി കൂപ്പർ
- 1748 - ഫ്രഞ്ച് എഴുത്തുകാരിയും നാടകകൃത്തും രാഷ്ട്രീയപ്രവർത്തകയും സ്ത്രീ സമത്വ വാദിയുമായിരുന്നഒളിമ്പസ് ഡി ഗുഷ്
- 1894 - മലയാളസാഹിത്യ നിരൂപകനായിരുന്നസി.എസ്. നായർ
മരണം
[തിരുത്തുക]- 1539 - ഗുരുനാനാക്ക്, സിക്കുമതത്തിന്റെ സ്ഥാപകൻ (ജ. 1469)
- 1858 - ഷേർ സിങ് അട്ടാരിവാല സിഖ് സാമ്രാജ്യത്തിലെ ഒരു ദർബാർ അംഗവും സൈനികനുമായിരുന്നു
- 2014 - നസിം അൽ ഹക്കാനി തുർക്കി സൂഫി ആത്മീയ നേതാവായിരുന്നു
മറ്റു പ്രത്യേകതകൾ
[തിരുത്തുക]- റഷ്യ - റേഡിയോ ദിവസം (അലക്സാണ്ടർ പോപ്പോവിന്റെ പ്രവർത്തനങ്ങളുടെ സ്മരണയ്ക്കായി)
- ബൾഗേറിയ - റേഡിയോ, ടെലിവിഷൻ ദിവസം (മുകളിലത്തെ വിവരണം)